Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയോ, ബംഗ്ലാദേശോ? യുവ ചാംപ്യന്‍മാരെ കാത്ത് ക്രിക്കറ്റ് ലോകം

പോക്കെഫ്‌സ്ട്രൂം: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കലാശപ്പോരില്‍ അഞ്ചാം കിരീടം തേടി നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയിറങ്ങുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കലാശപ്പോരാട്ടം ഞായറാഴ്ച നടക്കും. ദക്ഷിണാഫ്രിക്കയിലെ പോക്കെഫ്‌സ്ട്രൂമിലെ സെന്‍വസ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്‌സ്റ്റാറിലും ക്രിക്കറ്റ് പ്രേമികള്‍ക്കു മല്‍സരം തല്‍സമയം ആസ്വദിക്കാം.

ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ രാജകീയമായി തന്നെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. അതേസമയം, ടൂര്‍ണമെന്റിലെ സര്‍പ്രൈസ് ഫൈലിസ്റ്റുകളാണ് ബംഗ്ലാദേശ്. ആദ്യമായാണ് അവര്‍ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലെത്തിയത്.

വിജയക്കുതിപ്പ്

വിജയക്കുതിപ്പ്

അണ്ടര്‍ 19 ലോകകപ്പില്‍ വിജയം ശീലമാക്കിയിരിക്കുയാണ് ഇന്ത്യന്‍ യുവനിര. തുടച്ചയായി 11 മല്‍സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. 2016ലെ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ശേഷം ഇന്ത്യ തല കുനിച്ചിട്ടില്ല. 2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് പൃഥ്വി ഷാ നയിച്ച ഇന്ത്യ നാലാം ലോകകപ്പുയര്‍ത്തിയത്. ഇതോടെ കൂടുതല്‍ തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയുടെ പേരിലായിരുന്നു.

മുന്‍തൂക്കം ഇന്ത്യക്ക്

മുന്‍തൂക്കം ഇന്ത്യക്ക്

ബംഗ്ലാദേശിനെതിരായ ഫൈനലില്‍ പ്രിയം ഗാര്‍ഗ് നയിക്കുന്ന ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കം. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ബാറ്റിങില്‍ ഓപ്പണര്‍ ജയസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. അഞ്ചു കളികൡ നിന്നും 312 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് താരം. ചിരവൈരികളായ പാകിസ്താനെതിരേയുള്ള സെമിയില്‍ അപരാജിത സെഞ്ച്വറിയുമായി ജയ്‌സ്വാള്‍ ഇന്ത്യന്‍ വിജയശില്‍പ്പിയായിരുന്നു.
ബൗളിങില്‍ സ്പിന്നര്‍ രവി ബിഷ്‌നോയിയും പേസര്‍ കാര്‍ത്തിക് ത്യാഗിയുമാണ് ഇന്ത്യയുടെ നിര്‍ണായക താരങ്ങള്‍. അഞ്ചു കളികളില്‍ നിന്നും 13 വിക്കറ്റുകള്‍ ബിഷ്‌നോയ് ഇതിനകം നേടിക്കഴിഞ്ഞു.

ഫൈനല്‍ പ്രവേശനം

ഫൈനല്‍ പ്രവേശനം

ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ശ്രീലങ്കയെ 90 റണ്‍സിനും ജപ്പാനെ 10 വിക്കറ്റിനും ന്യൂസിലാന്‍ഡിനെ മഴ നിയമപ്രകാരം 44 റണ്‍സിനും ഇന്ത്യ തകര്‍ത്തു വിടുകയായിരുന്നു. ക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ ഇന്ത്യ 74 റണ്‍സിനു തുരത്തി. തീപാറുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന സെമിയില്‍ ബദ്ധവൈരികളായ പാകിസ്താനെ പത്ത് വിക്കറ്റിന് ഇന്ത്യ നാണം കെടുത്തുകയായിരുന്നു.
ബംഗ്ലാദേശും ഗ്രൂപ്പ് ജേതാക്കളായാണ് നോക്കൗട്ട്‌റൗണ്ടിലെത്തിയത്. സിംബാബ് വെയെ മഴ നിയമപ്രകാരം 9 വിക്കറ്റിനും സ്‌കോട്ട്‌ലാന്‍ഡിനെ ഏഴു വിക്കറ്റിനും ബംഗ്ലാ കടുവകള്‍ തോല്‍പ്പിച്ചു. പാകിസ്താനെതിരായ അവസാന ഗ്രൂപ്പ് മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനും സെമിയില്‍ ന്യൂസിലാന്‍ഡിനെ ആറു വിക്കറ്റിനും ബംഗ്ലാ കടുവകള്‍ കെട്ടുകെട്ടിച്ചു.

ടീമുകള്‍

ടീമുകള്‍

ഇന്ത്യ- പ്രിയം ഗാര്‍ഗ് (ക്യാപ്റ്റന്‍), കാര്‍ത്തിക് ത്യാഗി, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, ദിവ്യാന്‍ഷ് സക്‌സേന, രവി ബിഷ്‌നോയ്, ധ്രുവ് ജുറേല്‍, സിദ്ദേഷ് വീര്‍, ആകാഷ് സിങ്, അതര്‍വ്വ അന്‍കൊലേക്കര്‍, സുഷാന്ത് മിശ്ര, വിദ്യാധര്‍ പാട്ടീല്‍, ശുഭങ് ഹെഡ്‌ഗെ, ശഷ്വത്ത് റാവത്ത്, കുമാര്‍ കുശാഗ്ര.

ബംഗ്ലാദേശ്- തൗഹിദ് റിദോയ്, ഷൊരിഫുല്‍ ഇസ്ലാം, തന്‍സിദ് ഹസന്‍, റാക്കിബുല്‍ ഹസന്‍, ഷഹാദത്ത് ഹുസൈന്‍, ഷമീം ഹുസൈന്‍, അക്ബര്‍ അലി (ക്യാപ്റ്റന്‍), മഹമ്മുദുള്‍ ഹസന്‍, പര്‍വേസ് ഹുസൈന്‍, തന്‍സീം ഹസന്‍, ഹസന്‍ മുറാദ്, മൃത്തുന്‍ജോയ് ചൗധരി, അവിഷേക് ദാസ്, പ്രന്‍തിക് നവ്‌റോസ് നബീല്‍, ഷനിന്‍ ആലം..

Story first published: Saturday, February 8, 2020, 13:14 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+