Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കുതിപ്പ്, നാലില്‍ നിന്ന് രണ്ടിലേക്ക്!

ഇംഗ്ലണ്ടിനെതിരേ രണ്ടാം ടെസ്റ്റില്‍ നേടിയ വന്‍ മാര്‍ജിനിലുള്ള ജയത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഇന്ത്യന്‍ കുതിപ്പ്. നേരത്തേ നാലാംസ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യത ഇതോടെ ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു.

India climbs to ICC world champions board
1

69.7 ശതമാനം പോയിന്റുമായാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 70 ശതമാനം പോയിന്റുള്ള ന്യൂസിലാന്‍ഡാണ് ഒന്നാംസ്ഥാനത്ത്. നേരത്തേ തന്നെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിയിട്ടുള്ള ടീം കൂടിയാണ് കിവീസ്. അതേസമയം, ഇന്ത്യക്കെതിരായ വന്‍ പരാജയം ഇംഗ്ലണ്ടിനു കനത്ത തിരിച്ചടിയായി മാറി. ഈ ടെസ്റ്റിനു മുമ്പ് തലപ്പത്തായിരുന്ന അവര്‍ നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

3

ആകെ ലഭിച്ച പോയിന്റിന്റെ ശതമാനം അടിസ്ഥാനമാക്കിയാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ടീമുകള്‍ക്കു റാങ്കിങ് നല്‍കിയിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്നു ചില പരമ്പരകള്‍ മാറ്റി വയ്ക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തതോടെയാണ് ഐസിസി ഇങ്ങനെയൊരു മാറ്റം വരുത്തിയത്. ആകെ ലഭിച്ച പോയിന്റ് മാനദണ്ഡമാക്കിയാല്‍ ഇന്ത്യക്കാണ് ഒന്നാംസ്ഥാനത്തിനു അര്‍ഹത. 460 പോയിന്റ് ഇന്ത്യയുടെ പക്കലുണ്ട്. തലപ്പത്തുള്ള ന്യൂസിലാന്‍ഡിനാവട്ടെ 420 പോയിന്റ് മാത്രമേയുള്ളൂ.

ലോക ചാംപ്യന്‍ഷിപ്പിന് മുമ്പ് ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റ് പരമ്പര കൂടിയാണ് ഇംഗ്ലണ്ടിനെതിരേയുള്ളത്. അതുകൊണ്ടു തന്നെ ഈ പരമ്പരയില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു ഫൈനലിലേക്കു ടിക്കറ്റെടുക്കാന്‍ കഴിയൂ. ഇംഗ്ലണ്ടിനെതിരേ ഏതു മാര്‍ജിനില്‍ (2-1, 3-1) പരമ്പര നേടിയാലും ഇന്ത്യ ന്യൂസിലാന്‍ഡിനെതിരേ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാം.

2

അതേസമയം, ഒരു ദിവസം ബാക്കിനില്‍ക്കെ 317 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ആഘോഷിച്ചത്. ആദ്യ ടെസ്റ്റിലേറ്റ 227 റണ്‍സിന്റെ കനത്ത തോല്‍വിക്കു ഇന്ത്യ പകരം വീട്ടുകയായിരുന്നു. 482 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. എന്നാല്‍ ഇതിന്റെ പകുതി പോലും നേടാന്‍ ഇംഗ്ലണ്ടിനായില്ല. രണ്ടാമിന്നിങ്‌സില്‍ വെറും 164 റണ്‍സിന് ഇംഗ്ലണ്ട് കൂടാരത്തില്‍ തിരിച്ചെത്തി. അഞ്ചു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും മൂന്നു വിക്കറ്റെടുത്ത ആര്‍ അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു 195 റണ്‍സിന്റെ മികച്ച ലീഡുണ്ടായിരുന്നു. ഇതാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്.

Story first published: Tuesday, February 16, 2021, 13:33 [IST]
Other articles published on Feb 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+