Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ഏഷ്യാ കപ്പ്: ഇന്ത്യയുടെ തിരിച്ചുവരവ്.. ബംഗ്ലാദേശില്‍ നിന്നു 'കിട്ടിയതിന്' ലങ്കയ്ക്കു കൊടുത്തു

ക്വലാലംപൂര്‍: വനിതകളുടെ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടും വിജയവഴിയില്‍. നാലാമത്തെ പൂള്‍ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തുവിടുകയായിരുന്നു. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ബംഗ്ലാദേശിനോടേറ്റ അട്ടിമറിത്തോല്‍വിക്ക് ലങ്കയ്‌ക്കെതിരേ ഇന്ത്യ കണക്കുതീര്‍ക്കുകയായിരുന്നു.

1

ആദ്യം ബാറ്റ് ചെയ്ത ലങ്കയെ ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ വരിഞ്ഞുകെട്ടി. നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുക്കാനേ ലങ്കയ്ക്കു സാധിച്ചുള്ളൂ. ലങ്കന്‍ നിരയില്‍ രണ്ടു പേര്‍ മാത്രമാണ് രണ്ടക്ക സ്‌കോര്‍ നേടിയത്. 46 റണ്‍സുമായി പുറത്താവാതെ നിന്ന ഹാസിനി പെരേരയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ യശോദ മെന്‍ഡിസാണ് (27) രണ്ടക്കം കടന്ന മറ്റൊരു താരം. ഇന്ത്യക്കു വേണ്ടി ഏക്ത ബിഷ്ത് രണ്ടു വിക്കറ്റെടുത്തു.

മറുപടി ബാറ്റിങില്‍ 18.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ഇന്ത്യ ലക്ഷ്യത്തിലെത്തി. 29 റണ്‍സോടെ പുറത്താവാതെ നിന്ന വേദ കൃഷ്ണമൂര്‍ത്തിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 24ഉം ഓപ്പണര്‍ മിതാലി രാജ് 23ഉം റണ്‍സെടുത്തു. സ്റ്റാര്‍ പ്ലെയര്‍ സ്മൃതി മന്ദാനയ്ക്കു 12 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാലോവറില്‍ 19 റണ്‍സിന് ഒരു വിക്കറ്റെടുത്ത ഇന്ത്യന്‍ താരം അനൂജ പാട്ടീലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Story first published: Thursday, June 7, 2018, 15:46 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+