Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിപ്പടയ്ക്ക് ഡു ഓര്‍ ഡൈ... തോറ്റാല്‍ കപ്പ് കൈവിട്ടുപോവും, രണ്ടാമങ്കത്തിന് ടീം ഇന്ത്യ തയ്യാര്‍

ബെംഗളൂരു: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 ബുധനാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. വിശാഖപട്ടണത്ത് നടന്ന ആദ്യകളിയില്‍ പൊരുതിത്തോറ്റ ടീം ഇന്ത്യക്കു പരമ്പര കൈവിടാതിരിക്കാന്‍ ബെംഗളൂരുവില്‍ ജയിച്ചേ തീരൂ. ആദ്യ കളിയില്‍ അവസാന പന്തിലാണ് ഇന്ത്യ മൂന്നു വിക്കറ്റിന്റെ തോല്‍വി സമ്മതിച്ചത്.

സ്വന്തം നാട്ടില്‍ ഓസീസിനോട് ഇതുവരെ ടി20 പരമ്പര തോറ്റിട്ടില്ലാത്ത ഇന്ത്യക്ക് ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാന്‍ ബെംഗളൂരുവില്‍ വെന്നിക്കൊടി പാറിച്ചേ തീരൂ. ആദ്യ കളിയില്‍ ഫ്‌ളോപ്പായ ബാറ്റിങ് നിര ഈ മല്‍സരത്തില്‍ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

തിളങ്ങിയത് രാഹുല്‍ മാത്രം

തിളങ്ങിയത് രാഹുല്‍ മാത്രം

ഒരിടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ലോകേഷ് രാഹുല്‍ മാത്രമാണ് ആദ്യ ടി20യില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. രോഹിത് ശര്‍മയോടൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 36 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 50 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ കോലി (24), എംഎസ് ധോണി (29) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ തികച്ച മറ്റു താരങ്ങള്‍.
രണ്ടാമങ്കത്തില്‍ ജയിച്ച് പരമ്പര സമനിലയിലാക്കണമെങ്കില്‍ ബാറ്റിങ് നിരയില്‍ നിന്നും മികച്ച പ്രകടനം തന്നെ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.

ധവാനെ തിരിച്ചുവിളിക്കുമോ?

ധവാനെ തിരിച്ചുവിളിക്കുമോ?

ആദ്യ കളിയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വിശ്രമം അനുവദിച്ചാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പകരക്കാരനായി രോഹിത്തിനൊപ്പം രാഹുല്‍ ഓപ്പണിങില്‍ എത്തുകയായിരുന്നു. രാഹുല്‍ ആദ്യ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ ധവാനെ തിരിച്ചുവിളിക്കുമോയെന്ന കാര്യം ഉറപ്പില്ല.
എന്നാല്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏവും മോശം പ്രകടനം നടത്തിയ ഉമേഷ് യാദവിനെ ഒഴിവാക്കിയേക്കും. പകരം സിദ്ധാര്‍ഥ് കൗള്‍ ടീമിലെത്തിയേക്കുമെന്നാണ് സൂചന. മായങ്ക് മര്‍ക്കാണ്ഡെയ്ക്കു പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയും കളിപ്പിക്കാന്‍ സാധ്യതയുണ്ട്.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, എംഎസ് ധോണി, ക്രുനാല്‍ പാണ്ഡ്യ, വിജയ് ശങ്കര്‍ /മായങ്ക് മര്‍ക്കാണ്ഡെ, സിദ്ധാര്‍ഥ് കൗള്‍ /ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച്, ഡാര്‍സി ഷോര്‍ട്ട്, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജൈ റിച്ചാര്‍ഡ്‌സന്‍, നതാന്‍ കോള്‍ട്ടര്‍ നൈല്‍, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ആഷ്ടണ്‍ ടേര്‍ണര്‍, ആദം സാംപ, ജാസണ്‍ ബെറന്‍ഡോര്‍ഫ്.

Story first published: Tuesday, February 26, 2019, 12:48 [IST]
Other articles published on Feb 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+