വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടക്കം കോലിയേക്കാള്‍ ഗംഭീരം, ഇപ്പോഴോ? കോലി രക്ഷപ്പെട്ടതിന് രണ്ടു കാരണമെന്ന് പാക് താരം ഷഹ്‌സാദ്

കോലിയുമായി മുമ്പ് താരതമ്യം ചെയ്യപ്പെട്ടിരുന്ന ബാറ്റ്‌സ്മാനാണ് അദ്ദേഹം

കറാച്ചി: കരിയറിന്റെ തുടക്ക കാലത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ മികച്ച പ്രകടനം നടത്തിയ ബാറ്റ്‌സ്മാനായിരുന്നു പാകിസ്താന്റെ മുന്‍ താരം അഹ്മദ് ഷഹ്‌സാദ്. കോലിയുമായി അദ്ദേഹം അന്നു താരതമ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കോലി ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി മാറിയപ്പോള്‍ ഷഹ്‌സാദിന് ദേശീയ ടീമില്‍ പോലും ഇടമില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ ഷഹ്‌സാദിന്റെ തുടക്കം ഉജ്ജ്വലമായിരുന്നു. ആദ്യമായി കളിച്ച 13 ടെസ്റ്റുകളില്‍ നിന്നും 40.91 ശരാശരിയില്‍ മൂന്നു സെഞ്ച്വറികളടക്കം അദ്ദേഹം 982 റണ്‍സ് നേടിയിരുന്നു. എന്നാല്‍ കോലിക്കു ആദ്യം കളിച്ച 13 ടെസ്റ്റുകളില്‍ നിന്നും 35.81 ശരാശരിയില്‍ 788 റണ്‍സാണ് നേടാനായത്. കോലി മാത്രമല്ല, ഇന്ത്യയുടെ വെടിക്കെട്ട് താരം രോഹിത് ശര്‍മ, പാകിസ്താന്റെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ ആസം എന്നിവരേക്കാള്‍ മികച്ചതായിരുന്നു ഷഹ്‌സാദിന്റെ തുടക്കം. എവിടെയാണ് തനിക്കു പിഴച്ചതെന്നു തുറന്നു പറയുകയാണ് ഷഹ്‌സാദ്.

shehzad

അവരുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്നു പോലും നോക്കാതെയാണ് നമ്മള്‍ രണ്ടു താരങ്ങളെ താരമ്യം ചെയ്യുന്നത്. ഏതു താരവും വിജയിക്കണമെങ്കില്‍ കോച്ച്, ക്യാപറ്റന്‍, ക്രിക്കറ്റ് ബോര്‍ഡ് എന്നിവരുടെ പിന്തുണ ആവശ്യമാണ്. പിന്തുണയിലൂടെ ലഭിക്കുന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ മാത്രമേ ഒരു താരത്തിനു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നു ഷഹ്‌സാദ് പറഞ്ഞു.

IPL: ധോണിയെ പുറത്താക്കി, പിന്നെയൊരിക്കലും സിഎസ്‌കെയ്‌ക്കെതിരേ കളിപ്പിച്ചില്ല!! - ശ്രീശാന്ത്IPL: ധോണിയെ പുറത്താക്കി, പിന്നെയൊരിക്കലും സിഎസ്‌കെയ്‌ക്കെതിരേ കളിപ്പിച്ചില്ല!! - ശ്രീശാന്ത്

എന്തൊരു ശമ്പളം... കോലിയും രോഹിതും ചേര്‍ന്നാല്‍ പാക് ടീം പോലും ഒപ്പമെത്തില്ല!! കണക്കുകള്‍ കാണാംഎന്തൊരു ശമ്പളം... കോലിയും രോഹിതും ചേര്‍ന്നാല്‍ പാക് ടീം പോലും ഒപ്പമെത്തില്ല!! കണക്കുകള്‍ കാണാം

നല്ല പിന്തുണ ലഭിക്കുന്നതു മാത്രമല്ല ദീര്‍ഘകാലം ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തില്ലെങ്കില്‍ ഈ താരത്തിന്റെ ആത്മവിശ്വാസം വര്‍ധിക്കില്ല. ഇതു ലഭിക്കാത്തപ്പോഴാണ് താരത്തിനു നിലനില്‍പ്പിനു വേണ്ടി പോരാടേണ്ടിവരുന്നത്. കോലി, രോഹിത്, ജോ റൂട്ട്, കെയ്ന്‍ വില്ല്യംസണ്‍, ബാബര്‍ എന്നിവരുടെയെല്ലാം ബാക്ക്ഗ്രൗണ്ട് നോക്കിയാല്‍ അവരെല്ലാം ഭാഗ്യവാന്‍മാരാണെന്നു കാണാം.

koh dhoni

പല പരമ്പരകളിലും താന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും എന്നാല്‍ എംഎസ് ധോണിയുടെ പിന്തുണയാണ് രക്ഷിച്ചതെന്നും കോലി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഭാഗ്യം, ഒപ്പം ധോണിയുടെ പിന്തുണ ഇവ രണ്ടുമാണ് കോലിക്കു തുണയായത്. രോഹിത്തിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. ധോണിയര്‍പ്പിച്ച വിശ്വാസവും പിന്തുണയുമാണ് ഇരുവരെയും ഇന്നു കാണുന്ന നിലയിലെത്തിച്ചതെന്നും ഷഹ്‌സാദ് വിശദമാക്കി.

Story first published: Saturday, May 16, 2020, 14:19 [IST]
Other articles published on May 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X