For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: കടുവാക്കൂട്ടത്തെ മെരുക്കാന്‍ കോലിപ്പട ഇറങ്ങുന്നു... രണ്ടാം സന്നാഹം കാര്‍ഡിഫില്‍

ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ തോറ്റിരുന്നു

By Manu

കാര്‍ഡിഫ്: മെയ് 30ന് തുടങ്ങുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ രണ്ടാമത്തെയും അവസാനത്തെയും സന്നാഹ മല്‍സരം ചൊവ്വാഴ്ച നടക്കും. കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുന്ന മല്‍സരത്തില്‍ ഏഷ്യയിലെ തന്നെ മുന്‍നിര ടീമായി മാറിയ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് കളിയാരംഭിക്കുന്നത്.

kohli

ഓവലില്‍ നടന്ന ആദ്യ സന്നാഹത്തില്‍ ന്യൂസിലാന്‍ഡിനോടു തോറ്റതിന്റെ ക്ഷീണത്തിലാണ് കിരീട ഫേവറിറ്റുകള്‍ കൂടിയായ വിരാട് കോലി നയിക്കുന്ന ഇന്ത്യ. തികച്ചും ഏകപക്ഷീയമായ കളിയില്‍ ആറു വിക്കറ്റിന് കിവികള്‍ ഇന്ത്യയെ കശാപ്പ് ചെയ്യുകയായിരുന്നു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യന്‍ തോല്‍വിക്കു മുഖ്യ കാരണം. രവീന്ദ്ര ജഡേജ (54), ഹര്‍ദിക് പാണ്യ (30) എന്നിവരൊഴികെ മറ്റാരും പിടിച്ചുനിന്നില്ല. അന്നത്തെ തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ടാണ് കാര്‍ഡിഫില്‍ ബംഗ്ലാ കടുവകള്‍ക്കെതിരേ കോലിപ്പട ഇറങ്ങുന്നത്.

പരിശീലനത്തിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് ആദ്യ മല്‍സരം നഷ്ടമായിരുന്നു. ശങ്കറിനു പകരം ഇന്ത്യ നാലാം നമ്പറില്‍ ഇറക്കിയ ലോകേഷ് രാഹുല്‍ (6) ഫ്‌ളോപ്പാവുകയും ചെയ്തിരുന്നു. ബംഗ്ലാദേശിനെതിരേ രാഹുലിനു പകരം ശങ്കര്‍ പ്ലെയിങ് ഇലവനില്‍ എത്തിയേക്കുമെന്നാണ് സൂചന.

Story first published: Monday, May 27, 2019, 10:23 [IST]
Other articles published on May 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+