Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ഓസീസ്: ആരു നേടും ഫൈനല്‍? ബെംഗളൂരുവില്‍ പൊടി പാറും... കപ്പടിക്കാന്‍ കോലിപ്പട

ബെംഗളൂരു: ഫൈനലിനു തുല്യമായ ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഞായറാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്. ഈ വര്‍ഷത്തെ തുടര്‍ച്ചയായ രണ്ടാമത്തെ ട്രോഫിയാണ് വിരാട് കോലിയും സംഘവും ലക്ഷ്യമിടുന്നത്.

മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയെങ്കിലും രണ്ടാമത്തെ കളിയില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 36 റണ്‍സിനു ഓസീസിനെ തകര്‍ത്താണ് ഇന്ത്യ കണക്കുതീര്‍ത്തത്.

ഇന്ത്യ ആത്മവിശ്വാസത്തില്‍

ഇന്ത്യ ആത്മവിശ്വാസത്തില്‍

രാജ്‌കോട്ട് ഏകദിനത്തില്‍ നേടിയ മിന്നുന്ന വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. ബാറ്റിങിലും ബൗളിങിലുമെല്ലാം മികവ് പുലര്‍ത്തിയാണ് ഇന്ത്യ കംഗാരുക്കൂട്ടത്തെ തുരത്തിയത്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലും ഇതേ പ്രകടനം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോലിയും സംഘവുമെത്തുന്നത്.

രോഹിത്തിനും ധവാനും പരിക്കേറ്റു

രോഹിത്തിനും ധവാനും പരിക്കേറ്റു

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും പരിക്കേറ്റത് ഇന്ത്യയെ ആശങ്കയിലായിരുന്നു. ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ധവാന് ഷോര്‍ട്ട് ബോള്‍ തട്ടി പരിക്കേറ്റത്. എന്നാല്‍ ഇതു സാരമുള്ളതല്ലെന്നാണ് സൂചന. ഫീല്‍ഡിങിനായി ധവാന്‍ ഇറങ്ങിയിരുന്നില്ല
അതേസമയം, രോഹിത്തിനു പരിക്കേറ്റത് ഫീല്‍ഡിങിനിടെയായിരുന്നു. ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യവെ ഡൈവിങിനിടെയാണ് രോഹിത്തിന്റെ തോളിനു പരിക്കേറ്റത്. തുടര്‍ന്നു അദ്ദേഹം ഫീല്‍ഡിങില്‍ നിന്നു പിന്‍മാറുകയും ചെയ്തിരുന്നു. രോഹിത്തിന്റെ പരിക്ക് ഗൗരനമുള്ളതല്ലെന്നും മൂന്നാം ഏകദിനത്തില്‍ കളിക്കുമെന്നാണ് കോലി രാജ്‌കോട്ട് ഏകദിനത്തിനു ശേഷം വ്യക്തമാക്കിയത്.

രോഹിത് പിന്‍മാറിയാല്‍...

രോഹിത് പിന്‍മാറിയാല്‍...

മൂന്നാം ഏകദിനത്തില്‍ നിന്നും രോഹിത് പിന്‍മാറുകയാണെങ്കില്‍ ധവാനോടൊപ്പം ലോകേഷ് രാഹുലായിരിക്കും ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ധവാനു പകരം ഓറൗണ്ടര്‍ കേദാര്‍ ജാദവായിരിക്കും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തുക.
എന്നാല്‍ ഹിറ്റ്മാന്‍ പൂര്‍ണ ഫിറ്റാണെങ്കില്‍ ഇന്ത്യ രണ്ടാം ഏകദിനത്തിലെ അതേ ടീമിനെ തന്നെ ന്ിലനിര്‍ത്താനാണ് സാധ്യത.

പിച്ചും കാലാവസ്ഥയും

പിച്ചും കാലാവസ്ഥയും

മൂന്നാം ഏകദിനത്തിനു മഴ വില്ലനായി വരാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. മാത്രമല്ല, രാജ്‌കോട്ടിലേതു പോലെ തണുപ്പേറിയ കാലാവസ്ഥ ആയിരിക്കില്ല ഇവിടുത്തേത്.
ചിന്നസ്വാമിയിലെ പിച്ച് ബാറ്റ്‌സ്മാന്‍മാരെ പിന്തുണയ്ക്കുന്നതാണ്. മാത്രമല്ല സ്പിന്നര്‍മാര്‍ക്കും ഈ പിച്ചില്‍ തിളങ്ങാന്‍ കഴിയും. ഇവിടെ റണ്‍ ചേസ് അത്ര വെല്ലുവിളിയുയര്‍ത്തുന്ന കാര്യമല്ല. അതുകൊണ്ടു തന്നെ ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ/ ലോകേഷ് രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഡാര്‍സി ഷോര്‍ട്ട്, അലെക്‌സ് കാരി. ആഷ്ടണ്‍ ടേര്‍ണര്‍, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹാസ്സ്ല്‍വുഡ്.

Story first published: Saturday, January 18, 2020, 13:53 [IST]
Other articles published on Jan 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+