Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ 336ന് പുറത്ത്- സുന്ദറും താക്കൂറും കസറി, തിരിച്ചടിയില്‍ ഞെട്ടി ഓസീസ്

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍ച്ചയുടെ വക്കില്‍ നിന്നും ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി. ഒരു ഘട്ടത്തില്‍ വന്‍ ലീഡുമായി ഓസീസ് കളിയില്‍ പിടിമുറുക്കുമെന്നു കരുതിയെങ്കിലും ഇന്ത്യയുടെ തിരിച്ചുവരവ് അവരെ സ്തബധരാക്കി. 33 റണ്‍സിന്റെ ചെറിയ ഒന്നാമിന്നിങ്‌സ് ലീഡ് മാത്രമേ ഓസീസിനുള്ളൂ. 369 റണ്‍സെന്ന ആതിഥേയരുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിലേക്കു ബാറ്റ് ചെയ്ത ഇന്ത്യ 336 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നു രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഓസീസ് മൂന്നാം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ (20*), മാര്‍ക്കസ് ഹാരിസ് (1*) എന്നിവരാണ് ക്രീസില്‍. ഓസീസ് ഇപ്പോള്‍ 54 റണ്‍സിന് മുന്നിലാണ്.

1

ഒരു ഘട്ടത്തില്‍ ഇന്ത്യ 250 റണ്‍സ് പോലും കടക്കുമോയെന്ന കാര്യം സംശയത്തിലായിരുന്നു. ആറിന് 186 റണ്‍സെന്ന നിലയില്‍ ഇന്ത്യ പതറിയിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ അരങ്ങേറ്റക്കാരനായ വാഷിങ്ടണ്‍ സുന്ദറും രണ്ടാം ടെസ്റ്റ് കളിച്ച ശര്‍ദ്ദുല്‍ താക്കൂറും അവിശ്വസനീയ കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നു. 123 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ടീം സ്‌കോര്‍ 309ല്‍ വച്ചായിരുന്നു താക്കൂര്‍ പുറത്തായത്.

2

67 റണ്‍സെടുത്ത താക്കൂറാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 115 ബോളില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സുന്ദര്‍ 62 റണ്‍സെടുത്ത് പുറത്തായി. 144 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം നേടി. രോഹിത് ശര്‍മ (44), മായങ്ക് അഗര്‍വാള്‍ (38), നായകന്‍ അജിങ്ക്യ രഹാനെ (37) ചേതേശ്വര്‍ പുജാര (25), റിഷഭ് പന്ത് (23) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഓസീസിനു വേണ്ടി പേസര്‍ ജോഷ് ഹേസല്‍വുഡ് അഞ്ചു വിക്കറ്റ് വീഴ്ത്തി. മിച്ചെല്‍ സറ്റാര്‍ക്കിനും പാറ്റ് കമ്മിന്‍സിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

3

രണ്ടു വിക്കറ്റിന്‍ 62 റണ്‍സെന്ന നിലയിലായിരുന്നു മൂന്നാം ദിനം ഇന്ത്യ കളി പുനരാരംഭിച്ചത്. രണ്ടു റണ്‍സോടെ രഹാനെയും എട്ടു റണ്‍സുമായി പുജാരയുമാണ് ക്രീസിലുണ്ടായിരുന്നത്. 43 റണ്‍സ് കൂടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഇന്ത്യക്കു പുജാരയെ നഷ്ടമായി. ജോഷ് ഹേസല്‍വുഡാണ് പുജാരയെ പുറത്താക്കി ഈ സഖ്യത്തെ വേര്‍പിരിച്ചത്. ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ടിം പെയ്ന്‍ അനായാസം പിടികൂടി. 94 ബോളുകള്‍ നേരിട്ട പുജാരയുടെ ഇന്നിങ്‌സില്‍ രണ്ടു ബൗണ്ടറികളുണ്ടായിരുന്നു.

രണ്ടാം ദിനം മഴയെ തുടര്‍ന്നു കളി നേരത്തേ നിര്‍ത്തി വച്ചിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും (44) ശുഭ്മാന്‍ ഗില്ലിനെയും (7) രണ്ടാം ദിനം തന്നെ ഇന്ത്യക്കു നഷ്ടമായിരുന്നു. 369 റണ്‍സിലേക്കു ബാറ്റ് വീശിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ 11ല്‍ വച്ചു തന്നെ ഗില്‍ മടങ്ങി. കമ്മിന്‍സിന്റെ ബൗളിങില്‍ സ്റ്റീവ് സ്മിത്തായിരുന്നു ഗില്ലിനെ ക്യാച്ച് ചെയ്തത്. രണ്ടാം വിക്കറ്റില്‍ രോഹിത്- പുജാര സഖ്യം 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. എന്നാല്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്ത രോഹിത് വമ്പന്‍ ഷോട്ടിനു ശ്രമിച്ച് പുറത്തായതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു.

അതേസമയം, മാര്‍നസ് ലബ്യുഷെയ്‌ന്റെ (108) സെഞ്ച്വറിയും നായകന്‍ ടിം പെയ്‌നിന്റെ (50) ഫിഫ്റ്റിയുമാണ് ഓസ്‌ട്രേലിയയെ ഒന്നാമിന്നിങ്‌സില്‍ 369 റണ്‍സെടുക്കാന്‍ സഹായിച്ചത്. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റക്കാരായ വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവര്‍ക്കൊപ്പം ശര്‍ദ്ദുല്‍ താക്കൂറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ടി നടരാജന്‍.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Sunday, January 17, 2021, 13:07 [IST]
Other articles published on Jan 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+