For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുലിന്റെയും പന്തിന്റെയും സെഞ്ച്വറികളും തുണച്ചില്ല... അവസാന ടെസ്റ്റിലും ഇന്ത്യക്കു തോല്‍വി തന്നെ

118 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം

ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യ പൊരുതിവീണു
1
42378

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു 118 റണ്‍സിന്റെ തോല്‍വി. 464 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 345 റണ്‍സിന് ബാറ്റ് താഴെവയ്ക്കുകയായിരുന്നു. എങ്കിലും മുമ്പത്തെ ടെസ്റ്റുകളെപ്പോലെ നിരുപാധികമായിരുന്നില്ല ഇന്ത്യയുടെ കീഴടങ്ങല്‍. അവസാനം വരെ പൊരുതിയാണ് ഇത്തവണ ഇന്ത്യ തോല്‍വി സമ്മതിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 4-1ന് പോക്കറ്റിലാക്കുകയും ചെയ്തു. സ്‌കോര്‍: ഇംഗ്ലണ്ട് 332, എട്ടിന് 423 ഡിക്ലയേര്‍ഡ്. ഇന്ത്യ 292, 345.

England Test

ഏറെക്കുറെ അപ്രാപ്യമായ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ ലോകേഷ് രാഹുലിന്റെയും (149) റിഷഭ് പന്തിന്റെയും (114) സെഞ്ച്വറികള്‍ ഒരു ഘട്ടത്തില്‍ ജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ ഇംഗ്ലണ്ട് കളിയില്‍ പിടിമുറുക്കുകയായിരുന്നു.

ഏകദിന ശൈലിയിലാണ് രാഹുലും പന്തും ബാറ്റ് വീശിയത്. ഇരുവരും ക്രീസില്‍ ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട് ബൗളര്‍മാരുടെയും ഫീല്‍ഡര്‍മാരുടെയും നില പരുങ്ങലിലാവുകയും ചെയ്തു. 224 പന്തുകളില്‍ നിന്ന് 20 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് രാഹുല്‍ 149 റണ്‍സ് നേടിയത്. എന്നാല്‍ ഈ പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറിയ പന്ത് 194 ബോളില്‍ 15 ബൗണ്ടറികളും നാലു സിക്‌സറും പറത്തി. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്. ഇരുവരെയും കൂടാതെ അജിങ്ക്യ രഹാനെ (37), രവീന്ദ്ര ജഡേജ (13) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ സാം കറെനും ആദില്‍ റഷീദും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

1

വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സാവുമ്പോഴേക്കും ഇന്ത്യക്കു മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ശിഖര്‍ ധവാന്‍ ഒരു റണ്‍സിന് പുറത്തായപ്പോള്‍ ചേതേശ്വര്‍ പുജാരയും ക്യാപ്റ്റന്‍ വിരാട് കോലിയും അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. ഗോള്‍ഡന്‍ ഡെക്കായിരുന്നു കോലി. രണ്ടു വിക്കറ്റെടുത്ത ജെയിംസ് ആന്‍ഡേഴ്സനും ഒരു വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇന്ത്യയെ വിറപ്പിച്ചത്.

നേരത്തേ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 423 റണ്‍സെടുത്ത് രണ്ടാമിന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരിയറിലെ അവസാന ഇന്നിങ്സ് കളിച്ച അലെസ്റ്റര്‍ കുക്ക് (147) സെഞ്ച്വറിയോടെ വിടവാങ്ങല്‍ അവിസ്മരണീയമാക്കി. 286 പന്തുകളില്‍ 14 ബൗണ്ടറികളടങ്ങിയതായിരുന്നു കുക്കിന്റെ ഇന്നിങ്സ്. കുക്കിനെ കൂടാതെ ക്യാപ്റ്റന്‍ ജോ റൂട്ടും (125) ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടി. 190 പന്തുകള്‍ നേരിട്ട റൂട്ട് 12 ബൗണ്ടറികളും ഒരു സിക്സറും പായിച്ചു. ഇഉന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജയും അരങ്ങേറ്റക്കാരന്‍ ഹനുമാ വിഹാരിയും മൂന്നു വിക്കറ്റ് വീതമെടുത്തു. മുഹമ്മദ് ഷമിക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

Story first published: Tuesday, September 11, 2018, 22:36 [IST]
Other articles published on Sep 11, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+