Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിങ്ക് ബോള്‍ ടെസ്റ്റ്: ഇന്ത്യയെക്കൊണ്ട് തോറ്റു... ബാറ്റിങ് ഒരു തവണ മാത്രം!! ലോക റെക്കോര്‍ഡ്

കൊല്‍ക്കത്ത: വിരാട് കോലിക്കു കീഴില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ അശ്വമേധം തുടരുകയാണ്. ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെ മൂന്നു ദിവസം കൊണ്ട് തീര്‍ത്തതോടെ ഇന്ത്യ കുറിച്ചത് പുതിയ ലോക റെക്കോര്‍ഡ്. ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ടെസ്റ്റില്‍ ഇന്ത്യ കെട്ടുകെട്ടിച്ചത്. ടെസ്റ്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഇന്നിങ്‌സ് ജയമാണിത്. ഇതോടെ പുതിയ ലോക റെക്കോര്‍ഡിനാണ് ഇന്ത്യ അവകാശിയായത്. ടെസ്റ്റ് ചരിത്രത്തില്‍ മറ്റൊരു ടീമും തുടര്‍ച്ചയായി നാലു ടെസ്റ്റുകളില്‍ ഇന്നിങ്‌സ് ജയം കൊയ്തിട്ടില്ല.

INDIA

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യ ഇന്നിങ്‌സ ജയം തുടര്‍ക്കഥയാക്കിയത്. ഒരിന്നിങ്‌സില്‍ മാത്രം ബാറ്റ് ചെയ്ത ഇന്ത്യ എതിരാളികളുടെ രണ്ടിന്നിങ്‌സും ഇതിനുള്ളില്‍ അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു.
പൂനെ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 137 റണ്‍സിനും നാണംകെടുത്തിയാണ് ഇന്ത്യ ലോക റെക്കോര്‍ഡിലേക്കുള്ള പടയോട്ടം തുടങ്ങിയത്.

റാഞ്ചിയില്‍ നടന്ന അടുത്ത ടെസ്റ്റില്‍ ഇന്നിങ്‌സിനും 202 റണ്‍സിനും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് ജയവുമായി ഇന്ത്യ ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഇന്‍ഡോറില്‍ നടന്ന ടെസ്റ്റില്‍ ഇന്നിങ്‌സിനും 130 റണ്‍സിനുമാണ് ബംഗ്ലാദേശിനെ ഇന്ത്യ തുരത്തിയത്.

Story first published: Sunday, November 24, 2019, 14:36 [IST]
Other articles published on Nov 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+