Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപ്പണര്‍മാര്‍ വാഴാത്ത ടീം ഇന്ത്യ! ഡെക്കിന്റെ കൂട്ടുകാര്‍- നാണക്കേടിന്റെ ലിസ്റ്റില്‍ ഒന്നാമത്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കു സംഭവിക്കുന്നതെന്താണ്? അഹമ്മദാബാദില്‍ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാമത്തെും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഡെക്കായി പുറത്തായിരുന്നു. ഇന്നിങ്‌സിലെ മൂന്നാമത്തെ ബോളിലായിരുന്നു ജെയിംസ് ആന്‍ഡേഴ്‌സന്‍ ഗില്ലിനെ അക്കൗണ്ട് തുറക്കുംമുമ്പ് വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.

ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കു സംഭവിക്കുന്നതെന്താണ്? | Oneindia Malayalam
1

ഇതിനകം തന്നെ ടെസ്റ്റില്‍ ഓപ്പണര്‍മാരുടെ പ്രകടനം നോക്കിയാല്‍ നാണക്കേടിന്റെ ലിസ്റ്റില്‍ ഒന്നാമതാണ് ഇന്ത്യ. ഗില്‍ ഡെക്കായി മടങ്ങിയതോടെ ഒന്നാംസ്ഥാനം ഒന്നൂകിട അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് വിരാട് കോലിയുടെ ടീം. 2010നു ശേഷമുള്ള കണക്കുകളെടുത്താല്‍ ടെസ്റ്റില്‍ ഏറ്റവുമധികം ഓപ്പണര്‍മാര്‍ ഡെക്കായത് ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇക്കാലയളവില്‍ ഇന്ത്യയുടെ 38 ഓപ്പണര്‍മാരാണ് ഡെക്കായിട്ടുള്ളത്. 14 ഓപ്പണര്‍മാരെ ഇന്ത്യ ഇതിനിടെ പരീക്ഷിക്കുകയും ചെയ്തു.

ഇന്ത്യക്കു പിന്നില്‍ നാണക്കേടിന്റെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ളത് അയര്‍ക്കാരായ ശ്രീലങ്കയാണ്. 36 ഓപ്പണര്‍മാരെയാണ് ലങ്കയ്ക്കു പൂജ്യത്തിനു നഷ്ടമായത്. അവര്‍ 18 താരങ്ങളെ ഓപ്പണിങില്‍ ഇറക്കുകയും ചെയ്തു. ലങ്കയ്ക്കു പിറകില്‍ ഇംഗ്ലാണാണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത്. 35 ഓപ്പണര്‍മാര്‍ ഡെക്കായപ്പോള്‍ 23 പേരെ അവര്‍ ഈ റോളില്‍ കളിപ്പിക്കുകയും ചെയ്തു. ഏറ്റവുമധികം ഓപ്പണര്‍മാരെ പരീക്ഷിച്ചിട്ടുള്ളതും ഇംഗ്ലണ്ട് തന്നെയാണ്.

പാകിസ്താന്‍ (34 ഡെക്ക്, 16 ഓപ്പണര്‍മാര്‍), വെസ്റ്റ് ഇന്‍ഡീസ് (32/14), ഓസ്‌ട്രേലിയ (25/16), ന്യൂസിലാന്‍ഡ് (25/15), ദക്ഷിണാഫ്രിക്ക (24/15), ബംഗ്ലാദേശ് (17/12), സിംബാബ്‌വെ (10/14) എന്നിവരാണ് ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Friday, March 5, 2021, 12:12 [IST]
Other articles published on Mar 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+