Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ x ഓസീസ്- ചരിത്രം കുറിക്കാന്‍ ടെസ്റ്റ് പരമ്പര, കാണികളെത്തും! കൊവിഡിനു ശേഷമാദ്യം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര ചരിത്രത്തില്‍ ഇടം പിടിക്കാനൊരുങ്ങുകയാണ്. കൊവിഡ് മഹാമാരിക്കു ശേഷം കാണികളെ പ്രവേശിപ്പിക്കുന്ന ആദ്യത്തെ ക്രിക്കറ്റ് പരമ്പരയെന്ന റെക്കോര്‍ഡാണ് ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയെ കാത്തിരിക്കുന്നത്. പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യ x ഓസീസ് ടെസ്റ്റ് പരമ്പരയിൽ ആവേശം നൽകുവാനിനി കാണികളും
1

മൂന്നു മാസം ദൈര്‍ഘ്യമുള്ള ഓസീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. മൂന്നു വീതം ഏകദിനങ്ങളും ടി20കളും നാലു ടെസ്റ്റുകളുമാണ് പര്യടനത്തിലുള്ളത്. ഇവയിലൊന്ന് ഡേ-നൈറ്റ് ടെസ്റ്റ് കൂടിയാണ്. ഈ മാസം 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുന്നത്. പിന്നാലെ ടി20 പരമ്പരയും നടക്കും. എന്നാല്‍ ഏകദിന, ടി20 പരമ്പരകള്‍ക്കു കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ല.

വേദികളും കാണികളും

അഡ്‌ലെയ്ഡ് ഓവലില്‍ നടക്കാനിരിക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് പകലും രാത്രിയുമായിരിക്കും. ഈ ടെസ്റ്റില്‍ 50 ശതമാനം കാണികളെ സ്റ്റേഡിയത്തിലേക്കു അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് അനുസരിച്ച് ടെസ്റ്റിന്റെ ഓരോ ദിവസവും 27,000 പേര്‍ക്കു വീതം മല്‍സരം തല്‍സമയം കാണാം. ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയായിരിക്കും ഇത്. ബംഗ്ലാദേശിനെതിരേ നാട്ടില്‍ ഒരേയൊരു പിങ്ക് ബോള്‍ ടെസ്റ്റ് മാത്രമേ ഇന്ത്യ ഇതുവരെ കളിച്ചിട്ടുള്ളൂ. ക്യാപ്റ്റന്‍ വിരാട് കോലി ഓസീസ് പര്യടത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഒന്നില്‍ മാത്രമേ കളിക്കുന്നുള്ളൂ. അത് അഡ്‌ലെയ്ഡ് ടെസ്റ്റിലായിരിക്കും. ഇതിനു ശേഷം ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് അദ്ദേഹം നാട്ടിലേക്കു മടങ്ങും.

സിഡ്‌നി വേദിയാവുന്ന രണ്ടാം ടെസ്റ്റിലും 50 ശതമാനം കാണികളെയായിരിക്കും പ്രവേശിപ്പിക്കുക. ഡിസംബര്‍ 26നുള്ള ഇന്ത്യ- ഓസീസ് ബോക്‌സിങ് ഡേ ടെസ്റ്റ് നടക്കുന്നത് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. ഇവിടെ 25 ശതമാനം കാണികളെ മാത്രമേ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ വിക്ടോറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളൂ. ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റിലാവട്ടെ 75 ശതമാനം കാണികളെ (30,000) പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

2

ഇന്ത്യന്‍ ടീമില്‍ മാറ്റം
നേരത്തേ പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ കഴിഞ്ഞ ദിവസം ചില മാറ്റങ്ങള്‍ ബിസിസിഐ വരുത്തിയിരുന്നു. ഭാര്യയുടെ പ്രസവം കാരണം ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങാന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ബോര്‍ഡ് അനുവാദം നല്‍കി. നേരത്തേ ടീമില്‍ നിന്നൊഴിവാക്കപ്പെട്ടിരുന്ന ഓപ്പണര്‍ രോഹിത് ശര്‍മയെ ടെസ്റ്റ് സംഘത്തിലേക്കു തിരികെ വിളിച്ചിട്ടുണ്ട്.
വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയും പരിക്കിന്റെ പിടിയിലാണെങ്കിലും അദ്ദേഹം ടെസ്റ്റ് പരമ്പരയില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. റിഷഭ് പന്താണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

Story first published: Tuesday, November 10, 2020, 14:45 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+