Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അഡ്‌ലെയ്ഡില്‍ ബൂംറയ്ക്കായി ആര്‍പ്പുവിളിച്ച് കുട്ടി ആരാധകന്‍, വീഡിയോ വൈറല്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. തോല്‍വിയേക്കാള്‍ ഉപരിയായി രണ്ടാം ഇന്നിങ്‌സില്‍ വെറും 36 റണ്‍സിന് കൂടാരം കയറിയതാണ് ഇന്ത്യക്ക് കൂടുതല്‍ നാണക്കേടായത്. തോറ്റെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിക്കൊടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. ഓസ്‌ട്രേലിയക്കെതിരേ പേസര്‍ ജസ്പ്രീത് ബൂംറ തന്നെയാണ് ഇന്ത്യയുടെ വജ്രായുധം. അഡ്‌ലെയ്ഡില്‍ ഇന്ത്യ തോറ്റെങ്കിലും ബൂംറയ്ക്കായി ആര്‍പ്പ് വിളിക്കുന്ന കുട്ടി ആരാധകന്‍ ഇപ്പോള്‍ താരമായിരിക്കുകയാണ്.

ബൂംറ ബൂംറ

ബൂംറ ബൂംറ എന്ന് വിളിക്കാന്‍ കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും പേര് കുട്ടിക്ക് നാവില്‍ വഴങ്ങുന്നില്ല. തന്റെ കുട്ടി ശബ്ദത്തില്‍ ബൂംറയ്ക്കായി ആര്‍പ്പുവിളിക്കുന്ന കുട്ടിയുടെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഒരു കൈയില്‍ ചോക്ലേറ്റും പിടിച്ച് ബൂംറയ്ക്കായി ആര്‍പ്പുവിളിക്കുന്ന കുഞ്ഞ് മിടുക്കന്റെ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. പിതാവിനൊപ്പം ഇരിക്കുന്ന കുട്ടി ആരാണെന്ന് തിരയുകയാണ് സാമൂഹ്യ മാധ്യമത്തിലെ ക്രിക്കറ്റ് ആരാധകര്‍.

ഇന്ത്യ

അഡ്‌ലെയ്ഡില്‍ കൈയില്‍ ലഭിച്ച കളിയാണ് ഇന്ത്യ കളഞ്ഞ് കുളിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 244 എന്ന സ്‌കോര്‍ നേടിയപ്പോള്‍ ഓസ്‌ട്രേലിയ വലിയ ലീഡ് നേടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്ത് കാട്ടിയതോടെ 191 എന്ന സ്‌കോറിലേക്ക് ആതിഥേയര്‍ ഒതുങ്ങി. ഇതോടെ 53 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യക്ക്. ആത്മവിശ്വാസത്തോടെ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ വെറും 36 റണ്‍സിന് കൂടാരം കയറി.

പാറ്റ് കമ്മിന്‍സ്

ഒരു താരം പോലും രണ്ടക്കം കടന്നില്ല എന്നതാണ് വലിയ നാണക്കേടായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സല്‍വുഡും നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സുമാണ് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ അനായാസമായി ഇന്ത്യയെ മറികടന്ന കംഗാരുക്കള്‍ എട്ട് വിക്കറ്റ് വിജയം ആഘോഷിച്ചു.നാല് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഓസീസിനായി.

അഭിമാന പ്രശ്‌നമാണ്

രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചുവരേണ്ടത് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കത് എളുപ്പമാവില്ല. വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. കോലിയുടെ അഭാവത്തില്‍ മികച്ച സ്‌കോര്‍ കെട്ടിപ്പടുക്കാന്‍ ആര് മുന്നില്‍ നിന്ന് നയിക്കുമെന്നത് വലിയ ചോദ്യമാണ്. കോലിയുടെ അഭാവത്തില്‍ രഹാനെയാവും ഇന്ത്യയെ നയിക്കുക. എന്നാല്‍ രഹാനെയുടെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

മാറ്റം ഉറപ്പാണ്

രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റം ഉറപ്പാണ്. ശുബ്മാന്‍ ഗില്‍,കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. രോഹിത് ശര്‍മ കോലിക്ക് പകരക്കാരനായി എത്താനും സാധ്യതയുണ്ട്. എന്നാല്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായത് ഇന്ത്യയുടെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നു.

Story first published: Sunday, December 20, 2020, 12:18 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+