For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിക്‌സറില്‍ ഇന്ത്യയോട് മുട്ടാന്‍ ആരുണ്ട്? മൂന്ന് ഫോര്‍മാറ്റിലും തലപ്പത്ത്! വമ്പന്‍ റെക്കോഡ്

മുംബൈ: 2024 പടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചാണ് ഈ വര്‍ഷം കടന്ന് പോകുന്നത്. വലിയ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ ടി20 ലോകകപ്പ് നേടിയത് ഈ വര്‍ഷമാണ്. കൂടാതെ നിരവധി ലോക റെക്കോഡ് പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ ഇന്ത്യയുടെ യുവ താരങ്ങള്‍ക്ക് സാധിക്കുകയും ചെയ്തു. ആകെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നായിത്തന്നെ 2024നെ വിലയിരുത്താം.

എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷക്കൊത്തായിരുന്നില്ല. നാട്ടില്‍ ന്യൂസീലന്‍ഡിനോട് വൈറ്റ് വാഷ് നേരിട്ട ഇന്ത്യ ഓസ്‌ട്രേലിയയിലും മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. കഴിഞ്ഞ രണ്ട് തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സീറ്റ് നേടിയ ഇന്ത്യക്ക് ഇത്തവണ അതിന് സാധിച്ചിട്ടില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. എന്നാല്‍ ടെസ്റ്റിലെ പ്രകടനം നാണക്കേടുണ്ടാക്കുമ്പോഴും സിക്‌സറില്‍ ചരിത്ര നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഇന്ത്യ.

ഒരു വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ടീം

ടെസ്റ്റ് ക്രിക്കറ്റ് പൊതുവേ ക്ലാസിക് ശൈലിയുടെ ഫോര്‍മാറ്റാണ്. ക്ഷമയോടെ പിടിച്ചുനിന്ന് പിച്ചിനെ മനസിലാക്കി പതിയെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന ടെസ്റ്റില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ മുതിരുന്നത് വളരെ അപൂര്‍വ്വമായാണ്. പക്ഷെ ഇന്ത്യ സമീപകാലത്തായി ടെസ്റ്റ് ടീമില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടെസ്റ്റിലെ സിക്‌സറുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിരിക്കുകയാണ്.

ഒരു വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ടീമെന്ന റെക്കോഡിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. 142 സിക്‌സുകളാണ് ഈ വര്‍ഷം ഇന്ത്യ ടെസ്റ്റില്‍ നേടിയത്. റിഷഭ് പന്തും യശ്വസി ജയ്‌സ്വാളുമെല്ലാം ഈ റെക്കോഡിലേക്ക് കാര്യമായ സംഭാവന ചെയ്ത താരങ്ങളാണ്. 36 സിക്‌സുകളാണ് ജയ്‌സ്വാള്‍ ഈ വര്‍ഷം ടെസ്റ്റില്‍ നേടിയത്. ശുബ്മാന്‍ ഗില്‍ 18 സിക്‌സുകളും നേടി. രോഹിത് ശര്‍മ 11 സിക്‌സുകള്‍ പറത്തിയപ്പോള്‍ റിഷഭ് പന്ത് 13 സിക്‌സുകളും അടിച്ചെടുത്തു.

Yashasvi Jaiswal

ഏകദിനത്തിലും ടി20യിലും ഇന്ത്യ തന്നെ മുന്നില്‍

ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമത് നില്‍ക്കുന്ന ടീമെന്ന റെക്കോഡ് ഇന്ത്യയുടെ പേരിലാണ്. 2023ല്‍ ഏകദിനത്തില്‍ 250 സിക്‌സുകള്‍ അടിച്ചെടുത്താണ് ഇന്ത്യ ഈ ഫോര്‍മാറ്റില്‍ റെക്കോഡിട്ടത്. ഇതിനെ മറികടക്കാന്‍ ആര്‍ക്കുമായിട്ടില്ല. ടി20യിലും ഈ റെക്കോഡ് ഇന്ത്യ സ്വന്തമാക്കിയത് 2022ലാണ്. 289 സിക്‌സുകളാണ് ഇന്ത്യ അടിച്ചെടുത്തത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സിക്‌സര്‍ റെക്കോഡിനെ മറികടക്കാന്‍ ആളില്ലെന്ന് പറയാം.

ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ടീമെന്ന റെക്കോഡും ഇന്ത്യക്ക് സ്വന്തം. 2023ല്‍ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി 488 സിക്‌സുകളാണ് ഇന്ത്യ നേടിയത്. ഇന്ത്യയുടെ ഈ സിക്‌സര്‍ റെക്കോഡുകള്‍ ഇനിയും തിരുത്താന്‍ ഇന്ത്യയുടെ തന്നെ ഭാവി തലമുറക്ക് സാധിക്കുമെന്ന് കരുതാം. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യന്‍ നിര ഈ റെക്കോഡ് ഇനിയും ഉയരങ്ങളിലെത്തിക്കാന്‍ കെല്‍പ്പുള്ളവരുടേതാണ്.

ഇന്ത്യക്ക് 2025 നിര്‍ണ്ണായകം

2025 ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരയാണ് ആദ്യം ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി. പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായിയാണ് വേദി. ഈ ട്രോഫി നേടാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Tuesday, December 31, 2024, 16:30 [IST]
Other articles published on Dec 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+