Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍മാനായി സാഹ; ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ഗംഭീരമായൊരു ക്യാച്ച്

പൂണെ: നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് വിക്കറ്റ് കീപ്പറായാണ് ഇന്ത്യയുടെ വൃദ്ധിമാന്‍ സാഹയെ ക്യാപ്റ്റന്‍ വിരാട് കോലി വിലയിരുത്തുന്നത്. പരിക്കുമൂലം ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടിവന്ന താരം തന്റെ സ്ഥാനം നഷ്ടപ്പെടുന്ന അവസ്ഥയില്‍ ഒടുവില്‍ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ച സാഹ അത് ശരിയായി വിനിയോഗിക്കുകയും ചെയ്തു.

വിക്കറ്റിന് പിന്നില്‍ ഏതു വിക്കറ്റ് കീപ്പറും ആഗ്രഹിക്കുന്ന പ്രകനമാണ് സാഹയുടേത്. പൂണെയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം അതിഗംഭീരമായ ഒരു ക്യാച്ചിലൂടെ സാഹ അത് തെളിയിക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണിന് അയക്കപ്പെട്ട സൗത്ത് ആഫ്രിക്കയുടെ തെയുനിസ് ഡി ബ്രുയിനെ ഉമേഷ് യാദവിന്റെ പന്തില്‍ ഇടതുഭാഗത്തേക്ക് പറന്നാണ് സാഹ പിടികൂടിയത്.

wriddhimansaha

സൂപ്പര്‍മാനെപ്പോലെ ഇടതുഭാഗത്തേക്ക് മുഴുനീള ഡൈവിങ് നടത്തിയ സാഹയുടെ ക്യാച്ച് ഇതിനകംതന്നെ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു. രസകരമായ മറ്റൊരു കാര്യം ആദ്യ ഇന്നിങ്‌സിലും ഡി ബ്രുയിനെ പുറത്താക്കിയത് ഉമേഷ് യാദവും സാഹയും ചേര്‍ന്നാണ്. മൂന്നാം ദിനം ഉമേഷ് യാദവിന്റെ പന്തില്‍ സാഹ വലതുഭാഗത്തേക്ക് നടത്തിയ ഡൈവിങ്ങിലൂടെയാണ് ഡി ബ്രുയിന്‍ പുറത്താകുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ഒട്ടേറെ ക്യാച്ചുകള്‍ നിലത്തിട്ട ഋഷഭ് പന്തിനെ മാറ്റിയതിനെ മിന്നുന്ന പ്രകടനത്തിലൂടെ സാഹ സാധൂകരിക്കുകയും ചെയ്തു.

Story first published: Sunday, October 13, 2019, 11:40 [IST]
Other articles published on Oct 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+