For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവസരം ദുബെയ്ക്കു മാത്രമോ? എവിടെ റുതുരാജ്, സെലക്ഷനെതിരേ തുറന്നടിച്ച് ശ്രീകാന്ത്

ഇന്ത്യന്‍ ടീം സെലക്ഷനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുായ കെ ശ്രീകാന്ത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കേറ്റ ഞെട്ടിക്കുന്ന തോല്‍വിക്കു പിന്നാലെയാണ് അദ്ദേഹം രംഗത്തു വന്നിരിക്കുന്നത്. പരമ്പരയില്‍ പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ ടീം സെലക്ഷനെ വിമര്‍ശിച്ച ശ്രീകാന്ത് ചിലരെ തഴയുന്നതിനെയും ചോദ്യം ചെയ്തു. ചീക്കി ചീക്കയെന്ന സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ശ്രീകാന്ത് രോഷം പ്രകടിപ്പിച്ചത്.

മിഡീയം പേസറും ഓള്‍റൗണ്ടറുമായ ശിവം ദുബെയ്ക്കു എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതെന്നും കഴിവുള്ള ചിലര്‍ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരീക്ഷിച്ചു നോക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ എന്തിനാണ് ഹര്‍ഷിത് റാണയെ കഴിഞ്ഞ പരമ്പരയില്‍ ടീമിലേക്കു കൊണ്ടുവന്നത്? ഖലാല്‍ അഹമ്മദിനെയും ഒരു ഏകദിനത്തില്‍ പോലും കളിപ്പിക്കാന്‍ ഇന്ത്യ തയ്യാറായില്ലെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

SHIVAM DUBE

കെഎല്‍ രാഹുലിനെ അവസാന ഏകദിനത്തില്‍ പുറത്തിരുത്തിയത് വലിയ മണ്ടത്തരം തന്നെയാണ്. രാഹുലിനെപ്പോലെയൊരു താരത്തെ ലോക ക്രിക്കറ്റില്‍ മറ്റൊരു ടീമും തഴയില്ല. ഈ പരമ്പരയിലെ ഒരു മല്‍സരത്തില്‍ അവന്‍ 30 റണ്‍സിനു മുകളില്‍ നേടുകയും ചെയ്തിട്ടുള്ളതാണ്. എന്നിട്ടും അവസാന കളിയില്‍ രാഹുലിനെ തഴഞ്ഞത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു. രാഹുലിനു പകരം റിഷഭ് പന്തിനെയാണ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഇറക്കിയത്. അദ്ദേഹം ആറു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു.

റുതുരാജ് ഗെയ്ക്വാദിനു എന്തുകൊണ്ടാണ് ടീമില്‍ അവസരം കൊടുക്കാത്തത്? ഇന്ത്യന്‍ ടീമില്‍ ഉറപ്പായും കളിപ്പിക്കേണ്ട താരമാണ് അവന്‍. പക്ഷെ റുതുരാജിനു ടീമില്‍ അവസരമില്ല. സഞ്ജു സാംസണിനും ഏകദിന ടീമില്‍ സ്ഥാനം ലഭിച്ചില്ല. ഇവര്‍ക്കൊന്നും എന്തു കൊണ്ടാണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കാത്തത്? ശിവം ദുബെയ്ക്കു എത്ര അവസരങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ദുബെയ്ക്കു മാത്രം മതിയോ? എല്ലാവര്‍ക്കും അവസരം നല്‍കേണ്ടതുണ്ടെന്നും ശ്രീകാന്ത് വ്യക്തമാക്കി.

ബാറ്റിങിനോടൊപ്പം കുറച്ച് ഓവറുകള്‍ ബൗള്‍ കൂടി ചെയ്യുമെന്ന ഒറ്റ കാരണം പറഞ്ഞാണ് ശിവം ദുബെയ്ക്കു തുടരെ അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ശ്രീലങ്കന്‍ പര്യടനത്തില്‍ തികഞ്ഞ പരാജയമായി മാറിയ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ശ്രീകാന്ത് രൂക്ഷമായി വിമര്‍ശിച്ചു.

MOHAMMED SIRAJ

സിറാജിനെയൊന്നും മികച്ചൊരു ബൗളറായി കാണാന്‍ സാധിക്കില്ല. അവന്‍ വെറുമൊരു ശരാശരി താരം മാത്രമാണ്. റണ്‍സ് വാരിക്കോരി നല്‍കുന്ന ബൗളറാണ് സിറാജ്. ആര്‍സിബിയിലും അവന്‍ ഇങ്ങനെ തന്നെയായിരുന്നു. സിറാജിന്റെ സമീപനത്തോടു എനിക്കു യോജിപ്പില്ല. അഗ്രസീവാണെന്നു കാണിക്കാന്‍ അവന്‍ വെറുതെ ഷോ കാണിക്കുകയാണ്. ജസ്പ്രീത് ബുംറയെ കണ്ടു പഠിക്കണം സിറാജ്. നന്നായി ബൗള്‍ ചെയ്യാതെ വെറുതെ ഗ്രൗണ്ടില്‍ ആളാവാന്‍ നോക്കിയിട്ടു കാര്യമില്ലെന്നും ശ്രീകാന്ത് ആഞ്ഞടിക്കുന്നു.

ഇന്ത്യക്കു വളര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കുന്ന ഒരുപാട് ബൗളര്‍മാരുണ്ട്. മായങ്ക് യാദവ് ഇക്കൂട്ടത്തില്‍ പെടുത്താവുന്ന താരമാണ്. മികച്ചൊരു ഫാസ്റ്റ് ബൗളറായി അവനെ മുക്കു വളര്‍ത്തിയെടുക്കാന്‍ കഴിയും. അതുപോലെ തന്നെ നമുക്കു മുതല്‍ക്കൂട്ടായി മാറാന്‍ സാധിക്കുന്ന മറ്റൊരു ബൗളറാണ് ഉമ്രാന്‍ മാലിക്ക്. ടെസ്റ്റ് മല്‍സരങ്ങളില്‍ കളിപ്പിച്ച് അവനെ നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതായിരുന്നു. പക്ഷെ എല്ലാവരും കൂടി ഉമ്രാനെ തകര്‍ത്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനും അതിലൊരു പങ്കുണ്ടെന്നും ശ്രീകാന്ത് വിലയിരുത്തി.

Story first published: Saturday, August 10, 2024, 14:21 [IST]
Other articles published on Aug 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+