Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-ENG: നിര്‍ണ്ണായക നീക്കവുമായി ആര്‍ അശ്വിന്‍, സറേക്കുവേണ്ടി കൗണ്ടി ക്രിക്കറ്റ് കളിച്ചേക്കും

സതാംപ്റ്റന്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെ നിര്‍ണ്ണായക നീക്കവുമായി ഇന്ത്യയുടെ ആര്‍ അശ്വിന്‍. ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ അശ്വിന്‍ കൗണ്ടി ക്രിക്കറ്റില്‍ സറേക്ക് വേണ്ടി കളിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഈ മാസം 11 മുതല്‍ 14വരെ സോമര്‍സെറ്റിനെതിരേ നടക്കാനിരിക്കുന്ന സറേയുടെ മത്സരത്തിലാണ് അശ്വിനും കളിക്കാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഇംഗ്ലണ്ടിലെ പേസ് മൈതാനങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ റോളില്ല. എന്നാല്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നത് കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അശ്വിനെ സാധിക്കുമെന്നുറപ്പാണ്. ഇന്ത്യ മൂന്ന് പേസര്‍മാരെയും ഒരു സ്പിന്നറെയും ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ സീനിയര്‍ താരമെന്ന നിലയില്‍ രവീന്ദ്ര ജഡേജയെ മറികടന്ന് അശ്വിന്‍ പ്ലേയിങ് 11ല്‍ സ്ഥാനം പിടിക്കും.

rashwintest

കൗണ്ടി മത്സരത്തില്‍ കളിക്കുന്നതിനായുള്ള നിയമനടപടികള്‍ അശ്വിന്‍ സ്വീകരിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അശ്വിനെ കൗണ്ടി കളിപ്പിക്കുന്നത് ഇന്ത്യന്‍ ടീമിനും നേട്ടമുണ്ടാകുമെന്നതിനാല്‍ ടീം മാനേജ്‌മെന്റും ഈ നീക്കത്തിനെ പിന്തുണക്കുകയാണ്. നിലവില്‍ ഇന്ത്യന്‍ ടീം താരങ്ങള്‍ ഇംഗ്ലണ്ടില്‍ വിനോദ സഞ്ചാരം നടത്തുകയാണ്. കുടുംബത്തോടൊപ്പമാണ് ഒട്ടുമിക്ക താരങ്ങളും എത്തിയത്. അതിനാല്‍ത്തന്നെ ഇടവേള ഇവരെല്ലാം നന്നായി ആസ്വദിക്കുകയാണ്.

ഓഗസ്റ്റ് നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നിലവില്‍ ബയോബബിള്‍ സുരക്ഷക്ക് പുറത്തുള്ള ഇന്ത്യന്‍ താരങ്ങള്‍ ഈ മാസം പകുതിയോടെ തിരിച്ച് ബയോബബിള്‍ സുരക്ഷയില്‍ പ്രവേശിക്കും. ഇതിനിടെ ഇന്ത്യ സന്നാഹ മത്സരം കളിക്കണമെന്ന് ആവിശ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തിനിടെ ഇംഗ്ലണ്ട് ടീമിലെ ഏഴോളം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ സന്നാഹ മത്സരത്തിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് സന്നാഹ മത്സരം കളിക്കാനായില്ലെങ്കില്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായേക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് മുമ്പ് ഇന്ത്യക്ക് സന്നാഹ മത്സരം ലഭിച്ചിരുന്നില്ല. ഇത് ഫൈനലില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഇന്ത്യയെ സംബന്ധിച്ചും നായകന്‍ വിരാട് കോലിയെ സംബന്ധിച്ചും നിര്‍ണ്ണായക പരമ്പരയാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോറ്റ ഇന്ത്യക്ക് മുഖം രക്ഷിക്കാന്‍ ഇംഗ്ലണ്ട് പരമ്പരയില്‍ സമനിലയെങ്കിലും അനിവാര്യമാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രതിഭ പരീക്ഷിക്കപ്പെടുന്ന പരമ്പരയാവും ഇംഗ്ലണ്ടില്‍ നടക്കുകയെന്ന് ഉറപ്പാണ്.

Story first published: Thursday, July 8, 2021, 15:22 [IST]
Other articles published on Jul 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+