വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടി20: ഇടിമിന്നലായി മാക്‌സ്‌വെല്‍, തീപ്പൊരി സെഞ്ച്വറി... ടീം ഇന്ത്യക്കു ദയനീയ തോല്‍വി

50 പന്തില്‍ നിന്നായിരുന്നു മാക്‌സ്‌വെല്ലിന്റെ സെഞ്ച്വറി

By Manu
പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി | Oneindia Malayalam
1
45584

ബെംഗളൂരു: ഇന്ത്യക്കെതിരായ രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. നിര്‍ണായകമായ രണ്ടാമത്തെയും അവസാനത്തെയും കളിയില്‍ 7 വിക്കറ്റിന്റെ വമ്പന്‍ ജയമണ് കംഗാരുപ്പട സ്വന്തമാക്കിയത്. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ തീപ്പൊരി സെഞ്ച്വറിയാണ് കളി ഇന്ത്യയില്‍ നിന്നും തട്ടിത്തെറിപ്പിച്ചത്. വെറും 50 പന്തിലായിരുന്നു മാക്‌സ്‌വെല്ലിന്റെ സെഞ്ച്വറി. 55 പന്തില്‍ നിന്നും ഏഴു ബൗണ്ടറികളും ഒമ്പത് സിക്‌സറുമടക്കം 113 റണ്‍സുമായി താരം പുറത്താവാതെ നിന്നു. 40 റണ്‍സെടുത്ത ഡാര്‍സി ഷോര്‍ട്ടാണ് ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി വിജയ് ശങ്കര്‍ രണ്ടു വിക്കറ്റെടുത്തു.

1

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റിന് 190 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ മാക്‌സ്‌വെല്ലിന്റെ സംഹാരതാണ്ഡവത്തിന് മുന്നില്‍ ഇന്ത്യക്കു മറുപടി ഇല്ലായിരുന്നു. മാക്‌സ്‌വെല്ലിന്റെ വണ്‍മാന്‍ ഷോയാണ് ഓസീസിന് ജയവും പരമ്പരയും സമ്മാനിച്ചത്. 19.4 ഓവറില്‍ മൂന്നു വിക്കറ്റിന് ഓസീസ് ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നാലു വിക്കറ്റിനാണ് 190 റണ്‍സ് നേടിയത്. ലോകേഷ് രാഹുല്‍ തുടങ്ങി വച്ച വെടിക്കെട്ടിന് ക്യാപ്റ്റന്‍ വിരാട് കോലിയും എംഎസ് ധോണിയും പിന്തുണ നല്‍കിയതോടെയാണ് ഇന്ത്യ ശക്തമായ നിലയിലെത്തിയത്. പുറത്താവാതെ 72 റണ്‍സെടുത്ത കോലിയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. വെറും 38 പന്തില്‍ ആറു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കമാണ് കോലി 72 റണ്‍സ് വാരിക്കൂട്ടിയത്. രാഹുല്‍ (47), ധോണി (40) എന്നിവരും മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. 26 പന്തില്‍ മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് രാഹുല്‍ 47 റണ്‍സെടുത്തതെങ്കില്‍ ധോണി 23 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുകളും നേടി.

വിക്കറ്റ് നഷ്ടമില്ലാതെ 60 റണ്‍സെന്ന നിലയില്‍ നിന്നും ഇന്ത്യ ഒരു ഘട്ടത്തില്‍ മൂന്നിന് 74 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ കോലിക്കു കൂട്ടായി ധോണി എത്തിയതോടെ ഇന്ത്യ ട്രാക്കില്‍ കയറുകയായിരുന്നു. ഓസീസ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച് ഇരുവരും ടീമിനെ ശക്തമായ നിലയിലെത്തിച്ചു. 100 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേന്നുണ്ടാക്കിയത്. ബൗണ്ടറികളേക്കാളുപരി സിക്‌സറുകള്‍ക്കാണ് ഇരുവരും മുന്‍തൂക്കം നല്‍കിയത്. ഒമ്പത് സിക്‌സറുകളാണ് ഇരുവരും വാരിക്കൂട്ടിയത്. ശിഖര്‍ ധവാന്‍ (14), റിഷഭ് പന്ത് (1) എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തി.

