ഇന്ത്യയ്ക്കും തോല്‍വിക്കുമിടയില്‍ ധോണി മാത്രം
സൗത്താംപ്ടണ്‍: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ തോല്‍വിയില്‍ നിന്നും രക്ഷിക്കാന്‍ ക്യാപ്റ്റന്‍ ധോണി മാത്രമേ ഇനിയുള്ളൂ. രണ്ട് വിക്കറ്റ് ശേഷിക്കെ 47 റണ്‍സ് കൂടി വേണം ഇന്ത്യയ്ക്ക് ഫോളോ ഓണ്‍ ഓഴിവാക്കാന്‍. രണ്ട് ദിവസങ്ങള്‍ കൂടി ശേഷിക്കേ ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നാല്‍ ഇന്ത്യയുടെ കാര്യം കുറച്ച് കഷ്ടമാവും. വിജയം പോയിട്ട് സമനില പോലും പിന്നെ സ്വപ്‌നം കാണാനേ കഴിയൂ.
പത്താം നമ്പറുകാരന്‍ മുഹമ്മദ് ഷമിയാണ് അര്‍ധ സെഞ്ചുറി തികച്ച ധോണിക്കൊപ്പം ക്രീസില്‍. നേരത്തെ മികച്ച തുടക്കം കിട്ടിയിട്ടും ഒരൊറ്റ ബാറ്റ്‌സ്മാന്‍ പോലും അത് മുതലാക്കാതിരുന്നതാണ് ഇന്ത്യയ്ക്ക് പണിയായത്. വിരാട് കോലി, വിജയ്, രോഹിത് ശര്‍മ, പൂജാര എന്നിവര്‍ക്കെല്ലാം മികച്ച തുടക്കവും റണ്‍സും കിട്ടി. 54 റണ്‍സെടുത്ത രഹാനെയാണ് ഇന്ത്യയുടെ ഇതുവരെയുളള ടോപ്‌സ്‌കോറര്‍.
സൗത്താംപ്ടണ്‍ ടെസ്റ്റിലെ സംഭവബഹുലമായ മൂന്നാം ദിവസത്തെ കളിയിലേക്ക്.

ധോണിയേ ശരണം
ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ധോണിയുടെ ഒരു മാസ്മരിക ബാറ്റിംഗ് കൂടിയേ തീരൂ ഇന്ത്യയ്ക്ക്. രണ്ട് വിക്കറ്റ് ശേഷിക്കേ ഇനിയും 47 റണ്‍സാണ് ഇന്ത്യയ്ക്ക് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വേണ്ടത്.

ഷമീ വല്ലതും നടക്കുമോ
മൂന്നാം ദിവസം കളി നിര്‍ത്തി തിരിച്ചുകയറുന്ന ധോണിയും മുഹമ്മദ് ഷമിയും. ധോണിക്കൊപ്പം ഷമിയാണ് ക്രീസില്‍. ആദ്യ ടെസ്റ്റില്‍ ഷമി അര്‍ധസെഞ്ചുറി നേടിയിരുന്നു.

ജഡ്ഡൂ ആവേശം നല്ലതല്ല
മികച്ച തുടക്കം കിട്ടിയിട്ടും വിക്കറ്റ് വലിച്ചെറിഞ്ഞവരില്‍ ജഡേജയുമുണ്ട്. 52 പന്തില്‍ 31 റണ്‍സെടുത്ത ജഡേജയെ ആന്‍ഡേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

വീണ്ടും വേസ്റ്റ്
61 പന്തില്‍ 28 റണ്‍സെടുത്ത് ശര്‍മ വീണ്ടും പതിവ് പരിപാടി കാണിച്ചു. മോയിന്‍ അലിയുടെ പന്തില്‍ വലിച്ചടിക്കാന്‍ നോക്കി പുറത്തായപ്പോള്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി നേരില്‍കണ്ടു തുടങ്ങിയിരുന്നു.

കോലിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്
വിരാട് കോലിയുടെ ബാറ്റിംഗിനെ പറ്റി പറയാതിരിക്കുകയാണ് ഭേദം. തട്ടിയും മുട്ടിയും 39 റണ്‍സെടുത്ത കോലി സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്.

രഹാനേ നീ മുത്താണ്
അര്‍ധസെഞ്ചുറിയോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ മാനം കാത്ത അജിന്‍ക്യ രഹാനെ. എന്നാല്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് രഹാനെയും പുറത്തായത്.

കൊള്ളാം നല്ല ലീവ്
മുരളി വിജയുടെ ബാറ്റില്‍ തട്ടി പന്ത് സ്റ്റംപിലേക്ക്. 35 റണ്‍സായിരുന്നു വിജയുടെ സംഭാവന.

നിര്‍ത്തിക്കൂടെ ധവാനേ
ഇംഗ്ലണ്ടില്‍ ബാറ്റ് ചെയ്യാനുള്ള കോപ്പൊന്നും തന്റെ പക്കലില്ല എന്ന് ഓരോ കളിയിലും തെളിയിക്കുകയാണ് ശിഖര്‍ ധവാന്‍. സൗത്താംപ്ടണിലെ സമ്പാദ്യം ആറ് റണ്‍സ്!

ആന്‍ഡേഴ്‌സണ്‍ ചതിച്ചാശാനേ
മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സനും ബ്രോഡുമാണ് ഇന്ത്യയെ തകര്‍ത്തത്. അടിക്കേസിലെ തന്റെ എതിരാളിയായ ജഡേജയെ വീഴ്ത്തിയ ആവേശത്തില്‍ ആന്‍ഡേഴ്‌സണ്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications