Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഒന്നാം റാങ്കില്ല, രണ്ടാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യ- തലപ്പത്ത് ഇംഗ്ലണ്ട് തന്നെ

ഐസിസി ഏകദിന റാങ്കിങിലെ ഒന്നാംസ്ഥാനമെന്ന മോഹം പൊലിഞ്ഞെങ്കിലും നേരത്തേ നഷ്ടമായ രണ്ടാം റാങ്ക് ഇന്ത്യ തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-1നു കൈക്കലാക്കിയതോടെയാണ് ഇന്ത്യ റാങ്കിങില്‍ വീണ്ടും രണ്ടാമതെത്തിയത്. നേരത്തേ രണ്ടാം ഏകദിനത്തില്‍ തോറ്റതോടെ ഇന്ത്യ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. മറ്റൊരു പരമ്പരയില്‍ ബംഗ്ലാദേശിനെ തൂത്തുവാരിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ പിന്തള്ളി രണ്ടാം റാങ്ക് പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഏകദിനത്തിലെ വിജയത്തോടെ കിവികളെ പിന്തള്ളി ഇന്ത്യ വീണ്ടും രണ്ടാമത്തെി. പരമ്പര നഷ്ടമായെങ്കിലും ഇംഗ്ലണ്ട് തന്നെയാണ് ഏകദിനത്തിലെ നമ്പര്‍ വണ്‍ ടീം.

1

121 റേറ്റിങ് പോയിന്റുമായാണ് ഇംഗ്ലണ്ട് റാങ്കിങില്‍ തലപ്പത്ത് നില്‍ക്കുന്നത്. 119 പോയിന്റുമായി ഇന്ത്യ രണ്ടാംസ്ഥാനത്തും 118 പോയിന്റോടെ ന്യൂസിലാന്‍ഡ് മൂന്നാംസ്ഥാനത്തുമുണ്ട്. ഓസ്‌ട്രേലിയ (111), ദക്ഷിണാഫ്രിക്ക (108), പാകിസ്താന്‍ (100), ബംഗ്ലാദേശ് (89), ശ്രീലങ്ക (80), വെവെസ്റ്റ് ഇന്‍ഡീസ് (59) എന്നിവരാണ് നാലു മുതല്‍ 10 വരെ റാങ്കുകളിലുള്ളത്.

ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ ഇന്ത്യക്കു നമ്പര്‍ വണ്ണാവാന്‍ കഴിയുമായിരുന്നു. ആദ്യ ഏകദിനത്തില്‍ 66 റണ്‍സിന്റെ മികച്ച വിജയവുമായി ഇന്ത്യ ഈ നേട്ടത്തിലേക്കു ആദ്യ ചുവട് വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തിലേറ്റ ഞെട്ടിക്കുന്ന തോല്‍വിയോടെ ഇന്ത്യയുടെ ഒന്നാം റാങ്ക് പ്രതീക്ഷ പൊലിയുകയും ചെയ്തു. ഇതിനിടെ നേരത്തേയുള്ള രണ്ടാം റാങ്കും ഇന്ത്യ കൈവിട്ടു.

2

ഇനി ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര ജൂണിലാണ്. ശ്രീലങ്കയുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. മറുഭാഗത്ത് ഇംഗ്ലണ്ടും ശ്രീലങ്കയുമായാണ് ജൂണ്‍ അവസാനത്തോടെ ഏകദിന പരമ്പര കളിക്കുന്നത്. മികച്ച പ്രകടനത്തോടെ റാങ്കിങില്‍ നില മെച്ചപ്പെടാനുള്ള അവസരമായാണ് ഇന്ത്യയും ഇംഗ്ലണ്ടും ഈ പരമ്പരയെ കാണുന്നത്.

അതേസമയം, ഫൈനലിനു തുല്യമായ മൂന്നാത്തെയും അവസാനത്തെയും ഏകദിനത്തതില്‍ ത്രസിപ്പിക്കുന്ന വിജയമാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ സ്വന്തമാക്കിയത്. ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ കളിയില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ അനാസായ വിജയത്തിന് അരികിലായിരുന്നു. എന്നാല്‍ എട്ടും ഒമ്പതും വിക്കറ്റുകളില്‍ ഫിഫ്റ്റി റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഇംഗ്ലണ്ട് ഇന്ത്യയെ വിറപ്പിച്ചു.

സാം കറെന്റെ (95*) ഉജ്ജ്വല ഇന്നിങ്‌സാണ് ഇന്ത്യയെ വിജയത്തിന്റെ പടിവാതില്‍ക്കെ എത്തിച്ചത്. താരത്തിന്റെ കന്നി ഫിഫ്റ്റിയായിരുന്നു ഇത്. ഇന്ത്യ നല്‍കിയ 330 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ടിന് ഒമ്പതു വിക്കറ്റിന് 322 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

Story first published: Monday, March 29, 2021, 10:43 [IST]
Other articles published on Mar 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+