Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് പിഴയ്ക്കുന്നതെവിടെ? കാരണം പറഞ്ഞ് മുന്‍ പാക് താരം

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു തുടര്‍ച്ചയായി കിരീടം നേടാന്‍ സാധിക്കാതെ പോവുന്നതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഷീദ് ലത്തീഫ്. ടീം ഇന്ത്യക്കെതിരേ ചില ഗുരുതര ആരോപണങ്ങളാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. 2013നു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റില്‍പ്പോലും ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. അന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ചാംപ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യ മുത്തമിട്ടത്.

പിന്നീട് ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയിലെല്ലാം ഇന്ത്യ കിരീടദാഹവുമായി ഇറങ്ങിയെങ്കിലും ശമിപ്പിക്കാനായില്ല. 2015, 19ലെ ഏകദിന ലോകകപ്പുകളില്‍ സെമി ഫൈനലില്‍ ഇന്ത്യക്കു കാലിടറി. 2014ലെ ടി20 ലോകകപ്പിന്റെയും 2017ലെ ചാംപ്യന്‍സ് ട്രോഫിയുടെയും ഫൈനലിലും പരാജയം രുചിച്ചു.

INDIA

2022ലെ ടി20 ലോകകപ്പിന്റെ സെമിയില്‍ പത്തു വിക്കറ്റിനായിരുന്നു രോഹിത് ശര്‍മയും സംഘവും നാണംകെട്ടത്. കൂടാതെ ഡബ്ല്യുടിസിയുടെ തുടര്‍ച്ചയായ രണ്ടു സീസണുകളിലെയും ഫൈനലിലും ഇന്ത്യ പരാജയം രുചിച്ചു. സ്വന്തം നാട്ടില്‍ ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യന്‍ ടീമിനെതിരേ ലത്തീഫ് ആഞ്ഞടിച്ചിരിക്കുന്നത്. അതിനു തൊട്ടുമുമ്പ് ഏഷ്യാ കപ്പിലും മെന്‍ ഇന്‍ ബ്ലൂ മാറ്റുരയ്ക്കുന്നുണ്ട്.

ആഭ്യന്തര പ്രശ്‌നങ്ങളാണ് ഐസിസി ട്രോഫി നേടുന്നതില്‍ നിന്നും ഇന്ത്യന്‍ ടീമിനെ തടയുന്നതെന്നു റഫീഷ് ലത്തീഫ് ചൂണ്ടിക്കാട്ടി. വിരാട് കോലിയെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയതും ബാറ്റിങ് ലൈനപ്പില്‍ മുന്‍നിരയിലെ പ്രതിസന്ധിയുമെല്ലാം ഇതിന്റെ ഭാഗമായി കണക്കാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിരാട് കോലി ഒരു ദിശാബോധമുള്ള ക്യാപ്റ്റനായിരുന്നു. ജയിക്കണമെന്ന് ആഗ്രഹിച്ച നായകനായിരുന്നു അദ്ദേഹം. പക്ഷെ കോലി പുറത്താക്കപ്പെട്ടു. ഇന്ത്യന്‍ ടീമിനു പെര്‍ഫോം ചെയ്യാന്‍ കഴിയാത്തത് ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നില്ല. ഇതിനു കാരണം ചിലപ്പോള്‍ ക്യാപ്റ്റന് ആഗ്രഹിച്ച കളിക്കാരെ ലഭിക്കാത്തതു കാരണമായിരിക്കാം.

അല്ലെങ്കില്‍ അദ്ദേഹത്തിനു ലഭിച്ചിരിക്കുന്ന താരങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതിനാലാവാം. ഇന്ത്യയെ സംബന്ധിച്ച് ഇപ്പോള്‍ രണ്ടു വലിയ ഇവന്റകള്‍ വരാനിരിക്കുകയാണ്. ശ്രീലങ്കയിലെ ഏഷ്യാ കപ്പും നാട്ടിലെ ലോകപ്പുമാണ് ഇവ. ഇന്ത്യയുടെ ടീം ഇപ്പോഴും വളരെ മികച്ചത് തന്നെയാണ്. നാലാം നമ്പറിലേക്കു അവര്‍ക്കു ഒരാളെ ലഭിക്കുമെന്നും ലത്തീഫ് വിശദമാക്കി.

DRAVID ROHIT

ഇന്ത്യയുടെ ടോപ് ത്രീ പെട്ടെന്നു പുറത്താവുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ടോപ് ത്രീ 25-30 ഓവറുകളെങ്കിലും കളിക്കുകയാണെങ്കില്‍ ഇന്ത്യ വളരെ അനായാസം ജയിക്കും. പ്രതീക്ഷിച്ചതു പോലെ ടോപ് ത്രീ പെര്‍ഫോം ചെയ്യുന്നില്ലെന്നതാണ് ഇന്ത്യയെ അലട്ടുന്നത്. ശിഖര്‍ ധവാനെ ഏകദിന ടീമിലേക്കു ഇന്ത്യക്കു തിരികെ കൊണ്ടുവരാമായിരുന്നു.

ഏകദേശം ഒരു വര്‍ഷം മുമ്പ് ഒരു പര്യടനത്തിനിടെ ഇന്ത്യ അവരുടെ ക്യാപ്റ്റനാക്കിയ താരം കൂടിയാണ് ധവാന്‍. ഇന്ത്യക്കു കളിക്കാരുണ്ട്. പക്ഷെ ഇവിടെയും അവിടെയുമായി അവരെ ഒഴിവാക്കുന്നതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നമെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിലവില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഈ പരമ്പരയ്ക്കു ശേഷം അയര്‍ലാന്‍ഡുമായി മൂന്നു ടി20കളുടെ പമ്പരയാണ് ഇന്ത്യക്കു മുന്നിലുള്ളത്. തുടര്‍ന്നു ഏഷ്യാ കപ്പില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യ അതിനു ശേഷം നാട്ടില്‍ ഓസ്‌ട്രേലിയയുമായി മൂന്ന് ഏകദിനങ്ങള്‍ കളിക്കും. അതിനു ശേഷമാണ് ലോകകപ്പ് പോരാട്ടങ്ങള്‍.

Story first published: Sunday, August 13, 2023, 15:08 [IST]
Other articles published on Aug 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+