Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ഏഷ്യാ കപ്പ് 2019: ഇന്ത്യക്കു ഹാട്രിക് ജയം, അഫ്ഗാനെതിരേ വിറച്ചു ജയിച്ചു

കൊളംബോ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കു ഹാട്രിക്ക് ജയം. അഫ്ഗാനിസ്താനെതിരായ മല്‍സരത്തില്‍ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ ആറിന് 92 റണ്‍സെന്ന നിലയില്‍ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടെങ്കിലും വാലറ്റനിരയുടെ പ്രകടനം ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ ജയത്തോടെ അഫ്ഗാനെ മറികടന്ന് ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറി.

inda

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ 40.1 ഓവറില്‍ 124 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ ഇന്ത്യ അനായാസം ജയം കൊയ്യുമെന്നായിരുന്നു കരുതപ്പെട്ടത്. അഫ്ഗാന്‍ നിരയില്‍ നാലു പേര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. 39 റണ്‍സെടുത്ത അബ്ദുള്ള തനിവാളാണ് ടോപ്‌സ്‌കോറര്‍. അഞ്ചു വിക്കറ്റെടുത്ത സുശാന്ത് മിശ്രയും നാലു വിക്കറ്റ് വീഴ്ത്തിയ അഥര്‍വ്വ അന്‍കൊലേക്കറുമാണ് അഫ്ഗാനെ തകര്‍ത്തത്.

മറുപടിയില്‍ അഫ്ഗാനും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഒന്നിന് 81 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യക്കു 12 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായത്. എങ്കിലും ഒരു വിധത്തില്‍ ജയിച്ചുകയറാന്‍ ഇന്ത്യക്കു കഴിഞ്ഞു. സലില്‍ അറോറ (29), ഷഷ്വത്ത് റാവത്ത് (29) എന്നിവര്‍ ഇന്ത്യക്കു വേണ്ടി മോശമല്ലാത്ത പ്രകടനം നടത്തി.

Story first published: Monday, September 9, 2019, 16:17 [IST]
Other articles published on Sep 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+