Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ് 2020: ആദ്യം ചേട്ടന്‍മാര്‍, പിന്നാലെ അനുജന്‍മാര്‍... രണ്ടു പേര്‍ക്കും കിവി ഫ്രൈ

ബ്ലുംഫൊണ്ടെയ്ന്‍: വിരാട് കോലിയും സംഘവും ആദ്യ ടി20 മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തുവിട്ടതിനു പിന്നാലെ ജൂനിയര്‍ ടീമും കിവികളെ ഫ്രൈയാക്കി. ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലായിരുന്നു ഇന്ത്യന്‍ യുവ നിര ന്യൂസിലാന്‍ഡിനെ കെട്ടുകെട്ടിച്ചത്.

ഗ്രൂപ്പ് എയിലെ മൂന്നാമത്തെയും അവസാനത്തെയു മല്‍സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 44 റണ്ണിനാണ് ഇന്ത്യുടെ വിജയം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഹാട്രിക്ക് വിജയമാണിത്. ഇതോടെ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി തന്നെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുകയു ചെയ്തു.

വില്ലനായി മഴ

വില്ലനായി മഴ

മഴ വില്ലനായ മല്‍സരത്തില്‍ ആദ്യം ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ 23 ഓവറില്‍ വിക്കറ്റ് പോവാതെ 115 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും (57*) ദിവ്യാന്‍ഷ് സക്‌സേനയും (52*) ഇന്ത്യക്കു വേണ്ടി ഫിഫ്റ്റി നേടി.
77 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ജയ്‌സ്വാളിന്റ ഇന്നിങ്‌സ്. സക്‌സേന 62 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് 52 റണ്‍സെടുത്തത്. ഇന്ത്യ 23 ഓവറില്‍ 115 റണ്‍സില്‍ നില്‍ക്കവെ കളി തടസപ്പെട്ടതോടെയാണ് വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചത്.

23 ഓവറില്‍ 192 റണ്‍സ് വിജയലക്ഷ്യം

23 ഓവറില്‍ 192 റണ്‍സ് വിജയലക്ഷ്യം

മഴ നിയമപ്രകാരം 23 ഓവറില്‍ 192 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയലക്ഷ്യം. എന്നാല്‍ രണ്ടോവര്‍ ബാക്കിനില്‍ക്കെ 147 റണ്‍സില്‍ ന്യൂസിലാന്‍ഡ് ഓള്‍ഔട്ടായി. കിവി നിരയില്‍ നാലു പേര്‍ മാത്രമേ രണ്ടക്കം തികച്ചുള്ളൂ.
42 റണ്‍സെടുത്ത റ്യാസ് മരിയുവാണ് ന്യൂസിലാന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. ഫെര്‍ഗുസ് ലെല്‍മാന്‍ 32 റണ്‍സെടുത്തു. മറ്റുള്ളവരൊന്നും 20 തികച്ചില്ല. നാലു വിക്കറ്റെടുത്ത സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. അതര്‍വ്വ അന്‍കൊലേക്കര്‍ മൂന്നു വിക്കറ്റെടുത്തു.

ബിഷ്‌നോയ് വീണ്ടും താരം

ബിഷ്‌നോയ് വീണ്ടും താരം

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ബിഷ്‌നോയ് സ്വന്തമാക്കി. ക്രിക്കറ്റിലെ കുഞ്ഞന്മാരായ ജപ്പാനെ തൊട്ടു മുമ്പത്തെ കളിയില്‍ ഇന്ത്യ പത്തു വിക്കറ്റിനു കെട്ടുകെട്ടിച്ചപ്പോഴും ബിഷ്‌നോയിയായിരുന്നു മാന്‍ ഓഫ് ദി മാച്ചായത്. ജപ്പാനെതിരേയും താരം നാലു വിക്കറ്റുകള്‍ കൊയ്തിരുന്നു.
മൂന്നു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ ബിഷ്‌നോയ് ഇതിനകം നേടിക്കഴിഞ്ഞു. നിലവില്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ താരം മൂന്നാമതുണ്ട്.

ഇന്ത്യക്കു ഇനി ഓസീസ്

ഇന്ത്യക്കു ഇനി ഓസീസ്

ചൊവ്വാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. 2018ലെ കഴിഞ്ഞ ടൂര്‍ണമെന്റിന്റെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു പൃഥ്വി ഷാ നയിച്ച ഇന്ത്യ ഓസീസിനെ തുരത്തിയായിരന്നുന്നു നാലാം ലോക കിരീടം സ്വന്തമാക്കിയത്.
കഴിഞ്ഞ തവണത്തെ ജയം ആവര്‍ത്തിക്കാനുറച്ചാണ് ഇന്ത്യ ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറങ്ങുകയെങ്കില്‍ പകരം ചോദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓസീസെത്തുക.

Story first published: Saturday, January 25, 2020, 10:21 [IST]
Other articles published on Jan 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+