Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ക്രിക്കറ്റില്‍ അവന്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു; ഇന്ത്യന്‍ സ്റ്റാര്‍ പേസറെ പുകഴ്ത്തി അലന്‍ ബോര്‍ഡര്‍

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം 17നാണ് നടക്കുന്നത്. ഡേ-നൈറ്റ് മത്സരത്തിന് അഡ്‌ലെയ്ഡാണ് വേദി. ഓസീസ് ബാറ്റിങ് നിരയും ഇന്ത്യയുടെ പേസ് നിരയും തമ്മിലാവും പ്രധാന പോരാട്ടം. നിലവിലെ ലോകത്തിലെത്തന്നെ ഏറ്റവും മികച്ച പേസ് കരുത്തുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. ഇപ്പോഴിതാ ഇന്ത്യയുടെ പേസ് നിരയേയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂംറയേയും പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍.

ജസ്പ്രീത് ബൂംറ ലോക ക്രിക്കറ്റില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'മനോഹരമാണ് അവന്റെ പ്രകടനം. ഐപിഎല്ലിനും പുറത്തേക്ക് ഉയരാന്‍ അവന് സാധിച്ചു. അവന്‍ ആരംഭിച്ചത് അവിടെയാണെങ്കിലും ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് കൊടുങ്കാറ്റ് സൃഷ്ടിക്കുകയാണ്. വളരെ വ്യത്യസ്തമായ ആക്ഷന്‍ അവനുണ്ട്. എല്ലാവരും അവന് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് കരുതിയെങ്കിലും പൂര്‍വാധികം ശക്തിയോടെ അവന്‍ വളരുകയാണ്. വളരേ വേഗത്തില്‍ പന്തെറിയുന്ന അവന്‍ ക്ലാസികായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇത് ഇന്ത്യയുടെ രീതിയിലാണ്. അവരുടേതായ ശൈലിയാണ് അവര്‍ തങ്ങളുടെ താരങ്ങളെ വളര്‍ത്തുന്നത്'-അലന്‍ പറഞ്ഞു.

bumrahandallenborder

2018ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച ബൂംറ വേഗത്തില്‍ 50 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരമാണ്. 11 ടെസ്റ്റില്‍ നിന്നാണ് ബൂംറയുടെ നേട്ടം. 2019ല്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ കൂടുതല്‍ വിക്കറ്റുമായി തിളങ്ങിയത് ബൂംറയായിരുന്നു. മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്ത്യ പേസ് ബൗളര്‍മാരെ മികച്ച രീതിയിലാണ് വളര്‍ത്തിക്കൊണ്ട് വരുന്നതെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. സഹീര്‍ ഖാന്‍,ജവഗന്‍ ശ്രീനാഥ് എന്നിവരായിരുന്നു ഇന്ത്യയുടെ മികച്ച വേഗ ബൗളര്‍മാരായി ഉണ്ടായിരുന്നവര്‍. എന്നാല്‍ ഇന്നത്തെ കാലത്ത് ഇന്ത്യക്ക് നിരവധി ബൗളര്‍മാരാണ് 140ല്‍ അധികം വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്നവരായി ടീമില്‍ ഉള്ളത്. ബൂംറ,ഷമി,നവദീപ് സൈനി,ഉമേഷ് യാദവ് എന്നിവരെല്ലാം 145 ന് മുകളില്‍ തുടര്‍ച്ചയായി പന്തെറിയുന്നവരാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഈ വേഗ ബൗണ്‍സറുകളുടെ പ്രസക്തി എത്രത്തോളമുണ്ടെന്ന് 2019ല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തെളിയിച്ചതാണ്.

ഇന്ത്യ-ഓസീസ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ ബൗളര്‍മാരില്‍ പൂര്‍ണ്ണ വിശ്വാസമാണ്. ഓസീസിന്റെ 20 വിക്കറ്റ് വീഴ്ത്താനുള്ള പ്രാപ്തി ഇന്നത്തെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുണ്ട്. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് പ്രശ്‌നം. കൂടാതെ സ്റ്റീവ് സ്മിത്തിന്റെയും ലാബുഷാനെയുടെ സാന്നിധ്യം ഇന്ത്യന്‍ ബൗളര്‍മാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കും.

Story first published: Sunday, December 13, 2020, 12:17 [IST]
Other articles published on Dec 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+