For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ലബ്യുഷെയ്‌ന് സെഞ്ച്വറി, ഓസീസ് മികച്ച സ്‌കോറിലേക്ക്- അരങ്ങേറ്റത്തില്‍ 'നട്ടു' മിന്നി

ടോസിനു ശേഷം ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

ബ്രിസ്ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ മാര്‍നസ് ലബ്യുഷെയനിന്റെ (108) സെഞ്ച്വറിയുടെ കരുത്തില്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് അഞ്ചു വിക്കറ്റിന് 274 റണ്‍സെടുത്തിട്ടുണ്ട്. നായകന്‍ ടിം പെയ്‌നും (38) കാമറോണ്‍ ഗ്രീനുമാണ് (28) ക്രീസില്‍. അപരാജിതമായ ആറാം വിക്കറ്റില്‍ ഈ സഖ്യം റണ്‍സ് ടീം സ്‌കോറിലേക്കു 61 കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. പരിചയസമ്പത്ത് കുറഞ്ഞ ബൗളിങ് നിരയുമായി ഇറങ്ങിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് അരങ്ങേറ്റക്കാരനായ പേസര്‍ ടി നടരാജനായിരുന്നു. നട്ടു രണ്ടു വിക്കറ്റ് വീഴ്ത്തി.

India vs Australia 4th Test, Day 1 Updates | Oneindia Malayalam
1

204 ബോളില്‍ ഒമ്പത് ബൗണ്ടറികളോടെയാണ് 108 റണ്‍സുമായി ലബ്യുഷെയ്ന്‍ ഓസീസ് ബാറ്റിങ് നിരയുടെ അമരക്കാരനായത്. സെഞ്ച്വറിയടിക്കാന്‍ ഇന്ത്യയുടെ 'സഹായവും' അദ്ദേഹത്തിനു ലഭിച്ചു. രണ്ടു ക്യാച്ചുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. രണ്ടും ലബ്യുഷെയ്ന്‍ ഫിഫ്റ്റി തികയ്ക്കുന്നതിന് മുമ്പായിരുന്നു. ആദ്യത്തെ ക്യാച്ച് കൈവിട്ടത് നായകന്‍ അജിങ്ക്യ രഹാനെയായിരുന്നെങ്കില്‍ രണ്ടാമത്തേത് പാഴാക്കിയത് ചേതേശ്വര്‍ പുജാരയായിരുന്നു.

ഡേവിഡ് വാര്‍ണര്‍ (1), മാര്‍ക്കസ് ഹാരിസ് (5), സ്റ്റീവ് സ്മിത്ത് (36), മാത്യു വേഡ് (45) എന്നിവരാണ് ലബ്യുഷെയ്‌നെക്കൂടാതെ ഓസീസ് നിരയില്‍ പുറത്തായ മറ്റുള്ളവര്‍. നടരാജനെക്കൂടാതെ മറ്റൊരു അരങ്ങേറ്റക്കാരനായ വാഷിങ്ടണ്‍ സുന്ദറിനും മല്‍സരത്തില്‍ വിക്കറ്റ് ലഭിച്ചു. സ്റ്റീവ് സ്മിത്തിന്റേതായിരുന്നു താരത്തിന്റെ കന്നി വിക്കറ്റ്. മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരും ഒാരോ വിക്കറ്റ് വീതമെടുത്തു.

2

നാലാം വിക്കറ്റില്‍ ലബ്യുഷെയ്ന്‍- വേഡ് സഖ്യം ചേര്‍ന്നെടുത്ത 113 റണ്‍സാണ് ഓസീസ് ഇന്നിങ്‌സിനു അടിത്തറയിട്ടത്. മൂന്നിന് 87 റണ്‍സെന്ന നിലില്‍ ക്രീസില്‍ ഒരുമിച്ച സഖ്യം സ്‌കോര്‍ 200ല്‍ വച്ചായിരുന്നു വേര്‍പിരിഞ്ഞത്. മൂന്നാം വിക്കറ്റില്‍ സ്മിത്ത്-ലബ്യുഷെയ്ന്‍ ജോടിയും 70 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഓസീസിന് കരുത്തേകിയിരുന്നു. ടീം സ്‌കോര്‍ 17 ആയപ്പോഴേക്കേും രണ്ടു ഓപ്പണര്‍മാരെയും നഷ്ടമായി ഓസീസ് പതറിയപ്പോള്‍ അവരെ കളിയിലേക്കു തിരികെ കൊണ്ടു വന്നത് സ്മിത്ത്- ലബ്യുഷെയ്ന്‍ സഖ്യമാണ്.

കഴിഞ്ഞ ടെസ്റ്റിലേതു പോലെ ഗാബയിലും വാര്‍ണറിനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യയുടെ ന്യൂബോള്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ വാര്‍ണറിനെ ഇന്ത്യ നടക്കി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ സെക്കന്റ് സ്ലിപ്പില്‍ രോഹിത് ശര്‍മ ഡൈവ് ചെയ്ത് പിടികൂടുകയായിരുന്നു. ഓസീസിനെ സ്തബ്ധരാക്കി 10 ഓവറിനു മുമ്പ് മറ്റൊരു ഓപ്പണറായ ഹാരിസിനെയും ഇന്ത്യ മടക്കി. താക്കൂറിന്റെ ഇന്‍സ്വിങറിനെതിരേ സ്‌ക്വയര്‍ ലെഗിലേക്കു ഷോട്ട് കളിച്ച ഹാരിസിനെ വാഷിങ്ടണ്‍ സുന്ദര്‍ ക്യാച്ച് ചെയ്തു. താക്കൂറിന്റെ കന്നി ടെസ്റ്റ് വിക്കറ്റ് കൂടിയാണിത്.

3

സിഡ്‌നിയില്‍ സമനിലയില്‍ കലാശിച്ച മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ ഇല്ലായിരുന്നു. പരിക്കാണ് ഇവര്‍ക്കു വില്ലനായത്. പകരം മായങ്ക് അഗര്‍വാള്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ടി നടരാജന്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി. സുന്ദറിന്റെയും നടരാജന്റെയും ടെസ്റ്റ് അരങ്ങേറ്റം കൂടിയായിരുന്നു ഇത്. മറുഭാഗത്ത് ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. പരിക്കേറ്റു പിന്‍മാറിയ വില്‍ പ്യുകോസ്‌കിക്കു പകരം മാര്‍ക്കസ് ഹാരിസ് ടീമിലെത്തി.

4

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ടി നടരാജന്‍.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Friday, January 15, 2021, 13:10 [IST]
Other articles published on Jan 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+