Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു 'ഫൈനല്‍', തോറ്റാല്‍ തീര്‍ന്നു... ഇന്ത്യക്കു ഭയം ഒന്നു മാത്രം!! വീണ്ടും വില്ലനാവുമോ?

ഇന്ത്യക്കു 'ഫൈനല്‍', തോറ്റാല്‍ തീര്‍ന്നു | Oneindia Malayalam

സിഡ്‌നി: ഇന്ത്യക്കു ഫൈനലിനു തുല്യമായ ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മല്‍സരം ഞായറാഴ്ച സിഡ്‌നിയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.20നാണ് മല്‍സരം തുടങ്ങുന്നത്. പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിട്ടുനില്‍ക്കുന്നതിനാല്‍ ഇന്ത്യക്കു സിഡ്‌നിയില്‍ ജയിച്ചേ തീരൂ. മൂന്നാമങ്കത്തില്‍ ജയിച്ച് പരമ്പര 1-1ന് അവസാനിപ്പിക്കാനാവും കോലിക്കൂട്ടത്തിന്റെ ശ്രമം.

ആദ്യ രണ്ടു മല്‍സരങ്ങളിലെയും പോലെ സിഡ്‌നിയിലും മഴ വില്ലനാവുമോയെന്ന ആശങ്കയിലാണ് ഇന്ത്യ. ആദ്യ കളിയില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലു റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. രണ്ടാമത്തെ കളിയാവട്ടെ മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

ഭയം മഴയെ മാത്രം

ഭയം മഴയെ മാത്രം

ടീം ഇന്ത്യക്കു ഒരാളെ മാത്രമേ ഭയമുള്ളൂ, അത് മഴയെയാണ്. ആദ്യ മല്‍സരത്തില്‍ മഴ വില്ലനായിരുന്നില്ലെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍ നിശ്ചയിച്ചത് ഇന്ത്യക്കു തിരിച്ചടിയാവുകയായിരുന്നു. മെല്‍ബണില്‍ നടന്ന രണ്ടാം മല്‍സരത്തിലും ഇന്ത്യ ഉറച്ച വിജയപ്രതീക്ഷയായിരുന്നു. മികച്ച ബൗളിങിലൂടെ ഓസീസിനെ ചെറിയ സ്‌കോറില്‍ ഇന്ത്യ ഒതുക്കിയതിനു പിന്നാലെയാണ് മഴയെത്തിയത്. ഇതേ തുടര്‍ന്ന് ഇന്ത്യക്കു ഒരോവര്‍ പോലും ബാറ്റ് ചെയ്യാനാവാതെ മല്‍സരം ഉപേക്ഷിക്കുകയും ചെയ്തു.

 മാറ്റത്തിന് സാധ്യത

മാറ്റത്തിന് സാധ്യത

ആദ്യ ട്വന്റി20 മല്‍സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് രണ്ടാമത്തെ കളിയിലും ഇന്ത്യ നിലനിര്‍ത്തിയത്. ഏറെ തല്ലുവാങ്ങിയ ക്രുനാല്‍ പാണ്ഡ്യക്കു പകരം യുസ്‌വേന്ദ്ര ചഹലിനെ ഇന്ത്യ തിരിച്ചുവിളിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇന്ത്യ ടീമില്‍ മാറ്റം വരുത്തിയില്ല.
എന്നാല്‍ സിഡ്‌നിയില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. ഖലീല്‍ അഹമ്മദിനു പകരം ചഹലിനെ ഇന്ത്യ പരമ്പരയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയേക്കും.

മിച്ചെല്‍ സ്റ്റാര്‍ക്ക് ഓസീസ് ടീമില്‍

മിച്ചെല്‍ സ്റ്റാര്‍ക്ക് ഓസീസ് ടീമില്‍

മൂന്നാമത്തെ മല്‍സരത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ പ്രമുഖ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണംകാലിന് പരിക്കേറ്റതിനെ തുടര്‍ന്നു പിന്‍മാറിയ ബില്ലി സ്റ്റാന്‍ലേക്കിന്റെ പകരക്കാരനായാണ് സ്റ്റാര്‍ക്കിന്റെ വരവ്.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്റ്റാര്‍ക്ക് ഓസീസ് ടി20 ടീമിലെത്തുന്നത്. 2016ല്‍ ശ്രീലങ്കയ്‌ക്കെതിരേ കൊളംബോയില്‍ നടന്ന മല്‍സരത്തിലാണ് താരം അവസാനമായി കളിച്ചത്.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്/ യുസ്‌വേന്ദ്ര ചഹല്‍.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ബെന്‍ മക്‌ഡെര്‍മോട്ട്, അലെക്‌സ് കറേ, ആന്‍ഡ്രു ടൈ, ജാസണ്‍ ബെറന്‍ഡോര്‍ഫ്, ആദം സാംപ, മിച്ചെല്‍ സ്റ്റാര്‍ക്ക്.

Story first published: Saturday, November 24, 2018, 10:21 [IST]
Other articles published on Nov 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+