Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഓസീസിനെ 'വലിച്ച് താഴെയിട്ട്' ടീം ഇന്ത്യ, ഇനി നമ്പര്‍ വണ്‍

ഓസ്‌ട്രേലിയയെ കൊമ്പുകുത്തിച്ച് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയതോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യ മുന്നേറ്റം നടത്തി. നാലു ടെസ്റ്റുകളുടെ പരമ്പര 2-1നാണ് ഇന്ത്യ പോക്കറ്റിലാക്കിയത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതോടെ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

India top WTC table after series win
1

നേരത്തേ തലപ്പത്തുണ്ടായിരുന്ന ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യന്‍ മുന്നേറ്റം. 71.7 ശതമാനം പോയിന്റ് നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. അഞ്ചു പരമ്പരകളില്‍ നിന്നും ഇന്ത്യയുടെ ആകെ സമ്പാദ്യം 430 പോയിന്റാണ്. ശതമാനത്തില്‍ മാത്രമല്ല ലഭിച്ച പോയിന്റിലും മുന്നില്‍ ഇന്ത്യ തന്നെയാണ്. ഒമ്പത് ടെസ്റ്റുകളില്‍ ജയിച്ച ഇന്ത്യ മൂന്നെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒന്നില്‍ സമനില വഴങ്ങി. ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളും ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിലും മാത്രമേ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ തോറ്റിട്ടുള്ളൂ.

അതേസമയം, ഇന്ത്യക്കെതിരായ പരാജയം ലോക ചാംപ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയുടെ ഒന്നാംസ്ഥാനം നഷ്ടപ്പെടുത്തുക മാത്രമല്ല മൂന്നാം റാങ്കിലേക്കു അവരെ പിന്തള്ളുകയും ചെയ്തു. 70 ശതമാനം പോയിന്റോടെ ന്യൂസിലാന്‍ഡാണ് ഇപ്പോള്‍ രണ്ടാംസ്ഥാനത്തുള്ളത്. ഓസീസിന് 69.2 ശതമാനം പോയിന്റാണുള്ളത്.

2

ഓസീസിനെതിരായ പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താനുള്ള സാധ്യത ഇന്ത്യ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. നാലു ടെസ്റ്റുകളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ പരമ്പരയും ഇതു തന്നെയാണ്.

ലോക ചാംപ്യന്‍ഷിപ്പില്‍ മാത്രമല്ല ഐസിസിയുടെ ടെസ്റ്റ് ടീം റാങ്കിങിലും ഓസീസിനെതിരായ പരമ്പര നേട്ടത്തോടെ ഇന്ത്യ മുന്നേറ്റം നടത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ രണ്ടാംസ്ഥാനത്തേക്കു കയറി. ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യന്‍ കുതിപ്പ്. 117.65 പോയിന്റാണ് ഇന്ത്യക്കുള്ളത്. ഓസീസിന് 113ഉം പോയിന്റുണ്ട്. 118.44 പോയിന്റോടെ ന്യൂസിലാന്‍ഡാണ് ടെസ്റ്റിലെ നമ്പര്‍ വണ്‍ ടീം.

Story first published: Tuesday, January 19, 2021, 14:31 [IST]
Other articles published on Jan 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+