Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡു ഓര്‍ ഡൈ... ടീം ഇന്ത്യക്കു വേറെ വഴിയില്ല, മെല്‍ബണില്‍ കോലിക്കൂട്ടമിറങ്ങുന്നു രണ്ടാമങ്കത്തിന്‌

മെല്‍ബണ്‍: ജീവന്‍മരണ പോരാട്ടത്തിന് കച്ച മുറുക്കി ടീം ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേയുള്ള നിര്‍ണായകമായ രണ്ടാം ട്വന്റി20 മല്‍സരത്തിന് ഇറങ്ങുന്നു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.20നാണ് മല്‍സരം തുടങ്ങുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1ന് പിന്നിലുള്ള ഇന്ത്യക്കു ജയിച്ചാല്‍ മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളൂ.

മഴ വില്ലനായ ആദ്യ ടി20 മല്‍സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലു റണ്‍സിനാണ് കംഗാരുപ്പട വിരാട് കോലിയെയും സംഘത്തെയും തോല്‍പ്പിച്ചത്. തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കു ടി20യില്‍ നേരിട്ട ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്.

തിരിച്ചുവരാന്‍ ടീം ഇന്ത്യ

തിരിച്ചുവരാന്‍ ടീം ഇന്ത്യ

ആദ്യ മല്‍സരത്തില്‍ ബാറ്റിങിലെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയുടെ പ്രകടനം മോശമായിരുന്നു. ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം ഇന്ത്യ ഫ്‌ളോപ്പായി മാറി. ഫീല്‍ഡിങില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുള്‍പ്പെടെയുള്ളവര്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. ബൗളിങിലാവട്ടെ ക്രുനാല്‍ പാണ്ഡ്യയും ഖലീല്‍ അഹമ്മദുമെല്ലാം ഒട്ടേറെ റണ്‍സാണ് ദാനം ചെയ്തത്.
ആദ്യ മല്‍സരത്തിലെ വീഴ്ചയില്‍ നിന്നു പാഠമുള്‍ക്കൊണ്ടാവും ഇന്ത്യ രണ്ടാമങ്കത്തില്‍ ഇറങ്ങുക.

ഇന്ത്യക്കു തന്നെ മുന്‍തൂക്കം

ഇന്ത്യക്കു തന്നെ മുന്‍തൂക്കം

ടി20യില്‍ ഓസ്‌ട്രേലിയക്കെതിരായ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കം. ഇതുവരെ 16 ടി20കളിലാണ് ഇരുടീമും നേര്‍ക്കുനേര്‍ വന്നത്. ഇവയില്‍ 10ലും ജയം ഇന്ത്യക്കായിരുന്നു. ആറു മല്‍സരങ്ങളിലാണ് ഓസീസിന് ജയിക്കാനായത്.
വെള്ളിയാഴ്ചത്തെ മല്‍സരത്തിന്റെ വേദിയായ മെല്‍ബണില്‍ മൂന്നു തവണ ഇന്ത്യയും ഓസീസും ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടു ജയങ്ങളുമായി ഇന്ത്യയാണ് മുന്നില്‍.

ടീമില്‍ മാറ്റങ്ങളുണ്ടായേക്കും

ടീമില്‍ മാറ്റങ്ങളുണ്ടായേക്കും

ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യ മെല്‍ബണില്‍ ഇറങ്ങുക. ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന ലോകേഷ് രാഹുലിന് പകരം ശ്രേയസ് അയ്യരെ ഇന്ത്യ പരീക്ഷിക്കും.
ആദ്യ ടി20യില്‍ 50നു മുകളില്‍ റണ്‍സ് വഴങ്ങിയ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കു പകരം സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിലെ ഇന്ത്യ തിരിച്ചുവിളിച്ചേക്കും.
അതേസമയം, ഓസ്‌ട്രേലിയ കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍/ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചഹല്‍.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ബെന്‍ മക്‌ഡെര്‍മോട്ട്, അലെക്‌സ് കറേ, ആന്‍ഡ്രു ടൈ, ആദം സാംപ, ജാസണ്‍ ബെറെന്‍ഡോര്‍ഫ്, ബില്ലി സ്റ്റാന്‍ലേക്ക്, ഡാര്‍സി ഷോര്‍ട്ട്.

Story first published: Friday, November 23, 2018, 16:59 [IST]
Other articles published on Nov 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+