Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലക്ഷ്യം ജയം തന്നെ... തലയുയര്‍ത്തി മടങ്ങാന്‍ ടീം ഇന്ത്യ, ജയത്തോടെ വിടവാങ്ങാന്‍ കുക്ക്

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കും. പരമ്പര ഇതിനകം 1-3നു കൈവിട്ട ടീം ഇന്ത്യ ഇനി ജയത്തോടെ തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങാനായിരിക്കും ശ്രമിക്കുക.

എന്നാല്‍ ഇംഗ്ലണ്ടാവട്ടെ ജയം കൂടുതല്‍ ആധികാരികമാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും അവസാന അങ്കത്തിന് ഇറങ്ങുക. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് മല്‍സരം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്കിന്റെ വിടവാങ്ങല്‍ ടെസ്റ്റെന്ന തരത്തില്‍ ഈ മല്‍സരം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യക്കു പ്രതീക്ഷയ്ക്ക് വകയില്ല

ഇന്ത്യക്കു പ്രതീക്ഷയ്ക്ക് വകയില്ല

ഓവലാണ് അവസാന ടെസ്റ്റിന് വേദിയാവുന്നത്. ഇവിടുത്തെ നേരത്തേയുള്ള ചരിത്രം ഇന്ത്യക്കു അത്ര പ്രതീക്ഷ നല്‍കുന്നതല്ല. 2014ല്‍ അവസാനമായി ഓവലില്‍ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ഇന്നിങ്‌സിനും 244 റണ്‍സിനും പരാജയപ്പെട്ടിരുന്നു.
ഈ വേദിയില്‍ 12 തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഏഴു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ നാലെണ്ണത്തില്‍ ജയം ഇംഗ്ലണ്ടിനായിരുന്നു. ഒരു ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്.

അവസരം കൈവിട്ട് ഇന്ത്യ

അവസരം കൈവിട്ട് ഇന്ത്യ

ബാറ്റ്‌സ്മാന്‍മാര്‍ അവസരം മുതലാക്കിയിരുന്നെങ്കില്‍ ഈ പരമ്പരയില്‍ ഇന്ത്യയായിരുന്നു 3-1ന് മുന്നിലെത്തേണ്ടിയിരുന്നത്. നാലാമത്തെയും ആദ്യത്തെയും ടെസ്റ്റ് ഇന്ത്യക്കു അനായാസം ജയിക്കാമായിരുന്നു. എന്നാല്‍ ബൗളര്‍മാരുടെ പോരാട്ടവീര്യം ബാറ്റ്‌സ്മാന്‍മാര്‍ പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ ഇന്ത്യ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു.
നാലാം ടെസ്റ്റില്‍ രണ്ടു ദിവസം ശേഷിക്കെ 245 റണ്‍സായിരുന്നു ഇന്ത്യന്‍ വിജയലക്ഷ്യം. എന്നാല്‍ നാലാം ദിനം തന്നെ 200 റണ്‍സെടുക്കും മുമ്പ് ഇന്ത്യ പുറത്തായി.

ബാറ്റിങില്‍ കോലി, ബൗളിങില്‍ ഇഷാന്ത്

ബാറ്റിങില്‍ കോലി, ബൗളിങില്‍ ഇഷാന്ത്

ബാറ്റിങില്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. നാലു ടെസ്റ്റുകളില്‍ നിന്നും 544 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ചില ഇന്നിങ്‌സുകളില്‍ തിളങ്ങിയെങ്കിലും സ്ഥിരത നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.
ബൗളിങില്‍ പേസര്‍ ഇഷാന്ത് ശര്‍മയാണ് ഇന്ത്യയുടെ കുന്തമുന. തുടക്കത്തില്‍ തന്നെ ടീമിന് നിര്‍ണായക ബ്രേക്ത്രൂകള്‍ നല്‍കിയിട്ടുള്ള അദ്ദേഹം 15 വിക്കറ്റുകള്‍ പരമ്പരയില്‍ നേടിക്കഴിഞ്ഞു.

കുക്കിന്റെ യാത്രയയപ്പ്

കുക്കിന്റെ യാത്രയയപ്പ്

രാജ്യം കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരിലൊരാളായ അലെസ്റ്റര്‍ കുക്കിനെ ജയത്തോടെ തന്നെ യാത്ര അയക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം. ഈ പരമ്പരയില്‍ ഇതുവരെ തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കുക്കിനായിട്ടില്ല. കരിയറിലെ അവസാന കളിയില്‍ ഈ കുറവ് നികത്തി അഭിമാനത്തോടെ തന്നെ പടിയിറങ്ങാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
പരമ്പരയില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സെടുത്തത് ജോസ് ബട്‌ലറാണ്. ബൗളിങില്‍ 19 വിക്കറ്റുകളുമായി ജെയിംസ് ആന്‍ഡേഴ്‌സന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് 14 വിക്കറ്റുകള്‍ നേടി.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ-വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍ (രവീന്ദ്ര ജഡേജ), ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട്- ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ക്രിസ് വോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറെന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്.

Story first published: Thursday, September 6, 2018, 10:37 [IST]
Other articles published on Sep 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+