Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുക്കും അലിയും മിന്നി... ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യക്കു മുന്‍തൂക്കം, 7ന് 198

1
42378

ലണ്ടന്‍: അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യദിനം ഇന്ത്യക്കു നേരിയ മുന്‍തൂക്കം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഒന്നാംദിനം ഏഴു വിക്കറ്റിന് 198 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. കരിയറിലെ അവസാന ടെസ്റ്റില്‍ ഇറങ്ങിയ ഓപ്പണര്‍ അലെസ്റ്റര്‍ കുക്കിന്റെ (71) ഇന്നിങ്‌സാണ് ആതിഥേയര്‍ക്കു കരുത്തായത്. കഴിഞ്ഞ ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ഹീറോയായിരുന്ന മോയിന്‍ അലി 50 റണ്‍സെടുത്ത് പുറത്തായി. കീറ്റണ്‍ ജെന്നിങ്‌സാണ് (23) 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. ജോസ് ബട്‌ലറും (11*) ആദില്‍ റഷീദുമാണ് (4*) കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്.

1

ഒരു ഘട്ടത്തില്‍ രണ്ടിന് 132 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിനെയും അപകടകാരിയായ ജോണി ബെയര്‍സ്‌റ്റോയെയും റണ്ണെടുക്കും മുമ്പ് പുറത്താക്കി ഇന്ത്യ ഇരട്ട ബ്രേക്ത്രൂ നേടുകയായിരുന്നു. 190 പന്തില്‍ എട്ടു ബൗണ്ടറകളടങ്ങിയതാണ് കുക്കിന്റെ ഇന്നിങ്‌സ്. 170 പന്തില്‍ നാലു ബൗണ്ടറികളോടെയാണ് അലി 50 റണ്‍സെടുത്തത്.

മൂന്നു വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത്. ജസ്പ്രീത് ബുംറയും ഈ പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

2

നേരത്തേ ടോസ് ലഭിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍ എന്നിവരെ ഒഴിവാക്കിയ ഇന്ത്യ പകരം രവീന്ദ്ര ജഡേജയെയും പുതുമുഖ ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരിയെയും ടീമിലുള്‍പ്പെടുത്തി. വിഹാരിയെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. മറ്റൊരു പുതുമുഖ താരമായ പൃഥ്വി ഷായെ ഇന്ത്യ ഇറക്കിയേക്കുമെന്നാണ് സൂചനകളുണ്ടായിരുന്നതെങ്കിലും വിഹാരിക്കാണ് അരങ്ങേറാന്‍ അവസരം ലഭിച്ചത്.

അതേസമയം, നാലാം ടെസ്റ്റില്‍ ജയിച്ച അതേ ടീമിനെത്തന്നെ ഇംഗ്ലണ്ട് ഈ ടെസ്റ്റിലും നിലനിര്‍ത്തുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്കിന്റെ വിടവാങ്ങല്‍ ടെസ്റ്റ് കൂടിയാണിത്. ഈ പരമ്പരയ്ക്കു ശേഷം വിരമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് ഇതിനകം 3-1ന് സ്വന്തമാക്കിയതിനാല്‍ ഈ ടെസ്റ്റില്‍ ജയിച്ച് തലയുയര്‍ത്തി മടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ജയിക്കാമായിരുന്ന നാലാം ടെസ്റ്റില്‍ ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം ഇന്ത്യയെ ചതിക്കുകയായിരുന്നു.

ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട്- ജോ റൂട്ട് (ക്യാപ്റ്റന്‍), അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്സ്സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറെന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍

Story first published: Friday, September 7, 2018, 23:23 [IST]
Other articles published on Sep 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+