Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിഡ്‌നിയില്‍ ഓസീസ് വാഴ്ച- ലബ്യുഷെയ്‌നും പ്യുകോസ്‌കിക്കും ഫിഫ്റ്റി

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഓസ്‌ട്രേലിയക്കു മേല്‍ക്കൈ. ടോസിനു ശേഷം ബാറ്റ് ചെയ്യുന്ന ഓസീസ് ആദ്യം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടു വിക്കറ്റിന് 166 റണ്‍സെന്ന നിലയിലാണ്. പരമ്പരയില്‍ ആദ്യമായി ഓസീസ് ബാറ്റിങ് നിര ഫോമിലേക്കുയര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. മാര്‍നസ് ലബ്യുഷെയ്‌നൊപ്പം (67*) സ്റ്റീവ് സ്മിത്താണ് (31*) ക്രീസിലുള്ളത്.

1

ഇന്ത്യ ഏറ്റവുമധികം ഭയപ്പെടേണ്ട കൂട്ടുകെട്ട് കൂടിയാണിത്. ടെസ്റ്റിലേക്കു തിരികെ വരണമെങ്കില്‍ രണ്ടാംദിനം ഇന്ത്യക്കു എത്രയും വേഗത്തില്‍ ഈ കൂട്ടുകെട്ട് തകര്‍ത്തേ തീരൂ. മൂന്നാം വിക്കറ്റില്‍ ലബ്യുഷെയ്ന്‍- സ്മിത്ത് ജോടി ഇതിനകം ടീം സ്‌കോറിലേക്കു 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. 149 ബോളില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതാണ് ലബ്യുഷെയ്‌നിന്റെ ഇന്നിങ്‌സ്. സ്മിത്ത് 64 ബോളിലാണ് അഞ്ചു ബൗണ്ടറികളോടെ 31 റണ്‍സ് നേടിയത്. അരങ്ങേറ്റക്കാരനായ വില്‍ പ്യുകോസ്‌കിയും (62) ഡേവിഡ് വാര്‍ണറുമാണ് (5) പുറത്തായത്. മുഹമ്മദ് സിറാജും നവദീപ് സെയ്‌നിയും ഓരോ വിക്കറ്റ് വീതമെടുത്തു.

5

അപകടകാരിയായ വാര്‍ണറെ നാലാം ഓവറില്‍ തന്നെ പുറത്താക്കാന്‍ ഇന്ത്യക്കായിരുന്നു. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പ്യുകോസ്‌കി- ലബ്യുഷെയ്ന്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഓസീസിനെ തിരികെ കൊണ്ടുവന്നു. 100 റണ്‍സ് രണ്ടാം വിക്കറ്റില്‍ ഈ സഖ്യം നേടി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പ്യുകോസ്‌കിയുടെ രണ്ടു ക്യാച്ചുകള്‍ നഷ്്‌പ്പെടുത്തിയത് ഇന്ത്യക്കു തിരിച്ചടിയായി മാറി. താരം ഫിഫ്റ്റി തികയ്ക്കുന്നിതിനു മുമ്പായിരുന്നു ഇത്. കൂടാതെ ഒരു റണ്ണൗട്ട് അവസരവും ഇന്ത്യ നഷ്ടപ്പെടുത്തി.

2

അരങ്ങേറ്റ ടെസ്റ്റ് കളിച്ച നവദീപ് സെയ്‌നിയാണ് മറ്റൊരു അരങ്ങേറ്റക്കാരനായ പ്യുകോസ്‌കിയെ പുറത്താക്കി ഇന്ത്യക്കു നിര്‍ണായക ബ്രോക്ക്ത്രൂ നല്‍കിയത്. 110 ബോളില്‍ നാലു ബൗണ്ടറികളോടെ 62 റണ്‍സെടുത്ത പ്യുകോസ്‌കിയെ സെയ്‌നി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. നേരത്തേ മഴയെ തുടര്‍ന്നു ആദ്യ സെഷനില്‍ ഏറെ സമയം കളി നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു. ഓസീസ് 7.1 ഓവറില്‍ ഒരു വിക്കറ്റിന് 21 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു വില്ലനായി മഴയെത്തിയത്. ലഞ്ച് ബ്രേക്കിനു ശേഷമാണ് കളി പുനരാരംഭിക്കാനായത്.

3

മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിലെ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാണ് ഇന്ത്യയും ഓസീസും ഇറങ്ങിയത്. ഇരുടീമിലും രണ്ടു മാറ്റങ്ങള്‍ വീതമുണ്ടായിരുന്നു. മായങ്ക് അഗര്‍വാള്‍, ഉമേഷ് യാദവ് എന്നിവര്‍ക്കു പകരം രോഹിത് ശര്‍മയും പുതുമുഖം നവദീപ് സെയ്‌നിയും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് ഓസീസ് ടീമില്‍ ജോ ബേണ്‍സ്, ട്രാവിസ് ഹെഡ് എന്നിവര്‍ക്കു പകരം ഡേവിഡ് വാര്‍ണറും വില്‍ പ്യുകോസ്‌കിയും കളിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പ്യുകോസ്‌കിയുടെ കന്നി ടെസ്റ്റ് കൂടിയാണിത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, വില്‍ പ്യുകോസ്‌കി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

4
Story first published: Thursday, January 7, 2021, 13:28 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+