ടോസ് ലഭിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ കളിയിലും ടോസിനു ശേഷം ഓസീസ് ഫീല്‍ഡിങാണ് തിരഞ്ഞെടുത്തത്. ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ശര്‍മയ്ക്കു പകരം ശിഖര്‍ ധവാനും മയാങ്ക് മര്‍ക്കാണ്ഡെയ്ക്കു പകരം വിജയ് ശങ്കറും ഉമേഷ് യാദവിനു പകരം സിദ്ധാര്‍ഥ് കൗളും പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് ഓസീസ് ആദ്യ മല്‍സരത്തിലെ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

വിശാഖപട്ടണത്ത് നടന്ന ആദ്യ കളിയില്‍ മൂന്നു വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങിയതിനാല്‍ ഇന്ത്യക്ക് ഈ മല്‍സരം നിര്‍ണായകമാണ്. രണ്ടു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ കോലിക്കും സംഘത്തിനും ജയിച്ചേ തീരൂ.

പ്ലെയിങ് ഇലവവന്‍

ഇന്ത്യ- വിരാട് കോലി, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, വിജയ് ശങ്കര്‍, ക്രുനാല്‍ പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, സിദ്ധാര്‍ഥ് കൗള്‍.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച്, ഡാര്‍സി ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയ്ണിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ആഷ്ടണ്‍ ടേര്‍ണര്‍, നതാന്‍ കോള്‍ട്ടര്‍ നൈല്‍, പാറ്റ് കമ്മിന്‍സ്, ജൈ റിച്ചാര്‍ഡ്‌സന്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ്, ആദം സാംപ.

തകര്‍ത്തടിച്ച് രാഹുല്‍

തകര്‍ത്തടിച്ച് രാഹുല്‍

ഒരിടവേളയ്ക്കു ശേഷം ആദ്യ ടി20യിലൂടെ ടീമിലേക്കു തിരിച്ചെത്തിയ ലോകേഷ് രാഹുല്‍ അര്‍ധസെഞ്ച്വറിയുമായി മടങ്ങിവരവ് ആഘോഷിച്ചിരുന്നു. ആദ്യ കളിയിലെ ഫോം ഇത്തവണയും രാഹുല്‍ ആവര്‍ത്തിക്കുകയായിരുന്നു. ഓസീസ് ബൗളര്‍മാരെ കൂസലില്ലാതെ നേരിട്ട അദ്ദേഹം ടീമിന് ആഗ്രഹിച്ച തുടക്കമാണ് നല്‍കിയത്.
തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ച്വറിയിലേക്ക് കുതിക്കവെയാണ് രാഹുല്‍ പുറത്താവുന്നത്. കോള്‍ട്ടര്‍ നൈലിന്റെ ബൗളിങില്‍ അപ്പര്‍ കട്ടിനു ശ്രമിച്ച രാഹുലിനെ ഡീപ്പ് തേര്‍ഡ് മാനില്‍ റിച്ചാര്‍ഡ്‌സന്‍ അനായാസം പിടികൂടി. 26 പന്തില്‍ മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 47 റണ്‍സാണ് രാഹുല്‍ നേടിയത്.

ധവാന്‍ മടങ്ങി

ധവാന്‍ മടങ്ങി

രോഹിത് ശര്‍മയ്ക്കു പകരം പ്ലെയിങ് ഇലവനിലേക്കു തിരിച്ചുവിളിക്കപ്പെട്ട ശിഖര്‍ ധവാന് തിളങ്ങാനായില്ല. പതിവ് ഫോമിലേക്കുയരാനാവാതെ പാടുപെട്ട ധവാനെ ടീം സ്‌കോര്‍ 70ല്‍ വച്ചാണ് ഇന്ത്യക്കു നഷ്ടമായത്.
24 പന്തില്‍ ഒരു ബൗണ്ടറിയോടെ 14 റണ്‍സാണ് ധവാന്റെ സമ്പാദ്യം. ബെറന്‍ഡോര്‍ഫിന്റെ ബൗളിങില്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച ധവാനെ സ്‌റ്റോയ്ണിസ് ഡീപ്പ് കവറില്‍ മുന്നോട്ട് ഡൈവ് ചെയ്ത് പിടിയിലൊതുക്കുകയായിരുന്നു.
ക്യാച്ചെടുക്കും മുമ്പ് പന്ത് ഗ്രൗ്ണ്ടില്‍ ടച്ച് ചെയ്തതായി സംശയം തോന്നിയതിനെ തുടര്‍ന്ന് ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ തേര്‍ഡ് അംപയര്‍ക്കു തീരുമാനം വിട്ടെങ്കിലും അത് ഓസീസിന് അനുകൂലമായിരുന്നു.

