Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യ തലപ്പത്ത്, ഫൈനലിന് തൊട്ടരികെ- ഇനി വേണ്ടത് സമനില മാത്രം

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ ഏകപക്ഷീയ വിജയത്തോടെ ഇന്ത്യ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് കൈയെത്തുംദൂരത്തെത്തി. പത്തു വിക്കറ്റിന്റെ ഉജ്ജ്വല ജയം കൊയ്ത ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ തലപ്പേത്തക്കു കയറുകയും ചെയ്തു. 71 ശതമാനം പോയിന്റുമായാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. നേരത്തേ തന്നെ ഫൈനലിലെത്തിയ ന്യൂസിലാന്‍ഡാണ് 70 ശതമാനം പോയിന്റോടെ രണ്ടാംസ്ഥാനത്ത്.

1

ഓസ്‌ട്രേലിയ (69.2), ഇംഗ്ലണ്ട് (64.1) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ആകെ നേടിയ പോയിന്റ് പരിഗണിക്കുമ്പോള്‍ ഇന്ത്യ മറ്റു ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്. ആറു പരമ്പരകളില്‍ നിന്നും 490 പോയിന്റ് ഇന്ത്യയുടെ അക്കൗണ്ടിലുണ്ട്. ഇംഗ്ലണ്ട് (442), ന്യൂസിലാന്‍ഡ് (420) എന്നിവരാണ് ഇന്ത്യക്കു പിറകിലുള്ളത്.

പിങ്ക് ബോള്‍ ടെസ്റ്റിലെ ഉജ്ജ്വല വിജയം ഇന്ത്യയെ ഐസിസിയുടെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്തിന് കൈയെത്തുംദൂരത്തെത്തിച്ചു. ഇംഗ്ലണ്ടിനെതിരേ ശേഷിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സമനിലയോ വിജയമോ നേടിയാല്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരേ ഫൈനല്‍ കളിക്കും. എന്നാല്‍ ഇന്ത്യയോടേറ്റ ദയനീയ തോല്‍വി ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു.

2

ഇനി അവസാന ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചാലും അവര്‍ ഫൈനല്‍ കാണില്ല. അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടാണ് ജയിക്കുന്നതെങ്കില്‍ പരമ്പര 2-2നു സമനിലയില്‍ അവസാനിക്കും. അതു സംഭവത്തില്‍ ഇംഗ്ലണ്ടിനൊപ്പം ഇന്ത്യയും ഫൈനലിലെത്താതം പുറത്താവും. ഓസ്‌ട്രേലിയയായിരിക്കും ഇതോടെ ഫൈനലിലെത്തുക.

Story first published: Thursday, February 25, 2021, 21:08 [IST]
Other articles published on Feb 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+