For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യക്കു ഇംഗ്ലീഷ് പരീക്ഷ പാസാവാം, കുറുക്കുവഴിയുണ്ട്... വീക്ക്‌നെസില്‍ തന്നെ പിടിക്കണം

അഞ്ചു ടെസ്റ്റുകളിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്

ബര്‍മിങ്ഹാം: അമിത പ്രതീക്ഷകളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യയിറങ്ങുക. കാരണം നേരത്തേയുള്ള റെക്കോര്‍ഡുകള്‍ ഇന്ത്യക്കു അത്ര ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. എങ്കിലും ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അസാധ്യവുമല്ല. കാരണം, സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്നു കാണാം. ന്യൂസിലന്‍ഡിനോടു പരാജയപ്പെട്ട ഇംഗ്ലണ്ട് പാകിസ്താനുമായി സമനില വഴങ്ങുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ട് ടീമിന്റെ വീക്ക്‌നെസ് മുതലെടുക്കാനായാല്‍ ടെസ്റ്റില്‍ ഇന്ത്യക്കു ജയം കൊയ്യാം. ടീമിലെ ചില താരങ്ങള്‍ ഇംഗ്ലണ്ടിന്റെ ദുര്‍ബല കണ്ണികളാണ്. ഇവരെയാണ് ഇന്ത്യ ലക്ഷ്യമിടേണ്ടത്.

 കീറ്റണ്‍ ജെന്നിങ്‌സ്

കീറ്റണ്‍ ജെന്നിങ്‌സ്

ഇംഗ്ലണ്ട് ടീമിന്റെ ഓപ്പണറായ കീറ്റണ്‍ ജെന്നിങ്‌സ് ഇന്ത്യക്ക് അത്ര വെല്ലുവിളിയാവില്ല. ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ രണ്ടാം ടെസ്റ്റിലാണ് മാര്‍ക്ക് സ്റ്റോണ്‍മാന് പകരം ജെന്നിങ്‌സിനെ ഇംഗ്ലണ്ട് തിരിച്ചുവിളിച്ചത്. താരം 29 റണ്‍സിന് ഒന്നാമിന്നിങ്‌സില്‍ പുറത്താവുകയും ചെയ്തു.
സ്വിങ് ബൗളിങിനെ നേരിടുന്നതില്‍ ജെന്നിങ്‌സ് ദുര്‍ബലനാണ്. നിരവധി തവണയാണ് മികച്ച സ്വിങ് ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ താരം പുറത്തായിട്ടുള്ളത്. നേരത്തേ തന്നെ ജെന്നിങ്‌സിനെ ഔട്ടാക്കാനായാല്‍ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്കാവും.

സാം ക്യുറാന്‍

സാം ക്യുറാന്‍

ക്രിസ് വോക്‌സ് പരിക്കേറ്റു ടീമിനു പുറത്തായതിനാല്‍ സാം ക്യുറാന്‍ ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 20 കാരനായ താരം പാകിസ്താനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലൂടെയാണ് അരങ്ങേറിയത്. കന്നി ടെസ്റ്റില്‍ രണ്ടു വിക്കറ്റും താരം നേടി.
അന്താരാഷ്ട്ര മല്‍സരപരിചയം കുറവുള്ള ക്യുറാനെതിരേ പരമാവധി റണ്‍സെടുക്കാന്‍ ഇന്ത്യന്‍ ബാറ്റിങ്‌നിര ശ്രമിക്കേണ്ടതുണ്ട്.
130 കിമി വേഗത്തിലാണ് ക്യുറാന്‍ സ്ഥിരം പന്തെറിയുന്നത്. ഈ വേഗം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അത്ര വെല്ലുവിളിയാവാന്‍ സാധ്യതയില്ല.

ആദില്‍ റഷീദ്

ആദില്‍ റഷീദ്

ഇംഗ്ലണ്ട് നിരയിലെ മറ്റൊരു ദുര്‍ബലനായ താരം സ്പിന്നര്‍ ആദില്‍ റഷീദാണ്. കൗണ്ടി ക്രിക്കറ്റില്‍ പോലും കളിക്കാതിരുന്ന റഷീദിനെ ആദ്യ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെ പല മുന്‍ ഇംഗ്ലണ്ട് താരങ്ങളും വിമര്‍ശിച്ചു കഴിഞ്ഞു. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ മികച്ച താരമായ റഷീദ് ടെസ്റ്റില്‍ അത്ര കേമനല്ല.
അതുകൊണ്ടു തന്നെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് കയ്‌പേറിതാക്കി മാറ്റാനായിരിക്കും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ശ്രമം.

Story first published: Friday, July 27, 2018, 11:57 [IST]
Other articles published on Jul 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+