നോര്‍ത്ത് സൗണ്ട്: വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ ഒന്നാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എ ടീം വിജയത്തിലേക്ക്. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 97 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിപിരിയുമ്പോള്‍ ഒരു വിക്കറ്റിന് 29 റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ വിജയിക്കാന്‍ 68 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് വേണ്ടത്. പ്രിയങ്ക് (5) പാഞ്ചലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അഭിമന്യും ഈശ്വരന്‍ (23) പുറത്താവാതെ ക്രീസിലുണ്ട്.
ഇന്ത്യന്‍ പരിശീലകനാകാന്‍ റോബിന്‍ സിങ്; ലോകകപ്പ് സെമിയില്‍ സിങ്ങിന്റെ ബാറ്റിങ് ഓര്‍ഡര്‍ ഇങ്ങനെ
എട്ട് വിക്കറ്റിന് 299 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യ 312 റണ്‍സിന് ഓള്‍ഔട്ടായി.ഒന്നാം ഇന്നിങ്‌സില്‍ 84 റണ്‍സ് ലീഡും ഇന്ത്യ സ്വന്തമാക്കി. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ ചെറുത്ത് നില്‍പ്പ് 180 റണ്‍സില്‍ അവസാനിച്ചു.രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം ആവര്‍ത്തിച്ച ഷഹബാസ് നദീമാണ് ആതിഥേയരുടെ അന്തകനായത്.മുഹമ്മദ് സിറാജ് മൂന്നും ശിവം ദുബെ ഒരു വിക്കറ്റും വീഴ്ത്തി മികച്ച പിന്തുണയേകി. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ക്യാപ്റ്റന്‍ ബ്രോക്‌സ് (53) അര്‍ധ സെഞ്ച്വറി നേടി.റോഷ്ടണ്‍ ചേസ് (32),ബ്ലാക്ക്‌വുഡ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

നേരത്തെ ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് 228 റണ്‍സില്‍ ഓള്‍ഔട്ടായി.അഞ്ച് വിക്കറ്റുമായി നദീം തിളങ്ങിയതോടെ തട്ടകത്തില്‍ കരീബിയന്‍ നിരക്ക് കാലിടറി.മുഹമ്മദ് സിറാജ്,മായങ്ക് മാര്‍ക്കണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ദുബെ ഒരു വിക്കറ്റും നേടി.കോംവെല്ലാണ് (59) ആതിഥേയ നിരയിലെ ടോപ് സ്‌കോറര്‍.ബ്ലാക്ക്‌വുഡും (53) അര്‍ധ സെഞ്ച്വറി സ്വന്തമാക്കി.റോഷ്ടണ്‍ ചേസ് (25),വാറിക്കാന്‍ (21) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
മറുപടിക്കിറങ്ങിയ ഇന്ത്യ 312 റണ്‍സ് അടിച്ചെടുത്തു.പാഞ്ചലും (49) ഈശ്വരനും (29) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു.ശിവം ദുബെ (71) വൃധിമാന്‍ സാഹ (66)ശുഭ്മാന്‍ ഗില്‍ (40),ക്യാപ്റ്റന്‍ ഹനുമ വിഹാരി (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.