For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഡ്‌നിയും പിടിക്കാന്‍ ടീം ഇന്ത്യ... കംഗാരുക്കള്‍ക്ക് മാനംകാക്കല്‍ പോരാട്ടം, അവസാന അങ്കം ആര് നേടും?

ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് കളി തുടങ്ങുന്നത്

By Manu
രോഹിത്തും ഇഷാന്തുമില്ലാതെ ഇന്ത്യ ഇറങ്ങുന്നു | Oneindia Malayalam

സിഡ്‌നി: വര്‍ധിതവീര്യത്തോടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുറച്ച് ടീം ഇന്ത്യ നാലാമത്തെയും അവസാനത്തെയും അങ്കത്തിന് ഇറങ്ങും. വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. പരമ്പരയില്‍ 2-1നു മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്കു സിഡ്‌നിയില്‍ സമനില വഴങ്ങിയാലും പരമ്പര വരുതിയിലാക്കാം.

എന്നാല്‍ ചരിത്രത്തിലാദ്യമായി സ്വന്തം നാട്ടില്‍ ഇന്ത്യക്കെതിരേ ടെസ്റ്റ് പരമ്പര കൈവിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഓസീസ് സിഡ്‌നിയില്‍ ഇറങ്ങുന്നത്. നാലാം ടെസ്റ്റില്‍ ജയിച്ച് പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ കൈയമെയ് മറന്നു അവര്‍ പോരാടുമെന്നുറപ്പാണ്.

അപ്രതീക്ഷിത പ്രകടനം

അപ്രതീക്ഷിത പ്രകടനം

അപ്രതീക്ഷിത പ്രകടനമാണ് ഈ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ കാഴ്ചവച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീവിടങ്ങളില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ തോറ്റ ഇന്ത്യ ഓസീസിന്റെ മണ്ണില്‍ ഇത്രയും ഗംഭീര പ്രകടനം നടത്തുമെന്ന് കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വിരാട് കോലിയും സംഘവും സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് കംഗാരുക്കൂട്ടത്തിനു മേല്‍ ആക്രമിച്ചു കയറുകയായിരുന്നു.
അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച് മുന്നറിയിപ്പ് നല്‍കിയ ഇന്ത്യക്കു പക്ഷെ പെര്‍ത്ത് ടെസ്റ്റില്‍ കനത്ത തോല്‍വി നേരിട്ടു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ പരമ്പരയില്‍ 2-1ന് മേല്‍ക്കൈ നേടുകയായിരുന്നു.

 ടോസ് നിര്‍ണായകം

ടോസ് നിര്‍ണായകം

സിഡ്‌നി ടെസ്റ്റില്‍ ടോസ് മല്‍സരവിധി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവും. പരമ്പരയില്‍ ഇതുവരെ നടന്ന മൂന്നു ടെസ്റ്റുകളിലും ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചിട്ടുള്ളത്. മാത്രമല്ല വിദേശത്തു കോലിക്കു കീഴില്‍ ടോസ് ലഭിച്ചപ്പോഴാണ് ഇന്ത്യ പല അവിസ്മരണീയ വിജയങ്ങളും സ്വന്തമാക്കിയിട്ടുള്ളത്. സിഡ്‌നി ടെസ്റ്റില്‍ ടോസ് ലഭിക്കുന്ന ടീം ആദ്യം ബാറ്റിങ് തന്നെയാവും തിരഞ്ഞെടുക്കുകയെന്ന കാര്യം ഉറപ്പാണ്.

രോഹിത്തും ഇഷാന്തുമില്ല, അശ്വിന്‍ കളിച്ചേക്കില്ല

രോഹിത്തും ഇഷാന്തുമില്ല, അശ്വിന്‍ കളിച്ചേക്കില്ല

മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായിട്ടാവും സിഡ്‌നിയില്‍ ഇന്ത്യ ഇറങ്ങുക. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് മൂന്നാം ടെസ്റ്റിനു ശേഷം വെടിക്കെട്ട് താരം രോഹിത് ശര്‍മ നാട്ടിലേക്കു മടങ്ങിയിരുന്നു. ജനുവരി എട്ടു മാത്രമേ അദ്ദേഹം ഇനി ടീമിനൊപ്പം ചേരുകയുള്ളൂ. പേസര്‍ ഇഷാന്ത് ശര്‍മയാണ് നാലാം ടെസ്റ്റില്‍ നിന്നും പിന്‍മാറിയ മറ്റൊരു താരം. പരിക്കാണ് ഇഷാന്തിനു തിരിച്ചടിയായി മാറിയത്.
അതേസമയം, പരിക്കു മൂലം മൂന്നാം ടെസ്റ്റ് നഷ്ടമായ സ്പിന്നര്‍ ആര്‍ അശ്വിന് സിഡ്‌നിയിലും കളിക്കാനാവുമോയെന്ന കാര്യം ഉറപ്പില്ല. മല്‍സരത്തിനു തൊട്ടുമുന്‍പ് മാത്രമേ അശ്വിന്‍ കളിക്കുമോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂ. രോഹിത്, ഇഷാന്ത് എന്നിവര്‍ക്കു പകരം ലോകേഷ് രാഹുലും ഉമേഷ് യാദവും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ എത്തിയേക്കും.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ലോകേഷ് രാഹുല്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് (ഉമേഷ് യാദവ്), മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍.

ഓസ്‌ട്രേലിയ- ടിം പെയ്ന്‍ (ക്യാപ്റ്റന്‍), ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, മാര്‍നസ് ലാബ്യുഷാഗ്നെ, ട്രാവിസ് ഹെഡ്ഡ്, നതാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്ലല്‍വുഡ്.

Story first published: Wednesday, January 2, 2019, 10:56 [IST]
Other articles published on Jan 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+