Ind vs Aus T20: വിമര്‍ശകര്‍ വായടക്കൂ, ടി20യില്‍ ചരിത്ര റെക്കോഡുമായി വിരാട് കോലി
സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലും ആര്‍സിബിയെ കിരീടത്തിലെത്തിക്കാന്‍ സാധിക്കാതെ വന്നതോടെ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി നേരിട്ടത്. ഇതുവരെ ഒരു ഐസിസി കിരീടം പോലും ഇന്ത്യക്ക് സമ്മാനിക്കാന്‍ സാധിക്കാത്ത കോലി ടി20 നായകസ്ഥാനം രോഹിത് ശര്‍മക്ക് കൈമാറണമെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആവിശ്യം. എന്നാല്‍ ഇപ്പോള്‍ ഓസീസിനെതിരായ ടി20 പരമ്പരയിലെ ജയത്തോടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഓസീസ് മണ്ണില്‍ ടി20 ജയം എന്നതിലുപരിയായി ചരിത്ര നേട്ടമാണ് കോലി സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ ടി20 പരമ്പര ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം സമ്മാനിച്ച മുന്‍ നായകന്‍ എംഎസ് ധോണിക്ക് പോലും സാധിക്കാത്ത നേട്ടമാണ് കോലി സ്വന്തമാക്കിയത്. ഈ വര്‍ഷം ടി20യില്‍ ഇന്ത്യയുടെ പ്രകടനം ശ്രദ്ധേയമാണ്. ശ്രീലങ്കയ്‌ക്കെതിരായ 2-0ന്റെ ജയത്തോടെ തുടങ്ങിയ ഇന്ത്യ ന്യൂസീലന്‍ഡിനെ അവരുടെ നാട്ടില്‍ 5-0നാണ് തകര്‍ത്തത്. ഇതേ ഫോം ഓസ്‌ട്രേലിയയും ഇന്ത്യ നിലനിര്‍ത്തി.

2019 ഡിസംബറിന് ശേഷം കളിച്ച ഒരു ടി20 മത്സരത്തില്‍ പോലും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഐപിഎല്ലിലൂടെ മികച്ച യുവതാരങ്ങളെ വാര്‍ത്തെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുവെന്നതാണ് ടീമിന്റെ വിജയത്തിന്റെ രഹസ്യം. ഇന്ത്യന്‍ ടീമിന്റെ നെടുന്തൂണുകളായ ജസ്പ്രീത് ബൂംറ,ഹര്‍ദിക് പാണ്ഡ്യ,യുസ് വേന്ദ്ര ചഹാല്‍ തുടങ്ങിയവരെല്ലാം ഐപിഎല്ലിലൂടെ വളര്‍ന്നു വന്നവരാണ്. 2021ല്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ വളരെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ചവെക്കുന്നത്.
കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും കണക്കുകള്‍ അദ്ദേഹത്തിന്റെ നായക മികവിനെ എടുത്തുകാട്ടുന്നു. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ 2018ലാണ് ഇന്ത്യ വിജയിച്ചത്. 2-1നായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം. 2018 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയിലും കോലിപ്പട ടി20 പരമ്പര നേടി. വിജയ ശരാശരി പരിഗണിക്കുമ്പോഴും ടി20യിലെ കോലിയുടെ നായക മികവ് മറ്റുള്ളവരെക്കാള്‍ മുകളില്‍ തന്നെയാണ്.
ഓസ്‌ട്രേലിയക്കെതിരേ ഏകദിന പരമ്പര കൈവിട്ട ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ആദ്യ മത്സരത്തില്‍ 11 റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. ജസ്പ്രീത് ബൂംറയുടെ അഭാവത്തിലാണ് ഇന്ത്യ രണ്ട് മത്സരവും വിജയിച്ചത്. കൂടാതെ രോഹിത് ശര്‍മയും ഇന്ത്യന്‍ നിരയില്‍ ഇല്ലായിരുന്നു. ഹര്‍ദിക് പാണ്ഡ്യയും ഫോമും ടി നടരാജന്റെ ബൗളിങ് മികവുമാണ് ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ കാത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications