Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'അദ്ദേഹത്തെ ഇത്രയും സന്തോഷത്തോടെ മുമ്പ് കണ്ടിട്ടില്ല'- ആര്‍ അശ്വിന്റെ ഭാര്യ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ആധികാരിക വിജയമാണ് നേടിയെടുത്തത്. ഓസ്‌ട്രേലിയയുടെ ഭാഗ്യ മൈതാനങ്ങളിലൊന്നായ മെല്‍ബണില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വിരാട് കോലി,മുഹമ്മദ് ഷമി എന്നിവരുടെ അഭാവം ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെയും അതിജീവിച്ച് അജിന്‍ക്യ രഹാനെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനമാണ് ശ്രദ്ധേയമായത്. പേസ് ബൗളര്‍മാരേക്കാള്‍ ഉപരിയായി സ്പിന്നര്‍ അശ്വിന്റെ പ്രകടനമാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്. ഇപ്പോഴിതാ മെല്‍ബണിലെ പ്രകടനം അശ്വിനെ വളരെ സന്തോഷത്തിലാക്കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ.

'ഓരോ ടെസ്റ്റ് മത്സര വിജയത്തിന് ശേഷം അശ്വിനെ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇത്രത്തോളം സന്തോഷത്തോടെയും സംതൃപ്തിയോടെയും തിളക്കത്തോടെയും അദ്ദേഹത്തെ ഇതിന് മുമ്പ് കണ്ടിട്ടില്ല. 10 വര്‍ഷത്തിലേറെയായി അവന്റെ കണ്ണില്‍ പുഞ്ചിരി കണ്ടിട്ട്'-എന്നാണ് അശ്വിന്റെ ഭാര്യ പൃത്ഥ്വി ട്വിറ്ററില്‍ പ്രതികരിച്ചത്.

rashwin

സാധാരണയായി വിദേശ മൈതാനത്ത് അശ്വിനെ ഇന്ത്യ പ്രഥമ സ്പിന്നറായി പരിഗണിക്കുന്നത് കുറവാണ്. ഓസ്‌ട്രേലിയന്‍ മൈതാനത്ത് അശ്വിന്റെ ബൗളിങ്ങിന് മൂര്‍ച്ചയില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിനായി. അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് അഞ്ച് വിക്കറ്റുമായി തിളങ്ങിയ അദ്ദേഹം മെല്‍ബണിലും ഇതേ മികവ് ആവര്‍ത്തിച്ചു. അഞ്ച് വിക്കറ്റാണ് രണ്ടാം ടെസ്റ്റിലും അശ്വിന്‍ നേടിയത്.

ഓസീസിന്റെ അടിവേരിളക്കുന്നതില്‍ ഇത്തവണ അശ്വിന്‍ നിര്‍ണ്ണായകമായി. സ്റ്റീവ് സ്മിത്ത്,മാര്‍നെസ് ലാബുഷാനെ എന്നിവരാണ് ഓസീസ് ബാറ്റിങ്ങിന്റെ നട്ടെല്ല്. ഇരുവരെയും രണ്ട് തവണ വീതം അശ്വിന്‍ പുറത്താക്കിയെന്നതാണ് ശ്രദ്ധേയമായ കാര്യം. അശ്വിന്റെ സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ സ്മിത്തും ലാബുഷാനെയും രണ്ടുവട്ടം വീണതോടെ ഇരുവരെയും ഒരു ടെസ്റ്റ് പരമ്പരയില്‍ രണ്ട് തവണ പുറത്താക്കുന്ന ആദ്യ ബൗളറാവാനും അശ്വിന് സാധിച്ചു.

എട്ട് വിക്കറ്റിനായിരുന്നു മെല്‍ബണില്‍ ഇന്ത്യയുടെ ജയം. ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയിച്ചു. അജിന്‍ക്യ രഹാനെ,ശുബ്മാന്‍ ഗില്‍ എന്നിവരുടെ ബാറ്റിങ് പ്രകടനവും നിര്‍ണ്ണായകമായി. അരങ്ങേറ്റ താരം മുഹമ്മദ് സിറാജ് രണ്ട് ഇന്നിങ്‌സില്‍ നിന്ന് അഞ്ച് വിക്കറ്റാണ് ഇന്ത്യക്കായി വീഴ്ത്തിയത്. മുഹമ്മദ് ഷമിയുടെ പകരക്കാരനായാണ് സിറാജ് എത്തിയത്. ജസ്പ്രീത് ബൂംറയുടെ ബൗളിങ് പ്രകടനവും ഇന്ത്യക്ക് കരുത്തായി.

Story first published: Wednesday, December 30, 2020, 10:09 [IST]
Other articles published on Dec 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+