For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: അഡ്‌ലെയ്ഡില്‍ 'രാപ്പകല്‍' പൂരം, പിങ്ക് ബോള്‍ ടെസ്റ്റില്‍ ആരു നേടും? എല്ലാമറിയാം

വ്യാഴാഴ്ച രാവിലെ 9.30നാണ് കളിയാരംഭിക്കുന്നത്

അഡ്‌ലെയ്ഡ്: ഒടുവില്‍ ആ ദിവസമെത്തിയിരിക്കുന്നു. വിദേശ മണ്ണില്‍ ചരിത്രത്തില്‍ ഇതാദ്യമായി ഇന്ത്യ പകലും രാത്രിയുമായി ഒരു ടെസ്റ്റ് മല്‍സരത്തിന് ഇറങ്ങുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിനു വ്യാഴാഴ്ച തുടക്കമാവും. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള നാലു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റാണിത്.

നിലവില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ അവകാശികളായ ഇന്ത്യ അത് നിലനിര്‍ത്തുകയെന്ന കനത്ത വെല്ലുവിളിയുമായാണ് ഇവിടെയെത്തിയത്. മറുഭാഗത്ത് കഴിഞ്ഞ തവണ സ്വന്തം നാട്ടില്‍ ഇന്ത്യയോടേറ്റ ഞെട്ടിക്കുന്ന തോല്‍വിക്കു അതേ നാണയത്തില്‍ മറുപടി നല്‍കാനുള്ള അവസരമാണ് ഓസീസിനു ലഭിച്ചിരിക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര കൂടി ആയതിനാല്‍ ഈ പരമ്പര ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. നിലവില്‍ ഓസീസാണ് ഐസിസി റാങ്കിങില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഇന്ത്യ മൂന്നാമതാണ്.

ഇന്ത്യക്കു വെല്ലുവിളി

ഇന്ത്യക്കു വെല്ലുവിളി

പിങ്ക് ബോള്‍ ടെസ്റ്റ് ഓസീസിനേക്കാള്‍ വെല്ലുവിളിയുയര്‍ത്തുന്നത് ഇന്ത്യക്കാണ്. കാരണം പേസും ബൗണ്‍സുമുള്ള ഓസ്‌ട്രേലിയയിലെ പിച്ചില്‍ പകലും രാത്രിയുമായി നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മുമ്പ് ഇവിടെ ഇന്ത്യ കളിച്ചിട്ടില്ലെന്നതു തന്നെയാണ് കാരണം.
മറുഭാഗത്ത് ഓസീസ് ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഒരുപാട് പിങ്ക് ബോള്‍ ടെസ്റ്റുകള്‍ കളിച്ചതിന്റെ അനുഭവസമ്പത്തിലാണ് അവര്‍ തങ്ങളുടെ സ്വന്തം മണ്ണില്‍ വീണ്ടും പാഡണിയുന്നത്. വിദേശത്തു കന്നി പിങ്ക് ടെസ്റ്റ് കളിക്കുന്നതിന്റെ പരിഭ്രമത്തില്‍ ഇറങ്ങുന്ന ഇന്ത്യയെ തകര്‍ത്തുവിടാന്‍ ഇതിനേക്കാള്‍ നല്ലൊരു അവസരം തങ്ങള്‍ക്കു ലഭിക്കാനില്ലെന്നു ഓസീസിന് നന്നായറിയാം.

ഓപ്പണര്‍മാര്‍ ആരൊക്കെ?

ഓപ്പണര്‍മാര്‍ ആരൊക്കെ?

പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ഇന്ത്യക്കു ഇപ്പോഴും വ്യക്തമായ ചിത്രമില്ല. ഓപ്പണിങിന്റെ കാര്യത്തിലാണ് ഒരു ആശയക്കുഴപ്പം. ടെസ്റ്റില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണിങ് ജോടികള്‍ മായങ്ക് അഗര്‍വാളും രോഹിത് ശര്‍മയുമാണ്. രോഹിത്തിന് ആദ്യ രണ്ടു ടെസ്റ്റുകളും കളിക്കാനാവില്ലെന്നതിനാല്‍ മായങ്കിന് പുതിയൊരു പങ്കാളിയെ ഇന്ത്യക്കു കണ്ടെത്തേണ്ടതുണ്ട്.
ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, കെഎല്‍ രാഹുല്‍ ഇവരില്‍ ആരെ ഇറക്കുമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ആശയക്കുഴപ്പം. പിങ്ക് ബോള്‍ ത്രിദിന പരിശീലന മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയ ഗില്ലിന് നറുക്കുവീണേക്കുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ രാഹുലിന് മധ്യനിരയിലായിരിക്കും സ്ഥാനം.
വിക്കറ്റ് കീപ്പറുടെ കാര്യത്തിലും ഇന്ത്യക്കു അവ്യക്തതയുണ്ട്. വൃധിമാന്‍ സാഹ, റിഷഭ് പന്ത് എന്നിവര്‍ തമ്മിലാണ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പോരടിക്കുന്നത്.

പിച്ച്, കാലാവസ്ഥ, മല്‍സരസമയം

പിച്ച്, കാലാവസ്ഥ, മല്‍സരസമയം

ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് പിങ്ക് ബോള്‍ ടെസ്റ്റിനു തുടക്കമാവുന്നത്. ഒമ്പതു മണിക്കു മല്‍സരത്തിന്റെ ടോസ് നടക്കും. സോണി സിക്‌സ് ചാനലുകളിലും സോണി ടെന്‍ ചാനലുകളിലും മല്‍സരം സംപ്രേക്ഷണം ചെയ്യും. കൂടാതെ സോണി ലിവ് ആപ്പിലും ലൈവ് സ്ട്രീമിങുണ്ടാവും.
കാലാവസ്ഥയിലേക്കു വന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു അത്ര സന്തോഷം നല്‍കുന്നതല്ല പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആകാശം മേഘാവൃതമായിരിക്കാനാണ് സാധ്യത. കൂടാതെ മഴ പെയ്യാനും മല്‍സരം തടസ്സപ്പെടാനും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ പ്രവചനം.
ബാറ്റിങിന് അനുകൂലമായ വിക്കറ്റാണ് അഡ്‌ലെയ്ഡിലേത്. അതോടൊപ്പം പേസര്‍മാരെയും പിച്ച് പിന്തുണയ്ക്കും. ആകാശം മേഘാവൃതമാണെങ്കില്‍ ബൗളര്‍മാര്‍ക്കു മികച്ച സ്വിങ് ലഭിക്കുകയും ന്യൂ ബോള്‍ നേരിടു ബാറ്റ്‌സ്മാന്‍മാര്‍ക്കു ദുഷ്‌കരമാവുകയും ചെയ്യും.

റണ്‍സും റെക്കോര്‍ഡും

റണ്‍സും റെക്കോര്‍ഡും

അഡ്‌ലെയ്ഡ് ടെസ്റ്റിലെ ചരിത്രം പരിശോധിച്ചാല്‍ 385 റണ്‍സാണ് ഇവിടെ ഒന്നാമിന്നിങ്‌സിലെ ശരാശരി സ്‌കോര്‍.
ഈ ഗ്രൗണ്ടിലെ റെക്കോര്‍ഡ് നോക്കിയാല്‍ ആദ്യം ബാറ്റ് ചെയ്ത ടീമിനാണ് മുന്‍തൂക്കം. റണ്‍ചേസ് നടത്തിയ ടീം 21 തവണയാണ് ഇവിടെ ജയിച്ചിട്ടുള്ളത്. 38 മല്‍സരങ്ങള്‍ ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്. അവസാനമായി ഇവിടെ നടന്ന 78 ടെസ്റ്റുകളില്‍ 19 എണ്ണം സമനിലയില്‍ കലാശിച്ചിരുന്നു.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, വിരാട് കോലി (ക്യാപ്റ്റന്‍), ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.

ഓസ്‌ട്രേലിയ-മാര്‍ക്കസ് ഹാരിസ്, ജോ ബേണ്‍സ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ട്രാവിസ് ഹെഡ്, മാത്യു വെയ്ഡ്, ടി പെയ്ന്‍ (ക്യാപ്റ്റന്‍), നതാന്‍ ലിയോണ്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, പീറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്.

Story first published: Wednesday, December 16, 2020, 14:59 [IST]
Other articles published on Dec 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+