ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്‌സ് തോല്‍വി; ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ജയം
പൂണെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം. 326 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ ചെയ്യേണ്ടിവന്ന സന്ദര്‍ശകര്‍ 189 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യ ഇന്നിങ്‌സിനും 137 റണ്‍സിനും വിജയിച്ചു. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പര ജയിച്ചെന്ന ഖ്യാതിയും ഇന്ത്യയ്ക്ക് ഇതിലൂടെ സ്വന്തമായി. ഇന്ത്യയുടെ തുടര്‍ച്ചയായ 11-ാം പരമ്പര ജയമാണിത്. മൂന്ന് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

രണ്ടാം ഇന്നിങ്‌സില്‍ തകര്‍ച്ച
ആദ്യ ഇന്നിങ്‌സിലെ എന്നപോലെ രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്കന്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ തകര്‍ന്നടിഞ്ഞു. ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍(48) ആണ് ടോപ് സ്‌കോറര്‍. വാലറ്റത്ത് ആദ്യ ഇന്നിങ്‌സിനെ അനുസ്മരിപ്പിച്ച് വെര്‍നോണ്‍ ഫിലാന്‍ഡറും(37), കേശവ് മഹാരാജും(22) പിടിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല.
തെംബ ബവുമ(38), എയ്ദന്‍ മാര്‍ക്രം(0), തെയുനിസ് ഡി ബ്രുയിന്‍(8), ഫാഫ് ഡു പ്ലസിസ്(5), ഡി കോക്ക്(5), സെനുരന്‍ മുത്തുസ്വാമി(9), ആന്റിച്ച് നോര്‍ജെ(0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ഇന്ത്യയ്ക്കുവേണ്ടി ഉമേഷ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ്
നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 601 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് (72), ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസ് (64) എന്നിവര്‍ മാത്രമേ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനിന്നുള്ളൂ. 132 പന്തില്‍ 12 ബൗണ്ടറികളോടെയാണ് മഹാരാജ് 72 റണ്‍സെടുത്തത്. വെര്‍ണോണ്‍ ഫിലാന്‍ഡര്‍ (44*), ക്വിന്റണ്‍ ഡികോക്ക് (31), ത്യുനിസ് ഡിബ്രുയന്‍ (30) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
സൂപ്പര്‍മാനായി സാഹ; ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ഗംഭീരമായൊരു ക്യാച്ച്

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ്
നായകന്‍ വിരാട് കോലിയുടെ (254*) ഉജ്ജ്വല ഡബിള്‍ സെഞ്ച്വറിയാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. കോലിയെക്കൂടാതെ മായങ്ക് അഗര്‍വാള്‍ (108), ചേതേശ്വര്‍ പുജാര(58), രവീന്ദ്ര ജഡേജ (91), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (59) എന്നിവരുടെ അര്‍ധശതകങ്ങളും ഇന്ത്യക്കു കരുത്തായി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാദ മൂന്നു വിക്കറ്റെടുത്തു.
ഷോട്ട്പുട്ടില്‍ വീണ്ടും ദേശീയ റെക്കോര്‍ഡ് തിരുത്തി തേജീന്ദര്‍ പാല്‍; ഒളിമ്പിസ്‌ക് യോഗ്യതയ്ക്ക് അരികെ

ടോസ് നിര്‍ണായകമായി
ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിശാഖപട്ടണത്തു നടന്ന ആദ്യ ടെസ്റ്റില്‍ വമ്പന്‍ ജയം നേടിയ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മധ്യനിര ബാറ്റ്സ്മാന്‍ ഹനുമാ വിഹാരിക്കു പകരം പേസര്‍ ഉമേഷേ് യാദവിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തി. മറുഭാഗത്തു ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. പിയെഡെറ്റിനു പകരം ആന്റിച്ച് നോര്‍ട്ടെയെ പ്ലെയിങ് ഇലവനിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications