IND vs ENG: കോലിയോട് കൂട്ടുകൂടാതെ ടോസ്, 2/12! ഏകദിനത്തില്‍ ഒന്നുപോലുമില്ല
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോടു കൂട്ടുകൂടാന്‍ മടിച്ചുനില്‍ക്കുകയാണ് ടോസ്. ആധുനിക ക്രിക്കറ്റില്‍ ടോസിന്റെ കാര്യമെടുത്താല്‍ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ ക്യാപ്റ്റന്‍മാരില്‍ കോലി മുന്നില്‍ തന്നെയുണ്ടാവും. ഏകദിന പരമ്പരയിലെ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലും ടോസ് കോലിയെ കൈവിട്ടു. പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലാണ് ഇന്ത്യക്കു ടോസ് നഷ്ടമായത്.

അവസാനമായി ഇന്ത്യ കളിച്ച 12 മല്‍സരങ്ങളെടുത്താല്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് കോലിക്കു ടോസ് വിജയിക്കാനായത്. ഇംഗ്ലണ്ടിനെതിരേയായിരുന്നു ഈ മല്‍സരങ്ങളെല്ലാം. നാലു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര, അഞ്ചു കളികളുള്‍പ്പെട്ട ടി20 പരമ്പര എന്നിവയ്ക്കു ശേഷമാണ് ഇരുടീമുകളും ഇപ്പോള്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന കളിയില്‍ ഏറ്റുമുട്ടുന്നത്.
ടെസ്റ്റ് പരമ്പരയിലും ടി20 പരമ്പരയിലും ഓരോ മല്‍സരങ്ങളിലാണ് കോലി ടോസ് ജയിച്ചത്. ചെന്നൈയിലെ രണ്ടാം ടെസ്റ്റിലായിരുന്നു അദ്ദേഹം ആദ്യത്തെ ടോസ് നേടിയത്. പിന്നീട് ടെസ്റ്റ് പരമ്പരയില്‍ കോലിയെ ടോസ് ഭാഗ്യം തുണച്ചില്ല. അടുത്ത ടോസ് ജയിക്കുന്നതിനായി അദ്ദേഹത്തിന് ടി20 പരമ്പര വരെ കാത്തിരിക്കേണ്ടി വന്നു. ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിലായിരുന്നു കോലിക്കു ടോസ് അനുകൂലമായത്. അതിനു ശേഷം ടി20, ഏകദിനം എന്നിവയിലായി കളിച്ച ആറു മല്‍സരങ്ങളിലും ഇന്ത്യക്കു ടോസ് ജയിക്കാനായിട്ടില്ല.
ഏകദിനത്തില്‍ നാട്ടില്‍ കോലിക്കു ജയിക്കാനായ ടോസിന്റെ ശരാശരിയെടുത്താല്‍ വളരെ മോശമാണെന്നു കാണാം. 53.8 ശതമാനം മാത്രം ടോസുകളാണ് നാട്ടില്‍ അദ്ദേഹത്തിനു നേടാനായത്. 80 ശതമാനം ടോസുകള്‍ നഷ്ടമാവുകയു ചെയ്തു.
അതേസമയം, മൂന്നാം ഏകദിനത്തില്‍ ടോസ് ലഭിച്ച ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ പതിവുതെറ്റിക്കാതെ ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമാണ് ഈ മല്‍സരം. കാരണം ഓരോ ജയം നേടി ഇന്ത്യയും ഇംഗ്ലണ്ടും പരമ്പരയില്‍ ഒപ്പം നില്‍ക്കുകയാണ്. ഈ പര്യടനത്തില്‍ ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ അവസാനത്തെ മല്‍സരം കൂടിയാണിത്.
നേരത്തേ നടന്ന ടെസ്റ്റ്, ടി20 പരമ്പരകളില്‍ ഇന്ത്യ വെന്നിക്കൊടി പാറിച്ചിരുന്നു. ഈ ആധിപത്യം ഏകദിനത്തിലും തുടരുകയാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ ലോക ചാംപ്യന്‍മാരും ലോക ഒന്നാംനമ്പര്‍ ടീമുമായ ഇംഗ്ലണ്ടിന് മാനംകാക്കാന്‍ ഏകദിന പരമ്പരയെങ്കിലും നേടിയേ തീരൂ. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം 336 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications