Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വീണ്ടും അക്ഷര്‍-അശ്വിന്‍ മാജിക്ക്, ഇന്ത്യക്കു ഇന്നിങ്‌സ് ജയം

അഹമ്മദാബാദ്: ഒരിക്കല്‍ക്കൂടി അഞ്ചു വിക്കറ്റുമായി അക്ഷര്‍ പട്ടേലും ആര്‍ അശ്വിനും കത്തിക്കയറിയപ്പോള്‍ ഇംഗ്ലണ്ട് ചാരമായി. നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. 160 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ സ്പിന്‍ ജോടികളായ അക്ഷറും ആര്‍ അശ്വിനും ചേര്‍ന്നു കശാപ്പ് ചെയ്യുകയായിരുന്നു. വെറും 135 റണ്‍സിന് ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സ് അവസാനിച്ചു. രണ്ടു ദിവസം ബാക്കിനില്‍ക്കെയാണ് ഇംഗ്ലണ്ടിനെ ഇന്ത്യ ചുരുട്ടിക്കെട്ടിയത്. സ്‌കോര്‍ ഇന്ത്യ 365, ഇംഗ്ലണ്ട് 205 & 135.

1

ഈ വിജയത്തോടെ പരമ്പര 3-1നു പോക്കറ്റിലാക്കിയ വിരാട് കോലിയും സംഘവും ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കും യോഗ്യത നേടി. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് കലാശക്കളിയില്‍ ഏറ്റുമുട്ടുക. ജൂണ്‍ 18 മുതല്‍ 22 വരെ ലണ്ടനിലെ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.

ഡാന്‍ ലോറന്‍സ് (50) പൊരുതി നേടിയ ഫിഫ്റ്റിയാണ് രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ തോല്‍വിഭാരം അല്‍പ്പമെങ്കിലും കുറച്ചത്. 95 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടകാണ് ലോറന്‍സിന്റെ ഇന്നിങ്‌സ്. നായകന്‍ ജോ റൂട്ട് (30), ഓലി പോപ്പ് (15), ബെന്‍ ഫോക്‌സ് (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇംഗ്ലണ്ടിന്റെ മുഴുവന്‍ വിക്കറ്റുകളും അക്ഷറും അശ്വിനും ചേര്‍ന്നു പങ്കിടുകയായിരുന്നു. അക്ഷര്‍ 24 ഓവറില്‍ 48 റണ്‍സിനാണ് അഞ്ചു വിക്കറ്റെടുത്തതെങ്കില്‍ അശ്വിന്‍ 22.5 ഓവറില്‍ 47 റണ്‍സിനാണ് അഞ്ചു പേരെ പുറത്താക്കിയത്. റിഷഭ് പന്ത് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആര്‍ അശ്വിനാണ് മാന്‍ ഓഫ് ദി സീരീസ്.

2

നേരത്തേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 205 റണ്‍സിനു മറുപടിയില്‍ ഇന്ത്യ മൂന്നാംദിനം ആദ്യ സെഷനില്‍ 365 റണ്‍സിന് പുറത്തായിരുന്നു. വാഷിങ്ടണ്‍ സുന്ദറിന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായതാണ് ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഒരേയൊരു കാര്യം. 96 റണ്‍സുമായി സുന്ദര്‍ പുറത്താവാതെ നിന്നു. ടീമംഗങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നെങ്കില്‍ സെഞ്ച്വറി തികയ്ക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നു.പക്ഷെ ടീം സ്‌കോര്‍ 365ല്‍ വച്ച് മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായതോടെ സുന്ദറിന് നിരാശയോടെ കളം വിടേണ്ടിവന്നു. 174 ബോളില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് സുന്ദറിന്റെ ഇന്നിങ്‌സ്. അക്ഷര്‍ പട്ടേല്‍ (43), ഇഷാന്ത് ശര്‍മ (0), മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു ഇന്നു നഷ്ടമായത്.

3

ഏഴിന് 294 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കു വേണ്ടി സുന്ദര്‍- അക്ഷര്‍ പട്ടേല്‍ സഖ്യം 106 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അക്ഷര്‍ കന്നി ഫിഫ്റ്റിയിലേക്കും സുന്ദര്‍ കന്നി സെഞ്ച്വറിയിലേക്കു മുന്നേറെവയാണ് റണ്ണൗണ്ടിന്റെ രൂപത്തില്‍ എല്ലാം തകിടം മറിഞ്ഞത്. നോണ്‍ സ്‌ട്രൈക്കറായ അക്ഷറിനെ ജോണി ബെയര്‍സ്‌റ്റോയുടെ ത്രോയില്‍ നായകന്‍ ജോ റൂട്ട് സ്റ്റംപ് ചെയ്യുകയായിരുന്നു. 97 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് അക്ഷര്‍ 43 റണ്‍സ് നേടിയത്.

തുടര്‍ന്നു ക്രീസിലെത്തിയ ഇഷാന്ത് ശര്‍മയെ ആദ്യ ബോളില്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയ സ്‌റ്റോസ് ഓവറിലെ നാലാമത്തെ ബോളില്‍ മുഹമ്മദ് സിറാജിനെ ബൗള്‍ഡാക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. ഇംഗ്ലണ്ടിനായി ബെന്‍ സ്‌റ്റോക്‌സ് നാലു വിക്കറ്റുകളെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സനു മൂന്നു വിക്കറ്റ് ലഭിച്ചപ്പോള്‍ ജാക്ക് ലീച്ച് രണ്ടു വിക്കറ്റുകള്‍ നേടി.

നേരത്തേ രണ്ടാംദിനം റിഷഭ് പന്തിന്റെ (101) സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. 118 ബോളില്‍ 13 ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റ ഇന്നിങ്‌സിലുണ്ടായിരുന്നു. രോഹിത് ശര്‍മ (49), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (27) എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തി.

Story first published: Saturday, March 6, 2021, 16:26 [IST]
Other articles published on Mar 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+