ഇന്ത്യന്‍ പരിശീലകനാകാന്‍ റോബിന്‍ സിങ്; ലോകകപ്പ് സെമിയില്‍ സിങ്ങിന്റെ ബാറ്റിങ് ഓര്‍ഡര്‍ ഇങ്ങനെ
ദില്ലി: പരിശീലന രംഗത്ത് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള റോബിന്‍ സിങ് ഇന്ത്യന്‍ പരിശീലകനാകാന്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പുതിയ അപേക്ഷകള്‍ ക്ഷണിച്ചിരിക്കെ റോബിന്‍ സിങ്ങും ബിസിസിഐയ്ക്ക് അപേക്ഷ നല്‍കിക്കഴിഞ്ഞു. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയുടെയും സഹപരിശീലകരുടെയും കാലാവധി അവസാനിച്ചതോടെയാണ് ഇന്ത്യ പുതിയ പരിശീലകരെ തേടുന്നത്.
ഇന്ത്യന്‍ ടീമിന് ഇന്ത്യക്കാരനായ പരിശീലകനെന്ന രീതി തുടരുകയാണെങ്കില്‍ റോബിന്‍ സിങ്ങിന് നറുക്കുവീണേക്കും. 2007-09 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായിരുന്നു സിങ്. പിന്നീട് ഇന്ത്യ അണ്ടര്‍ 19, എ ടീമുകളെയും പരിശീലിപ്പിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സഹപരിശീലകനായും റോബിന്‍ സിങ് വിജയിച്ചിട്ടുണ്ട്. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയ മുന്‍ ഇന്ത്യന്‍ താരം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യന്‍ ടീമില്‍ മാറ്റം അനിവാര്യം
ഇന്ത്യന്‍ ടീമില്‍ മാറ്റം ആവശ്യമായ സമയമാണെന്ന് റോബിന്‍ സിങ് പറഞ്ഞു. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ തുടര്‍ച്ചയായി നോക്കൗട്ട് ഘട്ടത്തില്‍ പുറത്താകുന്നത് പരിഹരിക്കണമെന്നാണ് സിങ് അഭിപ്രായപ്പെട്ടത്. ഇതിനായി പരിശീലകന്‍ കളിക്കാരുടെ മാനസികനിലയെ മാറ്റിയെടുക്കണം. നിലവിലെ പരിശീലകന് കീഴില്‍ ഇന്ത്യയ്ക്ക് നോക്കൗട്ട് പ്രശ്‌നം പരിഹരിക്കാനാകുന്നില്ലെന്നും സിങ് സൂചിപ്പിച്ചു.

സെമി ഫൈനലിലെ ബാറ്റിങ്
ലോകകപ്പിലെ സെമി ഫൈനലില്‍ താനായിരുന്നു പരിശീലകനെങ്കില്‍ എങ്ങിനെ ബാറ്റിങ് ഓര്‍ഡര്‍ വേണമെന്ന് റോബിന്‍ സിങ് തുറന്നുപറഞ്ഞു. പന്ത് മൂവ് ചെയ്യുന്ന പിച്ചില്‍ രോഹിത് ശര്‍മ പുറത്തായയുടന്‍ വിരാട് കോലിയെ ഇറക്കില്ലായിരുന്നു. കോലി നാലാമനായി ഇറങ്ങണം. ആ മത്സരത്തില്‍ താന്‍ മായങ്ക് അഗര്‍വാളിനെ കളിപ്പിക്കും. മായങ്ക് ആയിരിക്കും മൂന്നാം നമ്പര്‍. ധോണി അഞ്ചാമനായും ഇറങ്ങണം. അങ്ങിനെയെങ്കില്‍ ധോണിയും കോലിയും മികച്ച കൂട്ടുകെട്ടുണ്ടാക്കുമായിരുന്നു. പിന്നീട് പാണ്ഡ്യ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ തുടങ്ങിയ വമ്പന്‍ ഹിറ്റുകാര്‍ക്ക് അവസരം നല്‍കുമെന്നും റോബിന്‍ സിങ് പറഞ്ഞു.

രവി ശാസ്ത്രി തുടര്‍ന്നേക്കും
ടോം മൂഡി, മഹേല ജയവര്‍ധനെ, മൈക്ക് ഹെസ്സന്‍, ഗാരി കേര്‍സ്റ്റിയന്‍ തുടങ്ങിയവരും ഇന്ത്യന്‍ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ പരിശീലകന്‍ രവി ശാസ്ത്രിയെ വീണ്ടും പരിശീലകനായേക്കുമെന്നും സൂചനയുണ്ട്. മുന്‍ കാപ്റ്റനും ഇതിഹാസ താരവുമായ കപില്‍ ദേവിന്റെ കീഴിലുള്ള പ്രത്യേക കമ്മിറ്റിയാണ് പുതിയ കോച്ചിനെ തെരഞ്ഞെടുക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications