For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ x ഓസീസ്... അന്നു ഫൈനല്‍, ഇത്തവണ ക്വാര്‍ട്ടര്‍, ചരിത്രം ആവര്‍ത്തിക്കുമോ?

ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ ക്വാര്‍ട്ടറിലത്തിയത്

പൊക്കെഫ്‌സ്ട്രൂം: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്കു ഇത്തവണ ഫൈനലിനു മുമ്പ് തന്നെ 'ഫൈനല്‍'. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയയുമായി ഇന്ത്യ ചൊവ്വാഴ്ച ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുന്നത്.

ഹാട്രിക്ക് വിജയവുമായി കുതിക്കുന്ന ഇന്ത്യക്കു ടൂര്‍ണമെന്റിലെ ആദ്യത്തെ വെല്ലുവിളി കൂടിയാണ് ഓസീസിനെതിരായ പോരാട്ടം. പ്രിയം ഗാര്‍ഗ് നയിക്കുന്ന ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് ഓസീസുമായി ഏറ്റുമുട്ടുന്നത്.

ഫൈനലിന്റെ റീപ്ലേ

ഫൈനലിന്റെ റീപ്ലേ

2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ലോകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇന്ത്യ- ഓസീസ് ക്വാര്‍ട്ടര്‍ പോരാട്ടം. അന്നു എട്ടു വിക്കറ്റിനു ഓസീസിനെ തകര്‍ത്ത് പൃഥ്വി ഷാ നയിച്ച ഇന്ത്യ ജേതാക്കളാവുകയായിരുന്നു. അപരാജിത സെഞ്ച്വറിയുമായി ഓപ്പണര്‍ മന്‍ജ്യോത് കല്‍റ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പോള്‍ ശുഭ്മാന്‍ ഗില്ലായിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്.
അന്നത്തെ ജയത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തവണ ഇന്ത്യ ഇറങ്ങുക. മറുഭാഗത്ത് ഓസീസ് കഴിഞ്ഞ ഫൈനലിനു പകരം ചോദിക്കാനുറച്ചാവും പാഡണിയുക.

ഇന്ത്യയുടെ മാറ്റുരയ്ക്കല്‍

ഇന്ത്യയുടെ മാറ്റുരയ്ക്കല്‍

പോരാട്ടം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണെങ്കിലും യഥാര്‍ഥ അങ്കം ഇന്ത്യയും ഇന്ത്യയും തമ്മിലാണെന്നതാണ് കൗതുകകരം. സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ഇന്ത്യന്‍ ബൗളിങിന്റെ തുറുപ്പുചീട്ടെങ്കില്‍ ഓസീസിന്റെ മിന്നും താരം ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ തന്‍വീര്‍ സങ്കയായിരിക്കും.
ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇരുവരുമുണ്ട്. മൂന്നു കളികളില്‍ നിന്നും 10 വിക്കറ്റുകളുമായി സങ്ക രണ്ടാംസ്ഥാനത്തുണ്ടെങ്കില്‍ ഇത്രയും വിക്കറ്റുകളുമായി തന്നെയാണ് ബിഷ്‌നോയ് തൊട്ടുതാഴെയുള്ളത്.

ഇന്ത്യയുടെ റെക്കോര്‍ഡ്

ഇന്ത്യയുടെ റെക്കോര്‍ഡ്

ജൂനിയര്‍ തലത്തില്‍ ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. 2013നു ശേഷം ഇരുടീമുകളും തമ്മില്‍ അഞ്ചു തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇവയില്‍ നാലിലും ജയം ഇന്ത്യന്‍ യുവനിരയ്ക്കായിരുന്നു. ഒരു മല്‍സരമാവട്ടെ മഴയെ തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ലോകകപ്പ് ഫൈനലിനെ കണക്കു തീര്‍ക്കുന്നതിനൊപ്പം ഇന്ത്യക്കെതിരേയുള്ള തുടര്‍ തോല്‍വികള്‍ക്കു അറുതിയിടുകയെന്ന ലക്ഷ്യം കൂടി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനുണ്ട്.

ആധികാരിക പ്രകടനം

ആധികാരിക പ്രകടനം

നിലവിലെ ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന പ്രകടനം തന്നെയാണ് ഇന്ത്യ ഗ്രൂപ്പുതലത്തിലെ മൂന്നു മല്‍സരങ്ങളിലും കാഴ്ചവച്ചത്. ഇവയിലൊന്നും കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ ഇന്ത്യ ജയിച്ചു കയറുകയായിരുന്നു.
ശ്രീലങ്കയെ 90 റണ്‍സിനു തകര്‍ത്ത് കുതിപ്പ് തുടങ്ങിയ ഇന്ത്യ പിന്നീട് ജപ്പാനെ പത്ത് വിക്കറ്റിനും ന്യൂസിലാന്‍ഡിനെ മഴ നിയമപ്രകാരം 44 റണ്‍സിനും തുരത്തി.
അതേസമയം, ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് മൂന്നു വിക്കറ്റിനു തോറ്റ ശേഷമാണ് തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നൈജിരിയയെ പത്ത് വിക്കറ്റിനും ഇംഗ്ലണ്ടിനെ രണ്ടു വിക്കറ്റിനും തോല്‍പ്പിച്ച് ഓസീസ് ക്വാര്‍ട്ടറിലേക്കു മുന്നേറിയത്.

Story first published: Monday, January 27, 2020, 15:02 [IST]
Other articles published on Jan 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+