പന്ത് വീണ്ടും ഫ്‌ളോപ്പ്

പന്ത് വീണ്ടും ഫ്‌ളോപ്പ്

ആദ്യ കളിയില്‍ ഫ്‌ളോപ്പായ റിഷഭ് പന്ത് ഈ മല്‍സരത്തിലും നിരാശപ്പെടുത്തി. റണ്ണെടുക്കാനാവാതെ വലഞ്ഞ പന്ത് ഒടുവില്‍ ക്ഷമ കെട്ട് വമ്പന്‍ ഷോട്ടിന് മുതിരുകയായിരുന്നു. ഡാര്‍സി ഷോര്‍ട്ടിന്റെ ബൗളിങില്‍ ലോങ് ഓണിലേക്കു സിക്‌സറിനു ശ്രമിച്ച പന്തിനെ ഡൈവിങ് ക്യാച്ചിലൂടെ റിച്ചാര്‍ഡ്‌സന്‍ പിടികൂടിയപ്പോള്‍ സ്‌റ്റേഡിയം നിശബ്ധമായി. ആറു ബോളുകള്‍ നേരിട്ട താരത്തിന് നേടാനായത് ഒരു റണ്‍സ് മാത്രം. പന്തും മടങ്ങിയതോടെ ഇന്ത്യ മൂന്നിന് 74 റണ്‍സെന്ന നിലയിലേക്കു വീണു. 13 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്കു മൂന്നു വിക്കറ്റുകള്‍ നഷ്ടമായത്.

തകര്‍പ്പന്‍ കൂട്ടുകെട്ട്

തകര്‍പ്പന്‍ കൂട്ടുകെട്ട്

വിക്കറ്റ് പോവാതെ 60 റണ്‍സെന്ന നിലയില്‍ നിന്നും മൂന്നു വിക്കറ്റിന് 74 റണ്‍സെന്ന നിലയിലേക്കു വീണ ഇന്ത്യയെ കോലിയും ധോണിയും ചേര്‍ന്ന് കരയകയറ്റുകയായിരുന്നു. നാലാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഈ സഖ്യം പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 150 പോലും എത്തില്ലെന്നു തോന്നിച്ചെങ്കിലും കോലിയും ധോണിയും ചേര്‍ന്ന് ടീമിനെ 200ന് അടുത്ത് എത്തിക്കുകയായിരുന്നു.
അവസാന ഓവറിലെ ആദ്യ പന്തിലാണ് ഈ സഖ്യം വേര്‍പിരിയുന്നത്. 23 പന്തില്‍ 40 റണ്‍സെടുത്ത ധോണിയെ ക്യാപ്റ്റന്‍ ഫിഞ്ചിന് സമ്മാനിച്ച് കമ്മിന്‍സ് ഓസീസിന് ആശ്വാസമേകുകയായിരുന്നു.

ആദ്യ ബ്രേക്ക്ത്രൂ

ആദ്യ ബ്രേക്ക്ത്രൂ

ഇന്ത്യക്ക് ആദ്യ ബ്രോക്ക്ത്രൂ നല്‍കിയത് ഈ പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച സിദ്ധാര്‍ഥ് കൗളാണ്. അപകടകാരിയായ മാര്‍ക്കസ് സ്റ്റോയ്ണിസിനെ (7) തന്റെ ആദ്യ ഓവറില്‍ തന്നെ കൗള്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 11 പന്തില്‍ ഒരു ബൗണ്ടറിയോടെയാണ് താരം ഏഴു റണ്‍സെടുത്തത്. ഓസീസ് ഒരു വിക്കറ്റിന 13 റണ്‍സ്.

ശങ്കറിന് രണ്ടു വിക്കറ്റ്

ശങ്കറിന് രണ്ടു വിക്കറ്റ്

മോശം ഫോം തുടരുന്ന ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഏഴു പന്തില്‍ എട്ടു റണ്‍സെടുത്ത ഫിഞ്ചിനെ വിജയ് ശങ്കറിന്റെ ബൗളിങില്‍ ധവാന്‍ പിടികൂടി.
മൂന്നാം വിക്കറ്റില്‍ ഡാര്‍സി ഷോര്‍ട്ടും മാക്‌സ്‌വെല്ലും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ ശങ്കറാണ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്. 28 പന്തില്‍ ആറു ബൗണ്ടറികളോടെ 40 റണ്‍സെടുത്ത ഷോര്‍ട്ടിനെ ശങ്കര്‍ രാഹുലിന് സമ്മാനിച്ചു.

Story first published: Wednesday, February 27, 2019, 22:40 [IST]
Other articles published on Feb 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X