Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ഓസീസ്: ടീം ഇന്ത്യക്കു മരണക്കളി... പരീക്ഷണം തുടരുമോ? പന്തില്ല, റെക്കോര്‍ഡ് തിരിച്ചടി

രാജ്‌കോട്ട്: വാംഖഡെയിലേറ്റ നാണക്കേടിനു പകരം ചോദിക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരം വെള്ളിയാഴ്ച രാജ്‌കോട്ടില്‍ നടക്കും. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേന്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുന്നത്.

മുംബൈ ഏകദിനത്തില്‍ പത്തു വിക്കറ്റിന്റെ ദയനീയ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. കളിയുടെ എല്ലാ മേഖലയിലും ഓസീസ് ഇന്ത്യയെ നിഷ്പ്രഭരാക്കിയിരുന്നു. പരമ്പര കൈവിടാതിരിക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായാണ് വിരാട് കോലിയും സംഘവും രാജ്കോട്ടിലെത്തിയത്.

പരീക്ഷണം തുടരുമോ?

പരീക്ഷണം തുടരുമോ?

ആദ്യ ഏകദിനത്തില്‍ ഇന്ത്യ ബാറ്റിങ് ലൈനപ്പില്‍ നടത്തിയ പരീക്ഷണം ഫ്‌ളോപ്പായി മാറിയിരുന്നു. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവരെ ബാറ്റിങ് ലൈനപ്പില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി നായകന്‍ കോലി പൊസിഷന്‍ മാറിയിരുന്നു. തന്റെ സ്ഥിരം പൊസിഷനായ മൂന്നില്‍ നിന്നു മാറി പകരം നാലാമനായാണ് കോലി ക്രീസിലെത്തിയത്. പക്ഷെ 16 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.
രണ്ടാം ഏകദിനത്തിലും ഇന്ത്യ ഈ പരീക്ഷണം തുടരാന്‍ സാധ്യത കുറവാണ്. കോലി മൂന്നാമനായി തന്നെ ഇറങ്ങി നാലാം നമ്പറില്‍ രാഹുലിനെ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍.

പന്തിന് പകരമാര്?

പന്തിന് പകരമാര്?

ആദ്യ ഏകദിനത്തില്‍ ബാറ്റിങിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ തട്ടി പരിക്കേറ്റതിനാല്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് രണ്ടാം ഏകദിനത്തില്‍ കളിക്കില്ല. കഴിഞ്ഞ കളിയില്‍ വിക്കറ്റ് കാക്കാനും പന്ത് ഇറങ്ങിയിരുന്നില്ല. പകരം ലേകേഷ് രാഹുലായിരുന്നു വിക്കറ്റ് കീപ്പറുടെ റോള്‍ നിറവേറ്റിയത്.
പന്തിനു പകരം ഇന്ത്യ ആരെയായിരിക്കും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയെന്നു വ്യക്തമല്ല. മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവരിലൊരാള്‍ക്കു നറുക്കുവീഴാനാണ് സാധ്യത.

മാറ്റങ്ങള്‍ക്കു സാധ്യത

മാറ്റങ്ങള്‍ക്കു സാധ്യത

ആദ്യ ഏകദിനത്തില്‍ കളിച്ച ടീമില്‍ ഇന്ത്യ ചില മാറ്റങ്ങള്‍വ വരുത്താന്‍ സാധ്യത കൂടുതലാണ്. പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിനു പകരം നവദീപ് സെയ്‌നി കളിച്ചേക്കും. കഴിഞ്ഞ കളിയില്‍ താക്കൂര്‍ അഞ്ചോവറില്‍ 43 റണ്‍സ് വഴങ്ങിയിരുന്നു.
കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ കളിപ്പിക്കാനും സാധ്യതയുണ്ട്. ആദ്യ കളിയില്‍ കുല്‍ദീപില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ലഭിച്ചിരുന്നില്ല.

കണക്കുകള്‍ തിരിച്ചടി

കണക്കുകള്‍ തിരിച്ചടി

രാജ്‌കോട്ടിലെ മുന്‍ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യക്കു ആശ്വസിക്കാന്‍ വകയില്ലെന്നതാണ് യാഥാര്‍ഥ്യം. ഇവിടെ രണ്ട് ഏകദിനങ്ങളിലാണ് ഇതിനു മുമ്പ് ഇന്ത്യ കളിച്ചത്. ഇവയില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു.
2013ല്‍ രാജ്‌കോട്ടില്‍ നടന്ന ഏകദിനത്തില്‍ ഇംഗ്ലണ്ടിനോടു ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 2015ല്‍ ദക്ഷിണാഫ്രിക്കയോടു 18 റണ്‍സിനും ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരോട് കോലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ആഷ്ടണ്‍ ഏഗര്‍, അലെക്‌സ് കാരി, ആഷ്ടണ്‍ ടേര്‍ണര്‍, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ.

Story first published: Thursday, January 16, 2020, 12:27 [IST]
Other articles published on Jan 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+