For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തല്ലിത്തകര്‍ത്ത് ഓസീസ്; മൂര്‍ച്ച നഷ്ടപ്പെട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍, ബൂംറയ്ക്ക് നാണക്കേട്

സിഡ്‌നി: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സാണ് നേടിയത്. ആരോണ്‍ ഫിഞ്ച് (114),സ്റ്റീവ് സ്മിത്ത് (105),ഡേവിഡ് വാര്‍ണര്‍ (69),ഗ്ലെന്‍ മാക്‌സ് വെല്‍ (45) എന്നിവരുടെ പ്രകടനമാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയുടെ പേരുകേട്ട പേസ്‌നിരയെല്ലാം സിഡ്‌നിയില്‍ നിഷ്പ്രഭമായി. മത്സരത്തിലെ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിക്കാം.

IND vs AUS-മത്സരത്തിലെ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിക്കാം. | Oneindia Malayalam
ഏകദിനത്തില്‍ ബൂം ബൂം ബൂംറയല്ല

ഏകദിനത്തില്‍ ബൂം ബൂം ബൂംറയല്ല

ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാരായപ്പോള്‍ 27 വിക്കറ്റുമായി തിളങ്ങിയത് ജസ്പ്രീത് ബൂംറയായിരുന്നു. ടി20 ഫോര്‍മാറ്റിലും ഡെത്ത് ഓവറിലും ഇന്നത്തെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാള്‍ ബൂംറയാണെങ്കിലും ഏകദിനത്തിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഇന്ന് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കിയത് ബൂംറയായിരുന്നു. 282 പന്തുകള്‍ക്ക് ശേഷമാണ് ബൂംറയ്ക്ക് ഏകദിനത്തില്‍ ഒരു വിക്കറ്റ് ലഭിക്കുന്നതെന്നതാണ് ശ്രദ്ധേയ കാര്യം. 2008ല്‍ പ്രവീണ്‍ കുമാറാണ് (283) വിക്കറ്റ് ലഭിക്കാതെ ഏകദിനത്തില്‍ ഇന്ത്യക്കുവേണ്ടി കൂടുതല്‍ പന്തെറിഞ്ഞത്.

നാട്ടില്‍ കംഗാരുക്കള്‍ പുലിയാണ്

നാട്ടില്‍ കംഗാരുക്കള്‍ പുലിയാണ്

ഓസ്‌ട്രേലിയന്‍ മൈതാനത്ത് 350ന് മുകളില്‍ സ്‌കോര്‍ നേടിയ ഒരു മത്സരത്തില്‍ പോലും ഓസ്‌ട്രേലിയ തോറ്റിട്ടില്ല. അതിനാല്‍ത്തന്നെ ഇന്ത്യക്കെതിരേ വലിയ മാനസീകാധിപത്യം ഓസ്‌ട്രേലിയക്കുണ്ട്. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍,കെഎല്‍ രാഹുല്‍,വിരാട് കോലി എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. മനീഷ് പാണ്ഡെയെ പരിഗണിക്കാതെ മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് ഇന്ത്യ അവസരം നല്‍കിയിരിക്കുന്നത്. പരിക്കിന് ശേഷം പന്തെറിയാത്ത ഹര്‍ദികിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ഇന്ന് ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

ഓസീസ് താരങ്ങളിലെ വേഗ സെഞ്ച്വറിക്കാരില്‍ സ്മിത്തും

ഓസീസ് താരങ്ങളിലെ വേഗ സെഞ്ച്വറിക്കാരില്‍ സ്മിത്തും

ഇന്ത്യക്കെതിരേ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി വെടിക്കെട്ട് ബാറ്റിങ്ങും കാഴ്ചവെച്ചാണ് സ്റ്റീവ് സ്മിത്ത് മടങ്ങിയത്. 66 പന്തില്‍ 105 റണ്‍സാണ് അദ്ദേഹം നേടിയത്. 11 ഫോറും നാല് സിക്‌സും ഉള്‍പ്പെടും. ഓസ്‌ട്രേലിയക്കുവേണ്ടി വേഗത്തില്‍ സെഞ്ച്വറി നേടുന്നവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടം പിടിക്കാന്‍ സ്മിത്തിനായി. 62 പന്തിലാണ് സ്മിത്ത് സെഞ്ച്വറി നേടിയത്. 51 പന്തില്‍ സെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ് വെല്‍,57 പന്തില്‍ സെഞ്ച്വറി നേടിയ ജെയിംസ് ഫോക്‌നര്‍ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനക്കാര്‍. 66 പന്തില്‍ സെഞ്ച്വറി നേടിയ മാത്യു ഹെയ്ഡനാണ് നാലാം സ്ഥാനത്ത്.

Story first published: Friday, November 27, 2020, 15:33 [IST]
Other articles published on Nov 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+