Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: തായ്‌ലന്‍ഡും കടന്ന് ഇന്ത്യന്‍ പെണ്‍പട... എതിരാളികളെ നാണംകെടുത്തി, തുടരെ രണ്ടാം ജയം

ക്വലാലംപൂര്‍: വനിത ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പടയോട്ടം തുടരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കി. തായ്‌ലാന്‍ഡിനെ 66 റണ്‍സിനാണ് ഇന്ത്യ നിഷ്പ്രഭരാക്കിയത്. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ മലേഷ്യയെ ഇന്ത്യ 142 റണ്‍സിന് നിലംപരിശാക്കിയിരുന്നു.

1

തായ്‌ലന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും 35 റണ്‍സ് കടന്നില്ല. 32 റണ്‍സെടുത്ത ഓപ്പണര്‍ മോന മേഷ്രമാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. സ്മൃതി മന്ദാന 29 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതിന്റെ (27*) അതിവേഗ ഇന്നിങ്‌സാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 17 പന്തില്‍ മൂന്നു ബൗണ്ടറികളടങ്ങിയതായിരുന്നു കൗറിന്റെ ഇന്നിങ്‌സ്.

മറുപടിയില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തില്‍ തായ്‌ലന്‍ഡ് തകര്‍ന്നടിഞ്ഞു. 20 ഓവറില്‍ എട്ടു വിക്കറ്റിന് 66 റണ്‍സെടുത്ത് തായ്‌ലന്‍ഡ് തോല്‍വി സമ്മതിക്കുകയായിരുന്നു. നട്ടായ ബൂക്കതമാണ് അവരുടെ ബാറ്റിങില്‍ 20 റണ്‍സ് കടന്ന ഏകതാരം. ബാറ്റിങില്‍ തിളങ്ങിയ ക്യാപ്റ്റന്‍ കൗര്‍ ബൗളിങിലും മിന്നി. മൂന്നോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം മൂന്നു വിക്കറ്റെടുത്തു. ദീപ്തി ശര്‍മയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു. ഓള്‍റൗണ്ട് പ്രകടനം നടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൗറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Story first published: Monday, June 4, 2018, 13:45 [IST]
Other articles published on Jun 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+