Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇപ്പോള്‍ റാങ്ക് മൂന്ന്, ഇന്ത്യക്കു എങ്ങനെ ഒന്നാമതെത്താം? അറിയാം കണക്കുകള്‍

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയ ടീം ഇന്ത്യ ഇനി ലക്ഷ്യമിടുന്നത് പരമ്പര മാത്രമല്ല ഐസിസി റാങ്കിങിലെ ഒന്നാം നമ്പര്‍ പദവി കൂടിയാണ്. നേരത്തേ ദീര്‍ഘകാലം റാങ്കിങില്‍ ഒന്നാംസ്ഥാനമലങ്കരിച്ചിട്ടുള്ള ടീം കൂടിയാണ് ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരിക്കുകയാണ് വിരാട് കോലിയും സംഘവും.

ഓസ്‌ട്രേലിയയാണ് ഇപ്പോള്‍ ഐസിസി റാങ്കിങിലെ നമ്പര്‍ വണ്‍ ടീം. രണ്ടാംസ്ഥാനത്തുള്ളത് ന്യൂസിലാന്‍ഡാണ്. ഈ രണ്ടു ടീമുകളെയും പിന്തള്ളി ഇന്ത്യക്കു വീണ്ടും റാങ്കിങില്‍ എങ്ങനെ ഒന്നാംസ്ഥാനത്തു മടങ്ങിയെത്താം എന്നു നമുക്കു പരിശോധിക്കാം.

സ്ഥാനങ്ങളില്‍ മാറ്റം പ്രതീക്ഷിക്കാം

സ്ഥാനങ്ങളില്‍ മാറ്റം പ്രതീക്ഷിക്കാം

സാധാരണയായി ഒരു പരമ്പര അവസാനിച്ച ശേഷമാണ് ടീമുകളുടെ ഐസിസി ടെസ്റ്റ് റാങ്കിങിലെ പോയിന്റ് കണക്കാക്കപ്പെടുന്നത്. ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് തന്നെ ന്യൂസിലാന്‍ഡ്- പാകിസ്താന്‍ പരമ്പര അവസാനിക്കും. അതുകൊണ്ടു തന്നെ ഇനിയുള്ള ആഴ്ചകളില്‍ ടീമുകളുടെ റാങ്കിങില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
പാകിസ്താനെതിരായ ഒന്നാം ടെസ്റ്റില്‍ കിവീസ് വിജയിച്ചിരുന്നു. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് കൂടി വിജയിച്ചാല്‍ അവര്‍ ഓസീസിനെ മറികടന്ന് റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കുയരും.

ഇന്ത്യക്കു എങ്ങനെ ഒന്നാമതെത്താം?

ഇന്ത്യക്കു എങ്ങനെ ഒന്നാമതെത്താം?

നിലവില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യക്കു റാങ്കിങില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പര വിജയിക്കേണ്ടതുണ്ട്. ഇപ്പോള്‍ 114 പോയിന്റാണ് ഇന്ത്യക്കുള്ളത്. അടുത്ത രണ്ടു ടെസ്റ്റുകള്‍ കൂടി വിജയിച്ചാല്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുന്നതിനൊപ്പം റാങ്കിങില്‍ നമ്പര്‍ വണ്ണാവാനും ഇന്ത്യക്കു കഴിയും.
നാലു ടെസ്റ്റുകളുടെ പരമ്പര 3-1നു സ്വന്തമാക്കിയാല്‍ ഇന്ത്യ 119 പോയിന്റോടെയാണ് തലപ്പത്തേക്കു കയറുക. ന്യൂസിലാന്‍ഡ്- പാകിസ്താന്‍ ടെസ്റ്റ് പരമ്പര 1-1നു സമനിലയിലായാല്‍ ഓസീസിനെതിരായ പരമ്പര 2-1നു നേടിയാലും ഇന്ത്യക്കു ഒന്നാംനമ്പര്‍ ടീമാവാം. മാത്രമല്ല കിവീസ്- പാക് രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചാലും 2-1ന്റെ പരമ്പര നേട്ടം ഇന്ത്യയെ ഒന്നാമതെത്തിക്കും.

ഓസ്‌ട്രേലിയയുടെ സാധ്യത

ഓസ്‌ട്രേലിയയുടെ സാധ്യത

ഇന്ത്യക്കും ന്യൂസിലാന്‍ഡിനും മാത്രമല്ല ഓസ്ട്രലേിയക്കും റാങ്കിങില്‍ തങ്ങളുടെ ഒന്നാംസ്ഥാനം കാത്തുസൂക്ഷിക്കാന്‍ അവസരമുണ്ട്. ഇന്ത്യക്കെതിരേയുള്ള പരമ്പര 3-1നു സഞ്ചിയിലാക്കിയാല്‍ കംഗാരുപ്പട ഒന്നാംസ്ഥാനം ഭദ്രമാക്കും. ഇതു സംഭവിച്ചാല്‍ 121 പോയിന്റോടെ ന്യൂസിലാന്‍ഡ്, ഇന്ത്യ എന്നിവരേക്കാള്‍ അവര്‍ ഏറെ മുന്നിലെത്തും.
2-1നു ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ മറികടന്നാലും ഓസീസിന്റെ ഒന്നാംസ്ഥാനം നഷ്ടമാവില്ല. എന്നാല്‍ ഇന്ത്യ- ഓസീസ് പരമ്പര 2-2ന് അവസാനിക്കുകയും ന്യൂസിലാന്‍ഡ് പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര കൈക്കലാക്കുകയും ചെയ്താല്‍ ന്യൂസിലാന്‍ഡായിരിക്കും പുതിയ ഒന്നാം റാങ്കിന് അവകാശികള്‍.

Story first published: Friday, January 1, 2021, 13:38 [IST]
Other articles published on Jan 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+