രോഹിത്, ഭുമ്ര.. മുംബൈ ഇന്ത്യൻസ് ശ്രീലങ്കയെ പൊളിച്ചടുക്കി.. ഇന്ത്യയ്ക്ക് 6 വിക്കറ്റ് വിജയം, പരമ്പര!!
പല്ലക്കലെ: ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. 6 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റിന് 216 റൺസാണ് അടിച്ചത്. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. രോഹിത് ശർമ സെഞ്ചുറിയും ധോണി അർധസെഞ്ചുറിയും നേടി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ഭുമ്രയും സെഞ്ചുറി നേടിയ രോഹിത് ശർമയും ചേർന്നാണ് ശ്രീലങ്കയെ തകർത്തെറിഞ്ഞത്. ഐ പി എൽ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ് ഇരുവരും. താരത്യമേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിലേ ശിഖർ ധവാൻ, വിരാട് കോലി, കെ എൽ രാഹുൽ, കേദാർ ജാദവ് എന്നിവരെ നഷ്ടമായി.

എന്നാൽ സെഞ്ചുറി നേടിയ രോഹിത് ശർമയും അർധസെഞ്ചുറി നേടിയ എം എസ് ധോണിയും ചേർന്ന് കൂടുതൽ നാശനഷ്ടങ്ങളില്ലാതെ ഇന്ത്യൻ തോണി കരക്കടുപ്പിച്ചു. രോഹിത് ശർമയുടെ പന്ത്രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ജസ്പ്രീത് ഭുമ്രയുടെ അത്യുജ്വല ബൗളിംഗ് പ്രകടനത്തിന് മുന്നിൽ ചൂളിപ്പോയ ലങ്ക 216 റൺസിൽ ഒതുങ്ങിപ്പോകുകയായിരുന്നു. 80 റൺസെടുച്ച തിരിമാനയാണ് അവരുടെ ടോപ് സ്കോറർ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications