Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

India vs Australia: ആദ്യ ടെസ്റ്റ് ഡിസംബര്‍ 3ന്, ഡേ-നൈറ്റ് ടെസ്റ്റ് അഡ്‌ലെയ്ഡില്‍, സൂചനകള്‍ പുറത്ത്

സിഡ്‌നി: ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രലിയന്‍ പര്യടനത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്ത്. ഡിസംബര്‍ മൂന്നിനായിരിക്കും ഇന്ത്യയും ഓസീസും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുകയെന്നാണ് ഒരു ഓസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രശ്‌സതമായ ബ്രിസ്ബണിലെ ഗാബയായിരിക്കും ആദ്യ ടെസ്റ്റിന് വേദിയാവുക. അഡ്‌ലെയ്ഡ്, മെല്‍ബണ്‍, സിഡ്‌നി എന്നിവയായിരിക്കും മറ്റു ടെസ്റ്റുകളുടെ വേദികള്‍. ബോക്‌സിങ് ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരിക്കും. പരമ്പരാഗതമായി ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ ഇതേ വേദിയില്‍ തന്നെയാണ് നടത്തിവരുന്നത്. ന്യൂ ഇയര്‍ ടെസ്റ്റിന്റെ സ്ഥിരം വേദിയായ സിഡ്‌നി തന്നെയായിരിക്കും അവസാന ടെസ്റ്റിനു ആതിഥേയത്വം വഹിക്കുക.

1

ഈയാഴ്ച 2020-21 സീസണിലെ അന്താരാഷ്ട്ര മല്‍സരക്രം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്ത്യയുമായുള്ള പരമ്പരയെക്കുറിച്ച് അന്ന് ഔദ്യോഗികമായി തിയ്യതികള്‍ പുറത്തുവിടുകയും ചെയ്യും. എന്നാല്‍ പ്രഖ്യാപിക്കുന്ന ഫിക്‌സ്ചര്‍ അന്തിമമായിരിക്കില്ല. കൊറോണവൈറസ് മഹാമാരിയുടെ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് പരമ്പര നീട്ടി വയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- ഓസീസ് ഡേ-നൈറ്റ് ടെസ്റ്റിനു വേദിയാവുക അഡ്‌ലെയ്ഡായിരിക്കും. ഡിസംബര്‍ 11 മുതലായിരിക്കും പരമ്പരയിലെ ഏക പിങ്ക് ബോള്‍ ടെസ്റ്റ്. നാലു മല്‍സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റായിരിക്കും ഇത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ്.

2

നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍ പോലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ താരങ്ങള്‍ക്കു താമസിക്കാന്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ പരമ്പരയില്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. അപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. ഓസ്‌ട്രേലിയയില്‍ കൊവിഡ്-19 ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. എങ്കിലും രാജ്യത്തു ഇപ്പോഴും യാത്രാനിയന്ത്രണം തുടരുകയാണ്.

2018-19ലാണ് ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയത്. അന്നു നാലു ടെസ്റ്റുകളുടെ പരമ്പര വിരാട് കോലിയും സംഘവും 2-1ന് സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.

Story first published: Thursday, May 28, 2020, 8:12 [IST]
Other articles published on May 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+