IND vs ENG: ആദ്യത്തേത് 'പൊട്ടി', ഇംഗ്ലീഷ് പരീക്ഷയ്ക്കു വീണ്ടും ഇന്ത്യ- ഇത്തവണ ജയിക്കണം
ചെന്നൈ: ആദ്യ ടെസ്റ്റിലെ വമ്പന്‍ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു കച്ചമുറുക്കുന്നു. നാലു ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റിനു ശനിയായഴ്ച അതേ വേദിയില്‍ തന്നെ തുടക്കമാവും. ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യക്കും നേരിട്ടത്. ഈ തോല്‍വി തീര്‍ച്ചയായും ഇന്ത്യക്കുള്ള അപകടമണിയാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ ആലസ്യത്തിലായ ഇന്ത്യക്കു ലഭിച്ച ഷോക്ക് കൂടിയായിരുന്നു ചെന്നൈയിലെ തോല്‍വി.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകളും ഇപ്പോള്‍ തുലാസിലാണ്. പരമ്പര സമനിലയിലായാല്‍ ഇന്ത്യക്കു ഫൈനല്‍ കളിക്കാനാവില്ല. ജയിച്ചെങ്കില്‍ മാത്രമേ ഇന്ത്യ ഫൈനലിലെത്തൂ. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു വിജയിക്കേണ്ടതുണ്ട്.

മല്‍സരവിവരങ്ങള്‍, കാലാവസ്ഥ, പിച്ച് റിപ്പോട്ട്
ശനിയാഴ്ച രാവിലെ ഒമ്പതു മണിക്കാണ് ടോസ്. 9.30ന് കളിയാരംഭിക്കും. 4.30നായിരിക്കും ഓരോ ദിവസത്തെയും കളി അവസാനിക്കുന്നത്.
കാലാവസ്ഥയിലേക്കു വന്നാല്‍ ആദ്യ ടെസ്റ്റിലേതിനു സമാനമായിരിക്കും രണ്ടാം ടെസ്റ്റിലേയും കാലാവസ്ഥ. അഞ്ചു ദിവസങ്ങളിലും മഴ പെയ്യാന്‍ സാധ്യതയില്ല.
ആദ്യ ടെസ്റ്റിലെ പ്രതലത്തിനു വ്യത്യസ്തമായ പ്രതലത്തിലാണ് രണ്ടാം ടെസ്റ്റെങ്കിനും പിച്ചിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാവാനിടയില്ല. മൂന്നാംദിനം മുതല്‍ കളി സ്പിന്നര്‍മാര്‍ക്കു അനുകൂലമായി മാറും. ആരു ബാറ്റ് ചെയ്താലും ഒന്നാമിന്നിങ്‌സില്‍ വലിയ സ്‌കോര്‍ നേടുകയെന്നതാണ് ഏറ്റവും പ്രധാനം.
ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളില്‍ മല്‍സരത്തിന്റെ തല്‍സമയ സംപ്രേക്ഷണമുണ്ടാവും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ വിഐപിയിലും മല്‍സരം കാണാം.

നദീം പുറത്താവും
ആദ്യ ടെസ്റ്റിലെ ടീമില്‍ ഒരു മാറ്റവുമായിട്ടാവും ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയേക്കുക. ഷഹബാസ് നദീമിനു പകരം അക്ഷര്‍ പട്ടേലോ കുല്‍ദീപ് യാദവോ പ്ലെയിങ് ഇലവനിലെത്തും. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ ഫ്‌ളോപ്പായ രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ എന്നിവര്‍ക്കു ഇന്ത്യ ഒരവസരം കൂടി നല്‍കാനാണ് സാധ്യത. എന്നാല്‍ കെഎല്‍ രാഹുല്‍ കളിക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളാനും കഴിയില്ല.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ/ കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍/ കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ.

ഇംഗ്ലണ്ട് ടീമില്‍ മാറ്റമുണ്ടാവും
ഇംഗ്ലണ്ട് ടീമില്‍ ചില മാറ്റങ്ങളുണ്ടായേക്കും. വിന്നിങ് കോമ്പിനേഷന്‍ മാറ്റാന്‍ മടിയില്ലാത്ത ടീമാണ് ഇംഗ്ലണ്ട്. ജെയിംസ് ആന്‍ഡേഴ്‌സനു വിശ്രമം നല്‍കി മറ്റൊരു പരിചയസമ്പന്നനായ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഇംഗ്ലണ്ട് കളിപ്പിച്ചേക്കും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തു ജോസ് ബട്‌ലറെ മാറ്റി പകരം ബെന്‍ ഫോക്‌സിനെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ഇംഗ്ലീഷ് ടീമില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്താനിടയില്ല.

ഇംഗ്ലണ്ടിന്റെ സാധ്യതാ ഇലവന്‍
ഡൊമിനിക്ക് സിബ്ലി, റോറി ബേണ്‍സ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ഡാനിയേല്‍ ലോറന്‍സ്, ബെന്‍ ഫോക്‌സ്/ ജോസ് ബട്‌ലര്‍, ഓലി പോപ്പ്, ഡോം ബെസ്സ്, ജാക്ക് ലീച്ച്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്/ ജെയിംസ് ആന്‍ഡേഴ്‌സന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications